പ്രവാസികളുടെ വീസ പുതുക്കുന്നതിന് പ്രായപരിധി; സുപ്രധാന തീരുമാനവുമായി ഗൾഫ് രാജ്യം?, ആശങ്ക
മസ്കത്ത്∙ 60 വയസ്സിന് മുകളിലുള്ള പ്രവാസി തൊഴിലാളികള്ക്ക് വര്ക്ക് പെര്മിറ്റ് (വീസ) പുതുതായി അനുവദിക്കുന്നതും നിലവിലുള്ള പെര്മിറ്റുകള് പുതുക്കുന്നതും നിര്ത്തി ഒമാന്. 60 വയസ്സ് പിന്നിട്ടിട്ടും നേരത്തെ നിലവിലുണ്ടായിരുന്ന നിയമത്തിന്റെ അടിസ്ഥാനത്തില് ഒമാനില് ജോലി തുടര്ന്നിരുന്നവരെയും പുതിയ തീരുമാനം ബാധിച്ചിട്ടുണ്ട്. അടുത്തിടെ വീസ പുതുക്കുന്നതിനായി തൊഴില് മന്ത്രാലയത്തെ സമീപിച്ചപ്പോള് അപേക്ഷകള് നിരസിക്കപ്പെട്ടതായി പ്രവാസികള് പറയുന്നു. ഇത് സംബന്ധിച്ച് പ്രാദേശിക മാധ്യമങ്ങളും റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. 2022 ജനുവരിയിലാണ് ഒമാന് പ്രവാസികളുടെ വര്ക്ക് പെര്മിറ്റിനുണ്ടായിരുന്ന 60 വയസ്സെന്ന പ്രായപരിധി നീക്കം…
