Webdesk

ശബരിമല സ്വർണ്ണക്കൊള്ള: മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ശബരിമല സ്വർണ്ണകൊള്ള കേസിൽ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ, ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർധൻ, ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരിബാബു എന്നിവരുടെ ജാമ്യാപേക്ഷയാണ് പരിഗണിക്കുക. മൂന്ന് പേർക്കും സ്വർണ്ണ കൊള്ളയിൽ മുഖ്യപങ്കുണ്ടെന്നാണ് എസ്ഐടി കണ്ടെത്തൽ.ജാമ്യഹർജിയെ എതിർത്ത് എസ്ഐടി സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ജസ്റ്റിസ് എ ബദറുദിന്റെ ബെഞ്ചാണ് ജാമ്യ ഹർജികൾ പരിഗണിക്കുന്നത്. അതേസമയം റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരരെ കസ്റ്റഡിയിൽ വാങ്ങാനായി എസ്ഐടി ഇന്ന്…

Read More

ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം കത്തുന്നു, മരണം 500 കടന്നു; സൈനികാക്രമണത്തിന് യുഎസ് ആലോചന

ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ മരണം 500 കടന്നു. വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇടപെടണമെന്ന് മുൻ കിരീടാവകാശി റെസ പഹ്‌ലവി ആവശ്യപ്പെട്ടു. ഇറാനിലെ സാഹചര്യങ്ങളിൽ ഇടപെടുന്നതിനായി സൈനികാക്രമണം ഉൾപ്പെടെയുള്ള വഴികൾ ട്രംപ് പരിശോധിക്കുന്നു.പ്രതിഷേധത്തിൽ 490 പ്രതിഷേധക്കാരും 48 സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടെ 538 പേർ കൊല്ലപ്പെട്ടുവെന്നണ് റിപ്പോർട്ട്. പ്രതിഷേധക്കാർക്കെതിരെ ഇറാനിയൻ അധികൃതർ നടപടികൾ ശക്തമാക്കി. രാജ്യത്തെ ഉയർന്ന വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനും മറുപടിയായി ഡിസംബർ 28 നാണ് ഇറാനിൽ പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധതക്കാർക്കെതിരായ ഇറാന്റെ നടപടിയിൽ…

Read More

ത്രില്ലർ പോരിൽ റയൽ മാഡ്രിഡിനെ കീഴടക്കി ബാഴ്സലോണ; 16-ാം സ്പാനിഷ് സൂപ്പർ കപ്പ് നേട്ടം

ത്രില്ലർ പോരിൽ റയൽ മാഡ്രിഡിനെ തോൽപ്പിച്ച് ബാഴ്സലോണ സൂപ്പർ കപ്പ് ചാമ്പ്യൻസ്. രണ്ടിനെതിരെ മൂന്നു ഗോളിന് ജയിച്ചാണ് ബാഴ്സ കിരീടം നിലനിർത്തിയത്. എൽ ക്ലാസികോയുടെ പതിവ് ചേരുവകൾ എല്ലാം തികഞ്ഞ ക്ലാസിക് പോരിനോടുവിൽ എഫ്സി ബാഴ്സലോണയ്ക്ക് ചിരവൈരികളായ റയൽ മാഡ്രിഡിനെ കീഴടക്കി 16-ാം സ്പാനിഷ് സൂപ്പർ കപ്പ് നേട്ടം.36 ആം മിനിറ്റ് ബാഴ്സക്കായി ഡെഡ് ലോക്ക് പൊട്ടിച്ചത് റഫീഞ്ഞ. പത്തുമിനിറ്റിനകം റയലിന്റെ മറുപടി ബ്രസീലിയൻ താരത്തിലൂടെ തന്നെ. സോളോ റണ്ണിലൂടെ കറ്റാലൻ പ്രതിരോധത്തെ ഭേദിച്ച് വിനീഷ്യസ് ജൂനിയറിന്റെ…

Read More

കോഴിക്കോട് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് ദാരുണാന്ത്യം

കോഴിക്കോട് കുന്ദമംഗലത്ത് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. കാർ യാത്രക്കാരായ രണ്ടുപേരും പിക്കപ്പ് ഡ്രൈവറും ആണ് മരിച്ചത്. ഈങ്ങാപുഴ സ്വദേശി സുബിക്കി, കൊടുവള്ളി സ്വദേശി നിഹാൽ, വയനാട് സ്വദേശി ഷമീർ എന്നിവരാണ് മരിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അപകടത്തിൽ പരുക്കേറ്റ രണ്ട് പേർ ചികിത്സയിൽ കഴിയുകയാണ്.പരുക്കേറ്റ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കാണ് മാറ്റിയിരിക്കുന്നത്. ഇന്ന് പുലർച്ചെ രണ്ടു മണിക്കായിരുന്നു അപകടം. അപകടത്തിൽ കാർ പൂർണമായി തകർന്നു. താമരശേരി ഭാഗത്തേക്ക് പോവുകയായിരുന്ന…

