അടിച്ച ട്രംപിനെ തിരിച്ചടിച്ച് കാനഡ; ‘കിട്ടിയവനെ തല്ലാൻ’ ഇറാനും, റൂബിയോ വീണ്ടും ഇന്ത്യയിലേക്ക്, വരുന്നു യുഎസ്-ഇന്ത്യ വ്യാപാരക്കരാർ
യുഎസും ഏറ്റവും അടുത്ത സുഹൃത്തും ദീർഘകാല വ്യാപാര പങ്കാളിയുമായ കാനഡയും ഒരിടവേളയ്ക്കുശേഷം വീണ്ടും വ്യാപാര ‘യുദ്ധ’ത്തിലേക്ക് കടന്നു. ഇറാന്റെ സമ്പദ്‍വ്യവസ്ഥയെ കൂടുതൽ തരിപ്പണമാക്കാൻ യുഎസ് പ്രസിഡന്റ് ട്രംപിന്റെ പുതിയ ഉപരോധ യുദ്ധവും ഉടനുണ്ടാകും. ഇനിയും ‘സാമ്പത്തികമായി ഉപദ്രവിക്കാനാണ്’ യുഎസിന്റെ നീക്കമെങ്കിൽ, അതിനെ ആരെങ്കിലും പിന്തുണയ്ക്കുന്നുണ്ടെങ്കിൽ അവർക്കെതിരെ ഇറാൻ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാനിയൻ സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിൽ മേധാവി മൊഹ്സെൻ റെസായി മുന്നറിയിപ്പ് നൽകി. ഗൾഫ് രാജ്യങ്ങളെ ഉദ്ദേശിച്ചാണ് മൊഹ്സിൻ റെസായിയുടെ ഭീഷണിയെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട്…
