Headlines

Webdesk

വിലക്കയറ്റം പിടിച്ചുനിർത്താനും ഭക്ഷ്യ സുരക്ഷക്കുമായി 2000 കോടി

  2022-23 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റ് നിയമസഭയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കുന്നു. കൊവിഡ് പ്രതിസന്ധിയും റഷ്യ-യുക്രൈൻ യുദ്ധവുമൊക്കെ സാമ്പത്തിക രംഗത്തിന് ഏൽപ്പിച്ച ആഘാതങ്ങൾ ചൂണ്ടിക്കാട്ടിയാണ് ധനമന്ത്രി പ്രസംഗം ആരംഭിച്ചത്. കൊവിഡിന് ശേഷം ജനജീവിതം സാധാരണ നിലയിലേക്ക് മാറുകയാണ്. ഈ മാറ്റം സമ്പദ് ഘടനയിലും പ്രതിഫലിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്ന് ധനമന്ത്രി പറഞ്ഞു. എങ്കിലും സാമ്പത്തിക മേഖലയിലെ പ്രതിസന്ധി അവസാനിച്ചിട്ടില്ല. ജി എസ് ടി വരുമാനം വർധിച്ചു. പ്രതിസന്ധികൾ വന്നാൽ ഒന്നിച്ച് നിന്ന് അതിനെ ചെറുക്കാനാകുമെന്ന്…

Read More

കൊല്ലത്ത് ഭാര്യയെ അനാവശ്യം പറഞ്ഞത് ചോദ്യം ചെയ്ത ഭർത്താവിനെ അയൽവാസി കുത്തിക്കൊന്നു

  കൊല്ലം കടയ്ക്കലിൽ 41കാരനെ അയൽവാസി കുത്തിക്കൊന്നു. ഭാര്യയെ അനാവശ്യം പറഞ്ഞ് ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഭവം. കടയ്ക്കൽ കാറ്റാടിമൂട് പേരയത്ത് കോളനിയിലെ താമസക്കാരനായ ജോൺസൺ ആണ് കൊല്ലപ്പെട്ടത്. അയൽവാസിയായ ബാബുവാണ് ഇയാളെ കൊലപ്പെടുത്തിയത്. കുറച്ചുനാളായി ജോൺസന്റെ ഭാര്യയെ ബാബു അനാവശ്യം പറയുമായിരുന്നു. കഴിഞ്ഞ ദിവസം ജോൺസൺ ഇത് ചോദ്യം ചെയ്തു. ഇന്നലെ രാത്രി മദ്യപിച്ച് ജോൺസന്റെ വീട്ടിലെത്തിയ ബാബു കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. നെഞ്ചിലാണ് കുത്തേറ്റത്. കൊലപാതകം നടത്തിയ ശേഷം ഒളിവിൽ പോകാൻ ശ്രമിച്ച ബാബുവിനെ രാത്രിയോടെ തന്നെ…

Read More

ഭാര്യ സഹോദരിയെ നടുറോഡിലിട്ട് കുത്തിക്കൊന്നു; പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

  ഇടുക്കി തൊടുപുഴയിൽ ഭാര്യ സഹോദരിയെ നടുറോഡിലിട്ട് കുത്തിക്കൊന്ന കേസിലെ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. വെങ്ങല്ലൂർ സ്വദേശി ഹമീലയാണ്(54) കൊല്ലപ്പെട്ടത്. ഇവരുടെ സഹോദരി ഭർത്താവ് ഷംസുദ്ദീനാണ് കൃത്യം നടത്തിയത്. ലഹരിക്ക് അടിമയായ ഷംസുദ്ദീൻ കഴിഞ്ഞ രണ്ട് വർഷമായി ഭാര്യയുമായി അകന്നുകഴിയുകയാണ്. കുടുംബപ്രശ്‌നങ്ങൾക്ക് കാരണം ഹമീലയാണെന്ന് ആരോപിച്ചാണ് ഷംസുദ്ദീൻ ഇവരെ കൊലപ്പെടുത്തിയത്. ഇന്നലെ വൈകുന്നേരമാണ് ഷംസുദ്ദീൻ ഹമീലയെ കൊലപ്പെടുത്തിയത്.