Read More

‘ആരെയാ നീ പേടിപ്പിക്കുന്നേ‌? എനിക്കെതിരെ നിന്നവർക്കും കുടുംബത്തിനും അതേ നാണയത്തിൽ തിരിച്ചുകൊടുക്കും’; രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭീഷണി സന്ദേശങ്ങൾ പുറത്ത്

ലൈംഗിക പീഡനക്കേസിലെ അതിജീവിതയ്ക്കെതിരായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഭീഷണി സന്ദേശങ്ങൾ പുറത്ത്. തനിക്കെതിരെ നിന്നവർക്കും കുടുംബത്തിനും എതിരെ അതേ നാണയത്തിൽ തിരിച്ചുകൊടുക്കുമെന്നാണ് ഭീഷണി. പേടിപ്പിക്കാൻ നീയെന്നല്ല ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ടെന്നും വാർത്താസമ്മേളനം നടത്താനും അതിജീവിതയെ രാഹുൽ വെല്ലുവിളിക്കുന്നുണ്ട്.കുറ്റസമ്മതം നടത്താൻ ആണ് തിരുമാനമെന്നും അങ്ങനെ താൻ മാത്രം മോശം ആകുന്ന പരിപാടി നടക്കില്ലെന്നും രാഹുൽ പറയുന്നു. എല്ലാത്തിന്റെയും എക്സ്ട്രീം കഴിഞ്ഞു നിൽക്കുകയാണ്. ഒരുമാസം മുന്നേ ആയിരുന്നു ഇതൊക്കെ എങ്കിൽ ഞാൻ മൈൻഡ് ചെയ്യുമായിരുന്നു. ഇനി ഒന്നും സറണ്ടർ…

Read More

കോട്ടയത്ത് സ്ത്രീയെ കഴുത്തറത്ത് മരിച്ച നിലയിലും യുവാവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ സ്ത്രീയെ കഴുത്തറത്ത് മരിച്ച നിലയിലും, യുവാവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. മോർക്കോലിൽ ഷേർലി മാത്യുവി(45) നെയാണ് വീട്ടിൽ കഴുത്തറത്ത നിലയിൽ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ യുവാവ് കോട്ടയം സ്വദേശിയെന്ന് സംശയം. ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു സംഭവം.വീട്ടമ്മയെ ഫോണിൽ ലഭിക്കാതെ വന്നതോടെ സുഹൃത്ത് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കിടപ്പുമുറിയിലെ കട്ടിലിനോട് ചേർന്ന് കഴുത്തറത്ത നിലയിലും, യുവാവിനെ സ്റ്റെയർകേയ്സിൽ തുങ്ങി മരിച്ച നിലയിലും കണ്ടെത്തിയത്. ഇവർ രണ്ടു പേരും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. നാട്ടുകാർക്ക് ഇവരെ…

Read More

മൂന്നാമത്തെ ലൈംഗിക പീഡന പരാതി; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും

മൂന്നാമത്തെ ലൈംഗിക പീഡന പരാതിയിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷ ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. യുവതി വിവാഹിതയാണെന്ന് അറിയാതെ സൗഹൃദത്തിൽ ആയെന്നാണ് ജാമ്യ ഹർജിയിലെ പ്രധാന വാദം. ഉഭയ സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്. തിരുവല്ലയിൽ ഹോട്ടൽ മുറി ബുക്ക് ചെയ്തത് യുവതിയാണെന്നും പ്രതിഭാഗം വാദിക്കുന്നു.സമാനമായ മറ്റൊരു കേസിൽ അറസ്റ്റ് തടഞ്ഞ കോടതി വീണ്ടും മറ്റൊരു പരാതിയിലൂടെ അറസ്റ്റ് ചെയ്തതിന് പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങൾ ഉണ്ടെന്നാണ് രാഹുലിന്റെ അഭിഭാഷകരുടെ വാദം. മജിസ്ട്രേറ്റ് കോടതി…

Read More

‘3 BHK വേണം, നല്ല സ്പേസ് ഉണ്ടാകും’; ഫ്ലാറ്റ് വാങ്ങുന്നതിനായി പരാതിക്കാരിയുമായി രാഹുൽ നടത്തിയ ചാറ്റ് പുറത്ത്

