Headlines

Webdesk

ബിനോയ് വിശ്വത്തിനെതിരായ ആക്ഷേപ പരാമർശം; കമല സദാനന്ദനും കെ.എം ദിനകരനും താക്കീത്

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരായ ആക്ഷേപ പരാമർശത്തിൽ നടപടി. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കമലാ സദാനന്ദനെയും എറണാകുളം ജില്ലാ സെക്രട്ടറി കെ.എം. ദിനകരനെയും താക്കീത് നൽകി. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൻ്റേതാണ് തീരുമാനം. ഇരു നേതാക്കളുടെയും മാപ്പപേക്ഷ പരിഗണിച്ചാണ് നടപടി താക്കീതിൽ ഒതുക്കിയത്. ബോധപൂ‍ർവം പാ‍ർട്ടിയെ അവഹേളിക്കാൻ ശ്രമിച്ചിട്ടില്ല. പാ‍ർട്ടി എന്തു നടപടിയെടുത്താലും അംഗീകരിക്കും. ദയവ് കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിശദീകരണ കുറിപ്പിൽ നേതാക്കൾ പറയുന്നു. അതേസമയം സംഭാഷണം എങ്ങനെ റെക്കോഡ് ചെയ്തെന്നോ സാഹചര്യമെന്തെന്നോ വീശദീകരണത്തിൽ പറഞ്ഞിരുന്നില്ല. കമല…

Read More

‘അമേരിക്കൻ സാമ്രാജ്യത്വത്തിന് നേരും നെറിയും ഇല്ല; പ്രധാനമന്ത്രി ഇസ്രയേലിനെ പിന്തുണക്കുന്നു, ചേരിചേരാനയം കളഞ്ഞുകുളിച്ചു’; മുഖ്യമന്ത്രി

അമേരിക്കയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്ത് അമേരിക്കൻ സാമ്രാജ്യത്വത്തിന് നേരും നെറിയും ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അമേരിക്കൻ ധിക്കാരത്തെ തടയിടുക എന്നതിന് ലോകരാഷ്ട്രങ്ങൾ ഒന്നിച്ചു നിൽക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇസ്രയേലിനെയും അദേഹം വിമർശിച്ചു. ഇസ്രയേൽ എന്തും ചെയ്യാൻ തയ്യാറാണെന്നും സാധാരണ നിലക്കുള്ള മര്യാദകൾ ഒന്നും ബാധകമല്ലെന്ന് വിചാരിക്കുന്ന രാജ്യമാണ് ഇസ്രയേലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ലോകത്തിന്റെ നീതി ന്യായ സംവിധാനങ്ങൾക്ക് മുന്നിൽ ഇസ്രയേൽ കുറ്റവാളികളാണ്. ഇസ്രയേലിന്റെ ഏറ്റവും ക്രൂര മുഖം കണ്ടത് പലസ്തീനിൽ തന്നെ ആണ്. ഇറാൻ…

Read More

മനോഹരമായ സ്ഥലങ്ങള്‍ കാണിച്ചുതരാമെന്ന് പറഞ്ഞ് ഒപ്പംകൂടി; രാജസ്ഥാനില്‍ ഫ്രഞ്ച് യുവതിയെ ബലാത്സംഗം ചെയ്തയാള്‍ക്കെതിരെ കേസ്

രാജസ്ഥാനിലെ ഉദയ്പൂരില്‍ വിനോദസഞ്ചാരത്തിനെത്തിയ ഫ്രഞ്ച് വനിതയെ പീഡിപ്പിച്ചതായി പരാതി. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. നൈറ്റ് പാര്‍ട്ടിയില്‍ വച്ച് യുവതിയെ പരിചയപ്പെട്ട ശേഷം സിദ്ധാര്‍ത്ഥ് എന്നയാള്‍ പീഡിപ്പിച്ചതായാണ് മൊഴി. ഉദയ്പൂരിലെ സ്ഥലങ്ങള്‍ കാണിച്ച് തരാമെന്ന് പറഞ്ഞ് അപാര്‍ട്ട്‌മെന്റില്‍ എത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. വൈദ്യപരിശോധനയില്‍ പീഡനം നടന്നതായി പൊലീസ് സ്ഥിരീകരിച്ചു. പ്രതി ഒളിവിലാണ്. ദില്ലിയില്‍ നിന്ന് 22നാണ് ഫ്രഞ്ച് യുവതി ഉദയ്പൂരില്‍ എത്തിയത്. സംഭവത്തില്‍ ഇന്ത്യയിലെ ഫ്രഞ്ച് എംബസിയും ഇടപെട്ടിട്ടുണ്ട്. സ്ഥലങ്ങള്‍ കാണാനായി പുറത്തിറങ്ങി കുറച്ച് സമയം കഴിഞ്ഞപ്പോള്‍ തന്നെ…

