Headlines

Webdesk

പാലക്കാട് സംഘർഷത്തിനിടെ കുത്തേറ്റ യുവമോർച്ച നേതാവ് മരിച്ചു; രണ്ട് പേർ അറസ്റ്റിൽ

  സിപിഎം-ബിജെപി പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തിനിടെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവമോർച്ച നേതാവ് മരിച്ചു. തരൂർ പഞ്ചായത്ത് സെക്രട്ടറി അരുൺകുമാറാണ് മരിച്ചത്. രണ്ടാം തീയതിയുണ്ടായ സംഘർഷത്തിലാണ് അരുണിന് കുത്തേറ്റത് ശിവരാത്രി ഉത്സവത്തിനിടെ പഴമ്പാലക്കോട് അമ്പലത്തിന് സമീപമാണ് സംഘർഷം നടന്നത്. കമ്പി കൊണ്ടാണ് അരുണിന്റെ നെഞ്ചിൽ കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ അരുൺ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംഭവത്തിൽ രണ്ട് സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്‌

Read More

മൂവാറ്റുപുഴയിൽ കെ എസ് ആർ ടി സി ജീവനക്കാരൻ നടുറോഡിൽ തീ കൊളുത്തി ആത്മഹത്യ ചെയ്തു

  മൂവാറ്റുപുഴയിൽ റിട്ടയേർഡ് കെ എസ് ആർ ടി സി ജീവനക്കാരൻ റോഡിൽ തീ കൊളുത്തി ആത്മഹത്യ ചെയ്തു. തീക്കൊള്ളി പാറയിലാണ് സംഭവം. മൂവാറ്റുപുഴ സ്വദേശി അജയകുമാർ എന്ന ബേബിക്കുട്ടനാണ് മരിച്ചത്. ബൈക്കിലെത്തിയ അജയകുമാർ കയ്യിൽ കരുതിയ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

Read More

മലയാളിയായ ഐഎസ് തീവ്രവാദി അഫ്ഗാനിസ്ഥാനിൽ ചാവേറായി സ്വയം പൊട്ടിത്തെറിച്ചു

  മലയാളിയായ ഐഎസ് തീവ്രവാദി അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടതായി വിവരം. ഐഎസ് ഖൊറാസൻ സംഘടനയുടെ മുഖപത്രമാണ് ഈ വിവരം പുറത്തുവിട്ടത്. നജീബ് അൽ ഹിന്ദി എന്ന ഭീകരനാണ് കൊല്ലപ്പെട്ടതെന്ന് ഐഎസിന്റെ മുഖപത്രം വോയ്‌സ് ഓഫ് ഖൊറാസൻ റിപ്പോർട്ട് ചെയ്തു. കേരളത്തിൽ നിന്നുള്ള 23കാരനായ എംടെക് വിദ്യാർഥിയാണ് നജീബ് എന്ന് റിപ്പോർട്ടിൽ പറയുന്നു അതേസമയം നജീബിനെ കുറിച്ചുള്ള മറ്റ് വിവരങ്ങൾ റിപ്പോർട്ടിലില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് നജീബ് കേരളത്തിൽ നിന്ന് അഫ്ഗാനിസ്ഥാനിൽ എത്തിയത്. പാക്കിസ്ഥാൻ സ്വദേശിയായ യുവതിയെ വിവാഹം കഴിച്ച ദിവസം…

