Headlines

ഒഡീഷ തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പല്‍ മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍

.ഭുവനേശ്വ‍ർ: ഒഡീഷ തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പല്‍ മുങ്ങി. പാനമ പതാക വഹിച്ച ‘എംവി ഓഷ്യന്‍ വിന്നര്‍’ എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. പാരദ്വീപ് തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പലില്‍ 20 ചൈനീസ് പൗരന്മാരടക്കം 24 ജീവനക്കാരുണ്ടായിരുന്നതായി റിപ്പോര്‍ട്ട്. ഒഡിഷ തീരത്ത് നിന്ന് 200 നോട്ടിക്കല്‍ മൈല്‍ അകലെ ഉള്‍ക്കടലിലാണ് സംഭവം. രക്ഷാപ്രവര്‍ത്തനത്തിനായി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും നാവികസേനയും രംഗത്തുണ്ട്.വിപുലമായ തിരച്ചില്‍ തുടരുന്നു.

ശനിയാഴ്ച രാത്രി 10:30നാണ് ഇരുമ്പ് അയിരുമായി പോയ കപ്പല്‍ അപകടത്തില്‍പെട്ടത്. ഓഗസ്റ്റ് 20ന് രാത്രി 10:30 ഓടെ ആണ് ഒഡീഷയിലെ പാരദ്വീപ് തുറമുഖത്തുനിന്ന് കപ്പല്‍ പുറപ്പെട്ടത്. കപ്പലിലുണ്ടായിരുന്ന 24 പേരില്‍ രണ്ട് പേരെയാണ് രക്ഷിച്ചിട്ടുള്ളത്. മറ്റുള്ളവരെ കണ്ടെത്താനായിട്ടില്ല,