റിവൈസിങ് കമ്മിറ്റിയിലും ‘ജാനകി’ക്ക് വെട്ട്; പേര് മാറ്റണമെന്ന് ആവർത്തിച്ച് സെൻസർ ബോർഡ്
സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് വിവാദത്തിലായ ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമ വീണ്ടും സെൻസർ ബോർഡിന്റെ പ്രിവ്യൂവിന് മുന്നിലെത്തി. വീണ്ടും ജാനകി എന്ന പേര് മാറ്റണമെന്നാവർത്തിക്കുകയാണ് സെൻസർ ബോർഡ്. മുംബൈയിൽ നടന്ന പ്രിവ്യൂവിന് ശേഷമാണ് സെൻസർ ബോർഡിന്റെ തീരുമാനം. ഹൈന്ദവ ദൈവമായ സീതയുടെ പേരനുവദിക്കാൻ കഴിയില്ലെന്നും 96 ഇടങ്ങളിലും കട്ട് വേണമെന്നും സെൻസർ ബോർഡ് അണിയറ പ്രവർത്തകരെ അറിയിച്ചു. വല്ലാത്ത അവസ്ഥ തന്നെയെന്ന് സംവിധായകൻ പ്രവീൺ നാരായണൻ പ്രതികരിച്ചു. സെൻസർ സർട്ടിഫിക്കറ്റ്…