Read More

ഓപറേഷൻ ഗംഗക്ക് പര്യവസാനം: യുക്രൈനിൽ കുടുങ്ങിയ വിദ്യാർഥികൾ നാട്ടിലെത്തി

യുദ്ധം രൂക്ഷമായ യുക്രൈനിൽ നിന്നും ഇന്ത്യൻ വിദ്യാർഥികളെയെല്ലാം തിരികെ എത്തിച്ചു. സുമിയിൽ കുടുങ്ങിയ വിദ്യാർഥികളെയാണ് അവസാന ഘട്ടത്തിൽ തിരികെ എത്തിച്ചത്. ഇതോടെ യുക്രൈൻ രക്ഷാ ദൗത്യമായ ഓപറേഷൻ ഗംഗ പൂർത്തിയായി. വിവിധ നഗരങ്ങളിലായി കുടുങ്ങിക്കിടന്ന പതിനെട്ടായിരത്തോളം ഇന്ത്യൻ വിദ്യാർഥികളെയാണ് ഓപറേഷൻ ഗംഗ വഴി നാട്ടിലെത്തിച്ചത്. യുദ്ധം രൂക്ഷമായതോടെ ഭക്ഷണമോ വെള്ളമോ ഇല്ലാതെ ഇതിൽ പലരും ബങ്കറുകളിലും മറ്റുമാണ് കഴിഞ്ഞിരുന്നത്. കിലോമീറ്ററുകൾ നടന്നുമൊക്കെയാണ് മലയാളികൾ അടക്കമുള്ള വിദ്യാർഥികൾ അതിർത്തി കടന്നത്  

Read More

പ​ത്തു വ​യ​സു​കാ​രി​യു​ടെ ഗ​ര്‍​ഭഛി​ദ്രം ന​ട​ത്താ​ന്‍ ഹൈ​ക്കോ​ട​തി അ​നു​മ​തി

  കൊച്ചി: പി​താ​വ് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ഗ​ര്‍​ഭി​ണി​യാ​യ പ​ത്തു വ​യ​സു​കാ​രി​യു​ടെ ഗ​ര്‍​ഭഛി​ദ്രം ന​ട​ത്താ​ന്‍ ഹൈ​ക്കോ​ട​തി അ​നു​മ​തി ന​ല്‍​കി. കു​ട്ടി ചി​കി​ത്സ​യി​ലു​ള്ള തി​രു​വ​ന​ന്ത​പു​ര​ത്തെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍​ക്കാ​ണ് 31 ആ​ഴ്ച വ​ള​ര്‍​ച്ച​യു​ള്ള ഗ​ര്‍​ഭം അ​ല​സി​പ്പി​ക്കാ​ന്‍ സിം​ഗി​ള്‍​ബെ​ഞ്ച് അ​നു​മ​തി ന​ല്‍​കി​യ​ത്. നി​ല​വി​ലെ നി​യ​മ​പ്ര​കാ​രം 24 ആ​ഴ്ച വ​രെ വ​ള​ര്‍​ച്ച​യു​ള്ള ഗ​ര്‍​ഭം അ​ല​സി​പ്പി​ക്കാ​നാ​ണ് നി​യ​മ​പ്ര​കാ​രം അ​നു​മ​തി​യു​ള്ള​ത്. ഈ ​സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞ​തി​നാ​ലാ​ണ് കു​ട്ടി​യു​ടെ അ​ബോ​ര്‍​ഷ​ന്‍ ന​ട​ത്താ​ന്‍ അ​നു​മ​തി തേ​ടി അ​മ്മ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. നേ​ര​ത്തെ ഈ ​ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച സിം​ഗി​ള്‍​ബെ​ഞ്ച് ഒ​രു മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡി​ന്…

Read More

ഇന്ന് സംസ്ഥാന ബജറ്റ്; നികുതികൾ വർധിപ്പിക്കാൻ സാധ്യത

  രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം സംസ്ഥാന ബജറ്റ് ഇന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. രാവിലെ 9 മണിക്കാണ് ബജറ്റ് അവതരണം. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ വമ്പൻ പ്രഖ്യാപനങ്ങൾക്കുള്ള സാധ്യത കുറവാണ്. വിവിധ നികുതികൾ വർധിപ്പിച്ചേക്കും. സേവനങ്ങൾക്കുള്ള ഫീസുകളും ഉയരും. കേന്ദ്ര വിഹിതത്തിലുണ്ടാകുന്ന കുറവും, റവന്യു വരവ് മെച്ചമല്ലാത്ത സാഹചര്യത്തിലും ബജറ്റിൽ എന്ത് മാജിക്കാണ് ധനമന്ത്രി ചെയ്യുകയെന്ന് കാത്തിരിക്കുകയാണ് കേരളം കഴിഞ്ഞ ബജറ്റിൽ കൊവിഡ് പാക്കേജായിരുന്നു മുഖ്യ ആകർഷണം….