രാഹുൽ മാങ്കൂട്ടത്തിലും, പരാതിക്കാരിയും തമ്മിലുള്ള ചാറ്റിന്റെ വിവരങ്ങൾ പുറത്ത്. പാലക്കാട് ഫ്ലാറ്റ് വാങ്ങുന്നതുമായി ബന്ധപ്പെട്ട് 2024 ഡിസംബർ 20ന് നടന്ന ‌ചാറ്റിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. ത്രീ ബിഎച്ച്‌കെ ഫ്‌ളാറ്റ് വേണമെന്നാണ് രാഹുൽ പരാതിക്കാരിയോട് ആവശ്യപ്പെട്ടത്. തിരഞ്ഞെടുപ്പിന് ശേഷം പാലക്കാട് ഫ്ലാറ്റ് വാങ്ങാൻ പണം ചോദിച്ചെങ്കിലും യുവതി നൽകിയില്ല.ത്രീ ബിഎച്ച്‌കെ ഫ്‌ളാറ്റ് വേണമെന്നാണ് രാഹുൽ പരാതിക്കാരിയോട് ആവശ്യപ്പെട്ടത്. ടു ബിഎച്ച് കെ പോരെ എന്ന് പരാതിക്കാരി തിരികെ ചോദിക്കുന്നതും ചാറ്റിൽ കാണാം. വാങ്ങുമ്പോൾ ത്രീ ബിഎച്ച്‌കെ വേണമെന്നും അതിൽ…

Read More

രാഹുൽ മാങ്കൂട്ടത്തിലിനെ ജയിൽ മാറ്റും; മാവേലിക്കര ജയിലിൽ നിന്ന് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റും

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മാവേലിക്കര ജയിലിൽ നിന്ന് മാറ്റും. തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് ആകും മാറ്റുക. ജയിൽ ഡിഐജിയുടെ ഓർഡർ വരുന്ന മുറയ്ക്ക് ജയിൽ മാറ്റും. ജയിൽ മാറണമെന്ന് രാഹുലും ആവശ്യപ്പെട്ടതായി സൂചന. മാവേലിക്കര ജയിലിൽ നവീകരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. കൂടാതെ മതിയായ ജീവനക്കാരും ജയിലിൽ ഇല്ല. ഈ പശ്ചാത്തലത്തിൽ രാഹുലിനെ ജയിൽ മാറ്റാൻ തീരുമാനിച്ചിരിക്കുന്നത്.മൂന്നാമത്തെ ബലാത്സംഗ പരാതിയിൽ പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റ് കോടതിയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ റിമാൻഡ് ചെയ്തത്. പഴുതടച്ച പൊലീസ് നീക്കത്തിൽ കുരുങ്ങിയ രാഹുൽ…

Read More

ആക്രമണങ്ങള്‍ നടത്താന്‍ തയ്യാറായി ‘ആയിരക്കണക്കിന്’ ചാവേര്‍ ബോംബര്‍മാര്‍; മൗലാന മസൂദ് അസ്ഹറിന്റെ പേരില്‍ ശബ്ദ സന്ദേശം

ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ തലവന്‍ മൗലാന മസൂദ് അസ്ഹറിന്റെ പേരില്‍ ശബ്ദ സന്ദേശം പ്രചരിക്കുന്നു. ആക്രമണങ്ങള്‍ നടത്താന്‍ തയ്യാറായി ‘ആയിരക്കണക്കിന്’ ചാവേര്‍ ബോംബര്‍മാര്‍ സംഘടനയിലുണ്ടെന്നാണ് അവകാശവാദം. പ്രതിഫലം ആഗ്രഹിച്ചല്ല, ചാവേറുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും രക്തസാക്ഷിത്വമാണ് ആഗ്രഹിക്കുന്നതെന്നും ശബ്ദ സന്ദേശത്തില്‍ പറയുന്നു.തന്റെ പക്കലുള്ള ചാവേറുകളുടെ കൃത്യമായ എണ്ണം വെളിപ്പെടുത്തിയാല്‍ ലോകമാധ്യമങ്ങളില്‍ അത് വലിയ പരിഭ്രാന്തി സൃഷ്ടിക്കുമെന്ന് അസ്ഹര്‍ പുറത്തുവന്ന ഓഡിയോ സന്ദേശത്തില്‍ പറയുന്നു. ഇത് ഒന്നോ രണ്ടോ നൂറോ അല്ല, ആയിരം പോലുമല്ല. പൂര്‍ണ്ണമായ എണ്ണം ഞാന്‍ പറഞ്ഞാല്‍…

Read More