Read More

ഹയർസെക്കൻഡറി സർട്ടിഫിക്കറ്റുകളിലെ പിഴവ്; അന്വേഷണത്തിന് നിർദ്ദേശം നൽകി മന്ത്രി വി ശിവൻകുട്ടി

ഹയർസെക്കൻഡറി സർട്ടിഫിക്കറ്റിൽ പിഴവുണ്ടായ സംഭവത്തിൽ അന്വേഷണത്തിന് നിർദ്ദേശം നൽകി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചു. മുപ്പതിനായിരത്തോളം പ്ലസ്ടു സർട്ടിഫിക്കറ്റുകളിലാണ് പിഴവ് കണ്ടെത്തിയത്. വിദ്യാർത്ഥികൾക്ക് പുതിയ സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. നാലര ലക്ഷത്തോളം സർട്ടിഫിക്കറ്റ് ഡാറ്റായാണ് പ്രിന്റിങ്ങിനായി നൽകിയിരുന്നത്. സർട്ടിഫിക്കറ്റിൽ നാലാമതായി വരുന്ന വിഷയത്തിൽ ഒന്നും രണ്ടും വർഷത്തിൽ വ്യത്യസ്ത മാർക്ക് നേടിയ മുപ്പതിനായിരത്തോളം വിദ്യാർഥികളുടെ സർട്ടിഫിക്കറ്റിൽ ആണ് പിശക് ഉണ്ടായിട്ടുള്ളത്. പിഴവ് സംഭവിച്ച സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തിട്ടുണ്ടെങ്കിൽ പുതിയ സർട്ടിഫിക്കറ്റ് സ്കൂളിൽ എത്തുന്ന…

Read More

ടെഹ്റാനിൽ സ്ഫോടനം; ട്രംപിന്റ ഉറപ്പിന് പിന്നാലെ ഇറാനിൽ വീണ്ടും ഇസ്രയേൽ ആക്രമണം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റ ഉറപ്പിന് പിന്നാലെ ഇറാനിൽ വീണ്ടും ഇസ്രയേൽ ആക്രമണം നടന്നെന്ന് റിപ്പോർട്ട്. സൈനിക കേന്ദ്രങ്ങളിലാണ് ആക്രമണം നടന്നത്. ഇസ്രയേൽ ആക്രമണം നടത്തിയെന്ന് ഇറാൻ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇരു രാജ്യങ്ങൾക്കുമിടയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായി ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇസ്രയേൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ പുറത്തുവ​രുന്നത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ട്രംപ് ഫോണിൽ ബന്ധപ്പെട്ടു. ഇറാനിലുള്ള ഇസ്രയേൽ യുദ്ധവിമാനങ്ങൾ മടങ്ങുകയാണെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇറാനെ ആക്രമിക്കരുതെന്ന് ട്രംപ് ഇസ്രയേലിനേട് നിർദേശിച്ചിരുന്നു.ഇരുരാജ്യങ്ങളും വെടിനിർത്തൽ…

Read More

രാഹുലിന്റെ തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണം: മറുപടി അയച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍; ചര്‍ച്ചയ്ക്കുള്ള തിയതി അറിയിക്കാന്‍ നിര്‍ദേശം

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് അട്ടിമറിയെക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ ആരോപണവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ രാഹുലിന് കത്തയച്ചു. അദ്ദേഹം ഉന്നയിച്ച ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. ചര്‍ച്ചയ്ക്കുള്ള തീയതിയും സ്ഥലവും അറിയിക്കാന്‍ നിര്‍ദേശിച്ചാണ് കത്തയച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് അട്ടിമറിയെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്നും പരാതികളുണ്ടെങ്കില്‍ കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തില്‍ പറയുന്നു. 2024ലെ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ അടക്കം വലിയ ക്രമക്കേട് ഉണ്ടായെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം ജൂണ്‍ ഏഴിന് ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ…

Read More

ട്രംപിന് വഴങ്ങി ഇസ്രയേൽ; തിരിച്ചടിയില്ല, യുദ്ധവിമാനങ്ങളെ തിരിച്ചുവിളിച്ചു

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വഴങ്ങി ഇസ്രയേൽ‌. വെടിനിർത്തൽ പ്രാബല്യത്തിലായെന്നും ട്രംപ് അറിയിച്ചു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ട്രംപ് ഫോണിൽ ബന്ധപ്പെട്ടു. ഇറാനിലുള്ള ഇസ്രയേൽ യുദ്ധവിമാനങ്ങൾ മടങ്ങുകയാണെന്ന് ട്രംപ് പറഞ്ഞു. അമേരിക്കൻ പ്രസിഡന്റിന്റെ മുന്നറിയിപ്പിന് പിന്നാലെ ഇസ്രയേൽ യുദ്ധവിമാനങ്ങളെ തിരിച്ചുവിളിച്ചു. ഇറാനെ ആക്രമിക്കരുതെന്ന് ട്രംപ് ഇസ്രയേലിനേട് നിർദേശിച്ചു. ഇസ്രയേൽ ആക്രമണത്തിൽ 610 പേർ മരിച്ചെന്ന് ഇറാൻ അറിയിച്ചു. ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ഇസ്രയേൽ ആരോപിച്ചിരുന്നു. തിരിച്ചടിക്കുമെന്ന് ഇസ്രയേൽ പറ‍ഞ്ഞിരുന്നു. എന്നാൽ വെടിനിർത്തൽ കരാർ തുടങ്ങുന്നതിന്…

