ഡൽഹി; ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ പൊലീസിന്റെ ആക്രമണത്തിൽ FIR ഇടാൻ പൊലീസ് തയാറാകുന്നില്ല, ഇത് അനീതിയാണെന്ന് രാഹുൽ ഗാന്ധി. ഈ കുടുംബതിന് നീതി തേടിയാണ് ഇവിടെ എത്തിയത്. FIR ഇടാത്തെ മടങ്ങി പോകില്ല. പേല്ലേറ്റ് ഉപയോഗിച്ചത് കഴിഞ്ഞ മാസം 20 ന്. വിദ്യാർത്ഥിയുടെ മേലുള്ള മുറിവുകൾ കണ്ടിട്ടും പൊലീസിന് ബോധ്യമായില്ല. പരാതിക്കാരന് നീതി ലഭിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. FIR മാത്രമാണ് ആവശ്യപ്പെടുന്നത്. പെല്ലറ്റ് ഉപയോഗിച്ചതിന്റെ കൃത്യമായ തെളിവുണ്ട്. മൂന്നു പെല്ലറ്റുകൾ സാഹിലിന്റെ കണ്ണിനേറ്റു. നിരവധി എണ്ണം ശരീരത്തിൽ തറച്ചു. മെഡിക്കൽ റിപ്പോർട്ടിൽ സാഹലിന്റെ ഒരു കണ്ണിന്റെ കാഴ്ചയെ ബാധിച്ചതായി ഉണ്ട്. അമിത് ഷാ എന്തിനാണ് ഭയക്കുന്നത്?. ഭയം കുറ്റം സമ്മതിക്കലാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
“സാഹിൽ ലോചാബിന് നേരിടേണ്ടി വന്ന പോലീസ് ക്രൂരതയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിനായി ഇന്ന് ഞാൻ പാർലമെന്റ് സ്ട്രീറ്റിലെ ഡിസിപി ഓഫീസിൽ പോയിരുന്നു. ജൂലൈ 20-ന് ജന്തർ മന്തറിൽ സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്ന സാഹിലിനെ പൊലീസ് പെല്ലറ്റ് തോക്ക് ഉപയോഗിച്ച് ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ സാഹിലിന്റെ ഒരു കണ്ണിന്റെ കാഴ്ചശക്തി ഇപ്പോൾ അപകടത്തിലാണ്.”സമാധാനപരമായ പ്രതിഷേധത്തിനെതിരായ പോലീസ് നടപടി നിയമവിരുദ്ധം മാത്രമല്ല, ഗുരുതരമായ കുറ്റം കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു.
“ഇത്തരം ക്രൂരതയ്‌ക്കെതിരെ ആഭ്യന്തരമന്ത്രി അമിത് ഷാ വിദ്യാർത്ഥികൾക്ക് ഒരു വിശദീകരണവും നൽകിയിട്ടില്ല, പ്രധാനമന്ത്രി അവരോട് മാപ്പ് പറഞ്ഞിട്ടുമില്ല.””ഇപ്പോൾ, നീതി ലഭിക്കുന്നതിനായി സാഹിൽ എഫ്‌ഐആർ ഫയൽ ചെയ്യാൻ ആഗ്രഹിക്കുമ്പോൾ, അതിനുപോലും അനുവാദം നൽകുന്നില്ല. ഭരണഘടനയെയും ഭരണഘടനാ അവകാശങ്ങളെയും തച്ചുടയ്ക്കുകയാണ്,” എന്നും അദ്ദേഹം ആരോപിച്ചു. കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
“അമിത് ഷാ ജി, നിങ്ങൾ എന്തിനാണ് നീതിയെ ഇത്രയധികം ഭയപ്പെടുന്നത്? ഈ ഭയം നിങ്ങളുടെ കുറ്റം സമ്മതിക്കുന്നതിന് തുല്യമാണ്. എഫ്‌ഐആർ ഫയൽ ചെയ്യും. ജുഡീഷ്യൽ അന്വേഷണം ഉണ്ടാകും. ഈ ക്രൂരതയ്ക്ക് കാരണക്കാരായ താഴെത്തട്ട് മുതൽ മുകൾത്തട്ട് വരെയുള്ള എല്ലാവർക്കുമെതിരെ നടപടിയെടുക്കും. സാഹിലിനും അവനെപ്പോലുള്ള ഓരോ വിദ്യാർത്ഥിക്കും ഞങ്ങൾ നീതി ഉറപ്പാക്കും.”- രാഹുൽ ഗാന്ധി കുറിച്ചു.









