Headlines

സൗകാർ ജാനകി അന്തരിച്ചു; സൂര്യമാനസത്തിലെ മമ്മൂട്ടിയുടെ അമ്മ

ചെന്നൈ∙ തെന്നിന്ത്യൻ നടി സൗകാർ ജാനകി (94) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന ചികിത്സയിലായിരുന്നു. നടികർ സംഘം പ്രസിഡന്റാണ് മരണവാർത്ത പുറത്തുവിട്ടത്. സൂര്യമാനസം എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ അമ്മയായി അഭിനയിച്ച് ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി നാനൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പത്മശ്രീ, കലൈമാമണി പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.
1950-ൽ എൽ.വി. പ്രസാദ് സംവിധാനം ചെയ്ത തെലുങ്ക് ചിത്രമായ ഷാവുകരുവിലൂടെയാണ് ജാനകി സിനിമാരംഗത്തേയ്ക്കെത്തിയത്. 1952-ൽ വലയപതി എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ചു. മൂവായിരത്തിലധികം സ്റ്റേജ് നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.