വെടിനിർത്തൽ പാലിക്കാതെ ഇറാൻ; ആക്രമണം നടത്തിയാൽ തിരിച്ചടിക്കുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി
സമാധാനപ്രതീക്ഷകളെ ഇല്ലാതാക്കി വീണ്ടും ഇറാൻ – ഇസ്രയേൽ സംഘർഷ സാധ്യത. ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ഇസ്രയേൽ. ഇറാൻ ആക്രമണം നടത്തിയാൽ തിരിച്ചടിക്കാൻ നിർദേശം നൽകിയിരിക്കുകയാണ് ഇസ്രയേൽ പ്രതിരോധമന്ത്രി. ടെഹ്റാനിലെ ഭരണസിരാകേന്ദ്രം ലക്ഷ്യംവെക്കാനും നിർദേശം നൽകി. നോർത്തേൺ ഇസ്രയേലിൽ അപായ സൈറണുകൾ മുഴങ്ങുകയാണ്. ജനങ്ങൾക്ക് ഷെൽട്ടറുകളിൽ തുടരാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ വെടിനിർത്തൽ ലംഘിച്ചിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കിയെങ്കിലും ആക്രമണം നടത്തിയാൽ തിരിച്ചടി ഉറപ്പാണെന്നും മുന്നറിയിപ്പ് നൽകി. അതേസമയം, ആണവ ചർച്ചകളിൽ നിന്ന് പിന്മാറിയ ഇറാനെ അനുനയിപ്പിക്കാൻ…
