സ്കൂൾ സന്ദർശനത്തിനെത്തിയ സിജെപി പ്രവർത്തകർക്കുനേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് ആരോപണം
ജയ്പുർ∙ സ്കൂളിൽ പരിശോധനയ്ക്കെത്തിയ കോക്രോച്ച് ജനത പാർട്ടി (സിജെപി) സഹസ്ഥാപകൻ അശുതോഷ് റാങ്കയ്ക്കും മറ്റ് നേതാക്കൾക്കുമെതിരെ ആക്രമണം. ജയ്പുരിലെ ബാഗ്രുവിലുള്ള സർക്കാർ പ്രൈമറി സ്കൂൾ സന്ദർശിക്കാൻ എത്തിയപ്പോഴായിരുന്നു ആക്രമണം. സ്കൂളിലേക്കു വരവേ സിജെപി സംഘത്തെ ജനക്കൂട്ടം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. അർബൻ നക്സലുകൾ, ദേശവിരുദ്ധർ, പാക്കിസ്ഥാൻകാർ എന്നിങ്ങനെ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് ജനക്കൂട്ടം സിജെപി പ്രവർത്തകരെ ആക്രമിക്കാനെത്തിയത്. തുടർന്ന് പ്രവർത്തകരെ ജനക്കൂട്ടം കയ്യേറ്റം ചെയ്തു. പ്രവർത്തകരിൽ ഒരാളുടെ കൈ ഒടിഞ്ഞതായി റാങ്ക പറഞ്ഞു. ആക്രമണത്തിനു പിന്നിൽ ബിജെപിയാണെന്ന് സിജെപി ആരോപിച്ചു….
