ഓണം സീസണിനായി ഒരുങ്ങി വയനാട്; ചുരം കടക്കാതെ എങ്ങനെ പോകാം? ബദൽ റോഡുകൾ അറിയാം
കോഴിക്കോട് ∙ കള്ളാടിയിൽ തുരങ്കപാത നിർമാണത്തിനിടെ ഉണ്ടായ മണ്ണിടിച്ചിൽ വാർത്തകൾ ഉയർത്തിയ ആശങ്കകളിലും കനത്ത മഴയിലും അൽപം മാന്ദ്യത്തിലാണ്ടു പോയ വയനാട് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് ഓണം സീസൺ പകരുന്നത് പുത്തൻ ഉണർവിന്റെ പ്രതീക്ഷകൾ. അനുകൂല കാലാവസ്ഥ എന്ന പ്രവചനങ്ങളും നീണ്ട അവധിയുമാണ് വയനാട്ടിലെ വിനോദസഞ്ചാര സംരംഭകർക്ക് ശുഭപ്രതീക്ഷ നൽകുന്നത്. എന്നാൽ ഓണത്തിരക്ക് വയനാട്ടിലേക്കുള്ള പ്രധാന പാതയായ താമരശ്ശേരി ചുരം റോഡിൽ കുരുക്കുകൾക്ക് ഇടയാക്കുമെന്ന ആശങ്കയും ഉണ്ട്. ഓണം അവധിക്ക് വയനാടൻ കാഴ്ചകൾ കാണാൻ നൂറുകണക്കിന്…
