Headlines

ശബരിമല സ്വർണക്കൊള്ള: പി.എസ്. പ്രശാന്തിനെതിരെ കുറ്റകൃത്യത്തിന് തെളിവ്; ജാമ്യാപേക്ഷ കോടതി തള്ളി

കൊല്ലം∙ ശബരിമല ക്ഷേത്രത്തിലെ ദ്വാര പാലക ശിൽപങ്ങളിലെ സ്വർണം അപഹരിച്ച കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യമില്ല. പ്രശാന്തിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. കുറ്റകൃത്യത്തിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എ. അജികുമാറിന് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. അജികുമാറിന്റെ ആരോഗ്യാവസ്ഥ പരിഗണിച്ചാണ് ജാമ്യം.