Headlines

Webdesk

ഐസിസി വനിതാ ലോകകപ്പ്: ന്യൂസിലാൻഡിനെതിരെ ഇന്ത്യക്ക് 62 റൺസിന്റെ തോൽവി

  ഐസിസി വനിതാ ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് തോൽവി. ന്യൂസിലാൻഡ് ഇന്ത്യയെ 62 റൺസിനാണ് പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കിവീസ് 9 വിക്കറ്റ് നഷ്ടത്തിൽ 260 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ ഇന്ത്യ 46.4 ഓവറിൽ 198 റൺസിന് ഓൾ ഔട്ടായി. 71 റൺസെടുത്ത ഹർമൻ പ്രീത് കൗർ മാത്രമാണ് ഇന്ത്യൻ നിരയിൽ പൊരുതിയത്. ഹർമന് പിന്തുണ നൽകാൻ മറ്റ് ബാറ്റർമാർക്ക് ആർക്കും സാധിച്ചില്ല. 63 പന്തിൽ രണ്ട് സിക്‌സും 6 ഫോറും…

Read More

ബിനോയ് എന്റെ രണ്ടാനപ്പനാണ്, അമ്മയുടെ തുണി അലക്കും, പാത്രം കഴുകും: നോറയുടെ പിതാവ്

  കൊച്ചിയിൽ ഒന്നര വയസ്സുകാരിയെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ അച്ഛന് നാട്ടുകാരുടെ മർദനം. കുട്ടിയുടെ മാതാവിന്റെ വീട്ടിലെത്തിയപ്പോഴാണ് നാട്ടുകാർ സജീവനെ മർദിച്ചത്. കുഞ്ഞിന്റെ കൊലപാതകത്തിൽ സജീവിന് പങ്കുണ്ടെന്ന ഭാര്യയുടെ ആരോപണത്തെ തുടർന്നായിരുന്നു മർദനം കുഞ്ഞിനെ കൊന്ന ബിനോയ് തന്റെ രണ്ടാനച്ഛൻ ആണെന്നാണ് സജീവ് പറഞ്ഞത്. ബിനോയ് എന്റെ രണ്ടാനപ്പനാണ്. ബിനോയ് അമ്മയെ രണ്ടാമത് കെട്ടിയതാണ്. എനിക്ക് മൂന്ന് വർഷമായി അറിയാം. എന്റെ വീട്ടിൽ തന്നെയാണ് അവനും താമസിച്ചിരുന്നത്. എന്റെ അമ്മയുടെ തുണി അലക്കും, പാത്രം…

Read More

സിപ്‌സി പണ്ടേ കുപ്രസിദ്ധ; ജോണിനെ അടിമയെ പോലെ കൊണ്ടുനടന്നു; പക ഒടുവിൽ നോറയുടെ ജീവനെടുത്തു

  കൊച്ചിയിൽ ഒന്നര വയസ്സുകാരിയെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞിന്റെ മുത്തശ്ശിയും തന്റെ കാമുകിയുമായ സിപ്‌സിയോടുള്ള പക തീർക്കാനാണ് ഒന്നര വയസ്സുകാരി നോറയെ കൊലപ്പെടുത്തിയതെന്ന് പ്രതി ജോൺ ബിനോയ് ഡിക്രൂസ് പറഞ്ഞു. 50കാരിയാണ് സിപ്‌സി. ഇവരുടെ കാമുകനാണ് 27കാരനായ ജോൺ ബിനോയ്. സിപ്‌സിയിൽ നിന്ന് അകലാൻ ജോൺ പലതവണ ശ്രമിച്ചെങ്കിലും ഭീഷണിപ്പെടുത്തിയും കേസ് കൊടുത്തുമൊക്കെ തന്റെ അടിമയെ പോലെ ഇവർ ജോണിനെ ഒപ്പം നിർത്തുകയായിരുന്നു. നോറ തന്റെ മകളാണെന്നും കുട്ടിയുടെ അച്ഛൻ…

Read More

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാ ടൈം ടേബിളിൽ മാറ്റം; പരീക്ഷകൾ പുന:ക്രമീകരിച്ചു

  സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാ ടൈം ടേബിൾ പുന:ക്രമീകരിച്ചു. ഏപ്രിൽ 18 ന് നടക്കേണ്ട ഇംഗ്ലീഷ് പരീക്ഷ ഏപ്രിൽ 23 ലേക്ക് മാറ്റി. 20 ന് നടക്കേണ്ടിയിരുന്ന ഫിസിക്സ്, ഇക്കണോമിക്സ് പരീക്ഷകൾ 26ന് നടത്തും. ജെഇഇ പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് മാറ്റം. മറ്റ് പരീക്ഷകൾക്കും സമയക്രമത്തിനും മാറ്റമില്ല. നേരത്തെ സംസ്ഥാനത്തെ സ്‌കൂളുകളിലെ വാർഷിക പരീക്ഷകൾ മാർച്ച് 22 മുതൽ 30 വരെ നടത്താൻ തീരുമാനിച്ചിരുന്നു. ഏറെ നാളിന് ശേഷമാണ് അഞ്ച് മുതൽ ഒൻപത് വരെയുള്ള കുട്ടികൾക്ക്…

Read More

എടാ മോനേ, കടൽ താണ്ടി വന്നതാണ്, കൈത്തോട് കാണിച്ച് പേടിപ്പിക്കേണ്ട: സിവി വർഗീസിനോട് സുധാകരൻ

  സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസിന്റെ വിവാദ പ്രസംഗത്തിന് മറുപടിയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. വർഗീസിന്റെ പ്രസംഗത്തോട് പ്രതികരിക്കുന്നത് പോലും നാണക്കേടാണ്. പേടിപ്പിക്കാൻ നോക്കേണ്ടെന്ന് മാത്രമാണ് പറയാനുള്ളത്. ചാനലുകളിൽ അദ്ദേഹത്തിന്റെ പ്രസംഗം കണ്ടു. അതിനൊക്കെ മറുപടി പറയുന്നത് തന്നെ നാണക്കേടാണ് ഒന്ന് പറഞ്ഞോട്ടെ വർഗീസിനോട്, എടാ മോനേ, എത്ര കടൽ താണ്ടിയാണ് ഞാൻ കണ്ണൂരിലെത്തിയത്. കൈത്തോട് കാണിച്ച് പേടിപ്പിക്കേണ്ട എന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം. ചെറുതോണിയിൽ നടന്ന പ്രതിഷേധ സംഗമത്തിൽ ആയിരുന്നു…

Read More

പ്രശസ്ത മാർക്‌സിസ്റ്റ് ചിന്തകൻ ഐജാസ് അഹമ്മദ് അന്തരിച്ചു

  ലോകപ്രശസ്ത മാർക്‌സിസ്റ്റ് ചിന്തകൻ ഐജാസ് അഹമ്മദ്(86) അന്തരിച്ചു. കാലിഫോർണിയയിൽ വെച്ചാണ് അന്ത്യം. അമേരിക്ക, കാനഡ എന്നിവിടങ്ങളിലെ നിരവധി സർവകലാശാലകളിൽ വിസിറ്റിംഗ് പ്രൊഫസറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2017 മുതൽ ഇർവിനിലെ കാലിഫോർണിയ സർവകലാശാലയിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഇന്ത്യൻ വെബ്‌സൈറ്റ് ന്യൂസ് ക്ലിക്കിന്റെ സീനിയർ ന്യൂസ് അനലിസ്റ്റായും ഫ്രണ്ട് ലൈൻ മാഗസിന്റെ എഡിറ്റോറിയൽ കൺസൾട്ടന്റായും പ്രവർത്തിച്ചിട്ടുണ്ട്. യുപിയിലാണ് ഐജാസ് അഹമ്മദിന്റെ ജനനം. ഇന്ത്യ-പാക് വിഭജനത്തെ തുടർന്ന് മാതാപിതാക്കൾക്കൊപ്പം പാക്കിസ്ഥാനിലേക്ക് കുടിയേറുകയായിരുന്നു. ഇൻ തിയറി, ക്ലാസസ്, നേഷൻസ്, മുസ്ലീം ഇൻ…

Read More

അഞ്ചിലങ്കത്തിൽ നാലിടത്തും ബിജെപി; തകർന്നടിഞ്ഞ് കോൺഗ്രസ്, പഞ്ചാബിൽ ആപ്പിന്റെ തേരോട്ടം

  അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലസൂചനകൾ പുറത്തുവരുമ്പോൾ നാല് സംസ്ഥാനങ്ങളിൽ ബിജെപിക്ക് വ്യക്തമായ മുന്നേറ്റം. ഉത്തർപ്രദേശ്, ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലാണ് ബിജെപി വ്യക്തമായ ലീഡോടെ മുന്നേറുന്നത്. അതേസമയം ഒരുകാലത്ത് രാജ്യം ഭരിച്ചിരുന്ന കോൺഗ്രസിന്റെ അതിദയനീയമായ പ്രകടനമാണ് കാണുന്നത് ഉത്തർപ്രദേശിൽ ബിജെപി വീണ്ടും ഭരണമുറപ്പിച്ചു. നിലവിൽ 298 സീറ്റുകളിൽ ബിജെപി മുന്നിട്ട് നിൽക്കുന്നു. കർഷക പ്രക്ഷോഭവും ലഖിംപൂർ ഖേരി കൂട്ടക്കൊലപാതകവുമൊക്കെ നടന്ന യുപിയിൽ ഇത്തവണ ബിജെപിക്ക് കാലിടറുമെന്ന പ്രതീതിയുണ്ടാക്കിയെങ്കിലും യോഗി ആദിത്യനാഥ് ഭരണത്തുടർച്ചയിലേക്ക് പോകുകയാണ്….

Read More

ഐസിസി വനിതാ ലോകകപ്പ്: ന്യൂസിലാൻഡിനെതിരെ ഇന്ത്യക്ക് 261 റൺസ് വിജയലക്ഷ്യം

  ഐസിസി വനിതാ ലോകകപ്പിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യക്ക് 261 റൺസിന്റെ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന ന്യൂസിലാൻഡ് നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 260 റൺസ് എടുക്കുകയായിരുന്നു. കിവീസിന് വേണ്ടി രണ്ട് പേർ അർധ സെഞ്ച്വറി തികച്ചു തകർച്ചയോടെയായിരുന്നു കിവീസിന്റെ തുടക്കം. 9 റൺസ് എടുക്കുന്നതിനിടെ ആദ്യ വിക്കറ്റ് അവർക്ക് നഷ്ടപ്പെട്ടു. 54ൽ രണ്ടാം വിക്കറ്റും വീണതോടെ കിവീസ് തകർച്ചയിലെക്കെന്ന് തോന്നിച്ചു. പിന്നീട് മധ്യനിരയുടെ തകർപ്പൻ ബാറ്റിംഗാണ് കിവീസിനെ മികച്ച സ്‌കോറിലേക്ക്…

Read More

മീഡിയ വൺ സംപ്രേഷണ വിലക്ക്: ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

സംപ്രേഷണ വിലക്കിനെതിരെ മീഡിയ വൺ ചാനൽ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രംനാഥ് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ. ചാനൽ എഡിറ്റർ പ്രമോദ് രാമനും ചാനലിലെ മറ്റ് മുതിർന്ന രണ്ട് ജീവനക്കാരും നൽകിയ ഹർജിയും കോടതി ഇന്ന് പരിഗണിക്കും. പതിമൂന്നാമത്തെ ഹർജിയായാണ് കേസ് പരിഗണിക്കുന്നത്. അതേസമയം സംപ്രേഷണ വിലക്കിനെതിരെ കേരള പത്ര…

Read More

സംസ്ഥാന ബജറ്റ് നാളെ അവതരിപ്പിക്കും

സംസ്ഥാന ബജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നാളെ അവതരിപ്പിക്കും. അടിസ്ഥാന വികസനത്തിനും സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്കും ഊന്നല്‍ നല്‍കുന്നതായിരിക്കും ഈ സര്‍ക്കാരിന്റെ രണ്ടാം ബജറ്റും. പുതിയ നികുതി നിര്‍ദേശങ്ങളും ബജറ്റിലുണ്ടാകും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യമേഖലയിലെ വികസനത്തിന് ഊന്നല്‍ നല്‍കിയായിരുന്നു രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. രണ്ടാം ബജറ്റില്‍ കോവിഡാനന്തര കേരളത്തിന്റെ വികസന കാഴ്ചപ്പാട് പ്രതിഫലിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. പുതിയ നികുതി നിര്‍ദേശങ്ങള്‍ ഉണ്ടാകുമെന്നമുള്ള സൂചന പുറത്തുവരുന്നുണ്ട്. ഭൂനികുതി, മദ്യ നികുതി എന്നിവയില്‍ പുതിയ…

Read More