Read More

പ്രായോഗിക സമീപനം അടങ്ങുന്ന വികസനോന്മുഖ കാഴ്ചപ്പാടുള്ള ബജറ്റ്: മുഖ്യമന്ത്രി

  പ്രതിസന്ധികളില്‍ പകച്ചു നില്‍ക്കാതെ പരിമിതികള്‍ എങ്ങനെ മുറിച്ച് കടക്കാമെന്നുള്ള പ്രായോഗിക സമീപനം അടങ്ങുന്ന വികസോനോന്മുഖ കാഴ്ചപ്പാടോടെയുള്ള ബജറ്റാണ് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഹാമാരിക്കാലത്ത് ധനകാര്യ യാഥാസ്ഥിതികത്വം മുഴച്ചു നില്‍ക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതിസമ്പന്നരുടെമേല്‍ നികുതി ചുമത്തുവാന്‍ തയ്യാറാകാതെ സാധാരണക്കാരന്‍റെ മേല്‍ അധിക നികുതി അടിച്ചേല്‍പ്പിക്കുന്ന സമീപനമാണ് ദേശിയ തലത്തില്‍ അവലംബിക്കുന്നത്. സര്‍ച്ചാര്‍ജ്ജുകളുടെയും സെസ്സുകളുടെയും രൂപത്തിലാണ് ഇത് നടപ്പിലാക്കുന്നത്. അതുകൊണ്ട് സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം ലഭ്യമാകുന്നതുമില്ല. മഹാമാരിക്ക് പുറമേ യുക്രൈയിനിലെ യുദ്ധവും നമ്മുടെ…

Read More

പ്രായോഗിക സമീപനം അടങ്ങുന്ന വികസനോന്മുഖ കാഴ്ചപ്പാടുള്ള ബജറ്റ്: മുഖ്യമന്ത്രി

പ്രതിസന്ധികളില്‍ പകച്ചു നില്‍ക്കാതെ പരിമിതികള്‍ എങ്ങനെ മുറിച്ച് കടക്കാമെന്നുള്ള പ്രായോഗിക സമീപനം അടങ്ങുന്ന വികസോനോന്മുഖ കാഴ്ചപ്പാടോടെയുള്ള ബജറ്റാണ് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഹാമാരിക്കാലത്ത് ധനകാര്യ യാഥാസ്ഥിതികത്വം മുഴച്ചു നില്‍ക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതിസമ്പന്നരുടെമേല്‍ നികുതി ചുമത്തുവാന്‍ തയ്യാറാകാതെ സാധാരണക്കാരന്‍റെ മേല്‍ അധിക നികുതി അടിച്ചേല്‍പ്പിക്കുന്ന സമീപനമാണ് ദേശിയ തലത്തില്‍ അവലംബിക്കുന്നത്. സര്‍ച്ചാര്‍ജ്ജുകളുടെയും സെസ്സുകളുടെയും രൂപത്തിലാണ് ഇത് നടപ്പിലാക്കുന്നത്. അതുകൊണ്ട് സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം ലഭ്യമാകുന്നതുമില്ല.

Read More

നമ്പർ 18 പോക്‌സോ കേസ്: റോയിക്കും സൈജുവിനും സുപ്രീം കോടതിയും മുൻകൂർ ജാമ്യം നിഷേധിച്ചു

നമ്പർ 18 ഹോട്ടൽ പോക്‌സോ കേസിൽ ഹോട്ടലുടമ റോയി വയലാട്ടിനും സുഹൃത്ത് സൈജു തങ്കച്ചനും നൽകിയ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി നിരസിച്ചു. മുൻകൂർ ജാമ്യം നൽകാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതിനെ തുടർന്ന് ഇരുവരും അപേക്ഷ പിൻവലിച്ചു. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ നടപടിയിൽ ഇടപെടാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി ഇരയുടെ പരാതി പ്രതിയായ അഞ്ജലി റീമാ ദേവിന് എതിരെയായിരുന്നുവെന്നും അഞ്ജലിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിട്ടുണ്ടെന്നും റോയിയുടെ അഭിഭാഷകൻ വാദിച്ചു. ഡാൻസ് കളിക്കാൻ പറഞ്ഞതിന്…

Read More

വിശ്വാസ്യതയില്ലാത്ത ബജറ്റ്; സാമ്പത്തിക മാന്ദ്യം മറികടക്കാനുള്ള ഒരു പദ്ധതിയുമില്ലെന്നും വി ഡി സതീശൻ