Read More

പ്രഭാത വാർത്തകൾ

  ◼️അഞ്ചു സംസ്ഥാനങ്ങളില്‍ നാലിടത്തും ബിജെപിക്കു ഭരണത്തുടര്‍ച്ച. പഞ്ചാബില്‍ കോണ്‍ഗ്രസിനെ അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി ഭരണത്തിലേക്ക്. കോണ്‍ഗ്രസ് തകര്‍ന്നു തരിപ്പണമായി. ഹിന്ദി ഹൃദയഭൂമിയെന്ന് അറിയപ്പെടുന്ന ഉത്തര്‍പ്രദേശില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിനു തുടര്‍ഭരണം ലഭിച്ചത്. *വിവിധ സംസ്ഥാനങ്ങളിലെ കക്ഷി നില* 2017 ലെ തെരഞ്ഞെടുപ്പില്‍നിന്നുള്ള വ്യത്യാസം ബ്രാക്കറ്റില്‍: *ഉത്തര്‍പ്രദേശ്: ആകെ 403* ബിജെപി സഖ്യം 273 (-49), എസ്പി സഖ്യം 125 (+ 73), കോണ്‍ഗ്രസ് 2 (-5), ബിഎസ്പി 1 (-18), മറ്റുള്ളവര്‍…

Read More

ബാങ്കില്‍ പണം പിന്‍വലിക്കാനെത്തിയ ബ്ലാക്ക് പാന്തര്‍ സംവിധായകനെ കളളനാണെന്നു തെറ്റുദ്ധരിച്ച്‌ പൊലീസ് അറസ്റ്റ് ചെയ്‌തു

ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കാനെത്തിയ ബ്ലാക്ക് പാന്തര്‍ സംവിധായകൻ റയാന്‍ കൂഗ്ലറിനെ മോഷ്ടാവാണെന്ന് തെറ്റിദ്ധരിച്ച്‌ പൊലീസ് അറസ്റ്റ് ചെയ്തു. ബാങ്ക് ഓഫ് അമേരിക്കയിലെത്തിയ റയാന്‍ കുഗ്ലറിനെ അറ്റ്‌ലാന്റാ പോലീസാണ് അറസ്റ്റ് ചെയ്തത്. മാസ്‌കും സണ്‍ഗ്ലാസും തൊപ്പിയും ധരിച്ചാണ് റയാന്‍ ബാങ്ക് ഓഫ് അമേരിക്കയിലെത്തിയത്. കൗണ്ടറിലെത്തി തൻ്റെ അക്കൗണ്ടില്‍ നിന്ന് 12000 ഡോളര്‍ പിന്‍വലിക്കണമെന്ന് ടെല്ലറോട് റയാന്‍ ആവശ്യപ്പെട്ടു. പണം എണ്ണി തിട്ടപ്പെടുത്തുന്നത് മറ്റുള്ളവര്‍ കാണേണ്ടെന്നും രഹസ്യമായി കൈമാറണമെന്നും അയാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ റയാൻ്റെ വാക്കുകൾ കേട്ട ടെല്ലര്‍…

Read More

മുപ്പതിന്റെ നിറവിൽ ഇസാഫ്

  തൃശൂര്‍:  കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുന്‍നിര സോഷ്യല്‍ ബാങ്ക് ആയ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ അഞ്ചാം വാർഷികവും 1992ല്‍ സന്നദ്ധ സംഘടനയായി തുടക്കമിട്ട ഇസാഫിന്റെ 30-ാം വാർഷികവും തൃശ്ശൂരിൽ സംഘടിപ്പിച്ചു. ഇസാഫ് ബാങ്കിന്റെ  കോർപ്പറേറ്റ് ഓഫീസിൽ നടന്ന ചടങ്ങുകള്‍ ജില്ലാ കലക്ടര്‍ ഹരിത വി. കുമാര്‍ ഉദ്‌ഘാടനം ചെയ്തു. ഇസാഫ് സ്ഥാപകനും ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോള്‍ തോമസ് സ്ഥാപകദിന സന്ദേശം നൽകി. ഇസാഫ് ബാങ്ക് ചെയര്‍മാന്‍ പി…

Read More

ഇനി കോൺഗ്രസ് വിജയിക്കണമെങ്കിൽ നേതൃമാറ്റം അനിവാര്യം; ശശി തരൂർ

  അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ കോൺഗ്രസ് ദേശീയ നേതൃത്വനെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ എംപി. ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ വിശ്വസിക്കുന്ന നമ്മളെല്ലാം ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങളിൽ വേദനിക്കുന്നുണ്ട്- അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നിലകൊള്ളുന്ന ഇന്ത്യയുടെ ആശയവും അത് രാഷ്ട്രത്തിന് നൽകുന്ന പോസിറ്റീവ് അജണ്ടയും വീണ്ടും ഉറപ്പിക്കുകയും ആ ആശയങ്ങളെ വീണ്ടും ജ്വലിപ്പിക്കുകയും ജനങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന രീതിയിൽ നമ്മുടെ സംഘടനാ നേതൃത്വത്തെ നവീകരിക്കേണ്ട സമയമാണിതെന്ന്’ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇനി കോൺഗ്രസ്…

Read More