നിർമാണ ജോലിക്കെത്തിയ യുവാവ് കഴുത്തറുത്തു മരിച്ച നിലയിൽ
കൽപറ്റ ∙ കൈനാട്ടിയിൽ നിർമാണ ജോലിക്കെത്തിയ യുവാവിനെ വിശ്രമമുറിയിൽ കഴുത്തറുത്തു മരിച്ച നിലയിൽ കണ്ടെത്തി. പുളിയാർമല ഉന്നതി സ്വദേശി മഹേഷ് (22) ആണ് മരണപ്പെട്ടത്. ജോലിക്കിടെ വെള്ളം കുടിക്കാനായി വിശ്രമമുറിയിലേക്ക് പോയ യുവാവിനെ മണിക്കൂറുകൾ കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് കൂടെയുണ്ടായിരുന്നവർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിൽ മഹേഷിനെ ഇവർ കണ്ടത്. രാവിലെ ഒൻപതു മണിയോടെ കൈനാട്ടിയിലെ ഒരു വീട്ടിൽ സഹപ്രവർത്തകർക്കൊപ്പം ജോലിക്കായി വന്നതായിരുന്നു. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും യഥാർത്ഥ…
