
ലിവിയയെ അപമാനിച്ചിട്ടില്ല; കേസിൽ കൂടുതൽ പേർ ഉണ്ടെന്ന് സംശയിക്കുന്നു, ഷീല സണ്ണി
ലിവിയയെ പറ്റി ആരോടും മോശമായി പറഞ്ഞിട്ടില്ലെന്ന് ബ്യുട്ടി പാർലർ ഉടമ ഷീല സണ്ണി. മറ്റു പ്രശ്നങ്ങൾ ഒന്നും തന്നെ ലിവിയയുമായി തനിക്ക് ഉണ്ടായിരുന്നില്ല. മരുമകളോടാണ് ലിവിയയ്ക്ക് എവിടെ നിന്നാണ് പണം ലഭിക്കുന്നത് എന്ന് ചോദിച്ചത്. അത് മരുമകൾ എന്ന രീതിക്കുള്ള സ്വാതന്ത്ര്യത്തിൽ ചോദിച്ചതാണ്. അല്ലാതെ മറ്റ് ഉദ്ദേശമുണ്ടായിരുന്നില്ല ഷീല സണ്ണി പറഞ്ഞു. ലിവിയുടെ മാതാപിതാക്കളോട് പോലും ഇക്കാര്യം ചോദിച്ചിരുന്നില്ല. നാരായണ ദാസിനെയും തനിക്ക് നേരത്തെ അറിയില്ലായിരുന്നു. കേസിൽ അറസ്റ്റിലായപ്പോൾ മാധ്യമങ്ങളിലൂടെയാണ് എല്ലാം അറിയുന്നത്. ലിവിയയുടെ സ്പോൺസർ നാരായൺ…