Read More

മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയർ ഊരി തെറിച്ചു

മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയർ ഊരി തെറിച്ചു. മൂന്നാറിൽ നിന്നും ആലുവയ്ക്ക് പോകുന്ന സംഗമം ബസ്സിന്റെ ടയറാണ് ഓട്ടത്തിനിടയിൽ ഊരിയത്. ടയർ ഉരുണ്ട് നിർത്തിയിട്ടിരുന്ന ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ബസ്സിന്റെ ആക്സിൽ ഒടിഞ്ഞതിന് ശേഷം വീൽ വയറിങ് പറിഞ്ഞ് റോഡിലേക്ക് തെറിച്ചതിനാലാണ് ടയർ ഉരുണ്ട് പോയത്. മൂന്നാർ ഹെഡ്‍വർക്ക് ഡാമിന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടാകുന്നത്. ബസിന്റെ മുൻപിലെ തയാറാണ് ഊരിപ്പോയത്. സംഭവത്തിൽ ആർക്കും പരുക്കില്ല.

Read More

‘ഖത്തറിനെതിരായ ഒരു തരത്തിലുള്ള ആക്രമണവും നിയമ ലംഘനങ്ങളും അനുവദിക്കില്ല’; ഖത്തർ പ്രധാനമന്ത്രി

ഖത്തറിനെതിരായ ഒരു തരത്തിലുള്ള ആക്രമണവും നിയമ ലംഘനങ്ങളും അനുവദിക്കില്ലെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽതാനി. മേഖലയിലെ എല്ലാ രാജ്യങ്ങളുമായും സമാധാനപരമായ പരസ്പരബന്ധമാണ് ഖത്തർ ആഗ്രഹിക്കുന്നതെന്നും ഖത്തർ പ്രധാനമന്ത്രി വ്യക്തമാക്കി. ഖത്തറിലെ യു.എസ് സൈനിക താവളം ആക്രമിക്കേണ്ടി വന്നതിൽ ഇറാൻ പ്രസിഡന്റ് ഖേദം പ്രകടിപ്പിച്ചതായി ഖത്തർ പ്രധാനമന്ത്രി അറിയിച്ചു. ആണവകേന്ദ്രങ്ങളിലേക്ക് അമേരിക്ക നടത്തിയ ബങ്കർ ബസ്റ്റർ ബോംബാക്രമണത്തിനുള്ള മറുപടിയായിരുന്നു, ഇന്നലെ വൈകിട്ട് ഖത്തറിലെ അമേരിക്കൻ സേനാതാവളങ്ങളിലേക്കുള്ള ഇറാന്റെ മിസൈലാക്രമണം ഉണ്ടായത്. മിസൈലുകളിലേറെയും വെടിവച്ചിട്ടതായി ഖത്തർ…

Read More

നിലമ്പൂരിലെ UDF ജയം; ബെറ്റിൽ തോറ്റ CPI നേതാവ് മുസ്ലിം ലീഗിൽ ചേർന്നു

തിരഞ്ഞെടുപ്പിൽ ബെറ്റ് പാലിച്ച സംഭവത്തിലേക്കാണ് ഇനി. നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് ജയിച്ചതോടെ വാക്കുപാലിച്ച് സിപിഐ നേതാവ് മുസ്ലിം ലീഗിൽ ചേർന്നു. മലപ്പുറം തുവൂർ ടൗൺ ബ്രാഞ്ച് അസിസ്റ്റന്റ് സെക്രട്ടറി ഗഫൂറാണ് പാർട്ടി വിട്ടത്. മുസ്ലിം ലീഗ് പ്രവർത്തകനായ ഷരീഫുമായി സ്വരാജ് ജയിക്കുമെന്നായിരുന്നു ബെറ്റ്. ഇന്ന് രാവിലെ ഗഫൂർ പാർട്ടി അംഗത്വം രാജിവെക്കുകയായിരുന്നു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഉച്ചസ്ഥായിലെത്തി നിന്ന 14ന് രാവിലെയാണ് വാശിയേറിയ ബെറ്റ് നടന്നത്. ചായക്കടയിൽ നടന്ന ചർച്ച രാഷ്ട്രീയമായ തർക്കത്തിലേക്കു നീങ്ങുകയും തുടർന്ന് പന്തായം വെക്കുകയുമായിരുന്നു….

Read More