സംസ്ഥാന ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിശ്വാസ്യതയില്ലാത്ത ബജറ്റാണ് അവതരിപ്പിച്ചതെന്ന് സതീശൻ പറഞ്ഞു. കൊവിഡ് സാമ്പത്തിക മാന്ദ്യം മറികടക്കാനുള്ള ഒരു പദ്ധതിയും ബജറ്റിൽ ഇല്ല. നികുതി കുടിശ്ശിക പിരിക്കുന്നതിൽ പരാജയമാണ്. ബജറ്റും സാമ്പത്തിക സൂചികകളും തമ്മിൽ ഒരു ബന്ധമില്ല. വിവിധ വകുപ്പുകളിൽ നിന്ന് ലഭിച്ച നിർദേശങ്ങൾ തുന്നി ചേർത്ത് വെച്ചിരിക്കുന്നു. കഴിഞ്ഞ വർഷം പറഞ്ഞതിൽ 70 ശതമാനവും നടത്തിയിട്ടില്ല. കൊവിഡാനന്തര പഠനമോ ഗവേഷണമോ ബജറ്റിൽ ഇല്ല. പ്രളയ സെസിൽ നിന്ന് പിരിച്ചതിൽ ഒരു…

Read More

മഞ്ഞക്കടലിരമ്പാൻ ബ്ലാസ്റ്റേഴ്‌സ്; ആദ്യപാദ സെമിയിൽ ഇന്ന് ജംഷഡ്പൂരിനെ നേരിടും

ഐഎസ്എൽ ആദ്യപാദ സെമിയിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ജംഷഡ്പൂർ എഫ് സിയെ നേരിടും. വൈകുന്നേരം ഏഴരക്ക് ഗോവയിലാണ് മത്സരം. ആദ്യ പാദത്തിൽ തന്നെ ലീഡ് നേടി ഫൈനൽ ബർത്ത് ഉറപ്പിക്കാനാണ് ബ്ലാസ്റ്റേഴ്‌സിന്റെ ശ്രമം. മാർച്ച് 15നാണ് ഇരു ടീമുകളും തമ്മിലുള്ള രണ്ടാംപാദ സെമി കഴിഞ്ഞ സീസണുകളിൽ നിന്നൊക്കെ വ്യത്യസ്തമായി പോരാട്ടവീര്യം ഏറെയുള്ള ഒരു ടീമിനെയാണ് ബ്ലാസ്റ്റേഴ്‌സിനായി ഇവാൻ വുകോമനോവിച്ച് എന്ന പുതിയ പരിശീലകൻ ഒരുക്കിയിരിക്കുന്നത്. 2016ന് ശേഷം ആദ്യമായാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് സെമിയിൽ എത്തുന്നത്. അതേസമയം ഈ…

Read More

ജമ്മുകശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ശ്രീനഗര്‍: ജമ്മുകശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് വീണു . ഗുറേസ് സെക്ടറിലാണ് അപകടമുണ്ടായത്. പൈലെറ്റും കോ പൈലെറ്റും സുരക്ഷിതരാണെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. പൈലറ്റിനും കോ പൈലറ്റിനും വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Read More

ഗതാഗത കുരുക്കിന് പരിഹാരം; ആറ് പുതിയ ബൈപ്പാസുകള്‍

ഗതാഗത കുരുക്കഴിക്കാനുള്ള പദ്ധതി ബജറ്റില്‍ ധനമന്ത്രി അവതരിപ്പിച്ചു.ജംഗ്ഷനുകളിലെ ഗതാഗത കുരുക്കഴിക്കാൻ 200 കോടിയും ആറ് പുതിയ ബൈപ്പാസുകളും ബജറ്റിൽ പ്രഖ്യാപിച്ചു. തുറമുഖങ്ങൾ, ലൈറ്റ്ഹൗസ്, ഷിപ്പിങ് മേഖല എന്നിവയ്ക്കായി 80.13 കോടി രൂപ വിലയിരുത്തി. റോഡുകൾക്കും പാലങ്ങൾക്കുമായി 1207.23 കോടി രൂപ വകയിരുത്തി. തിരുവനന്തപുരം ഔട്ടർ റിങ് റോഡിന് സ്ഥലം ഏറ്റെടുക്കാൻ 1000 കോടി രൂപ നീക്കിവെച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള 20 ജംഗ്ഷനുകൾ കണ്ടെത്തും. ഇത് പരിഹരിക്കുന്നതിനുള്ള ചെലവിനായി കിഫ്ബിയിൽ നിന്ന് ഈ വർഷം 200…

Read More