കെഎസ്ആർടിസി; സ്വിഫ്റ്റ് ഡ്രൈവർ കം കണ്ടക്ടർ നിയമനം
കെഎസ്ആർടിസി സ്വിഫ്റ്റിലെ ഡ്രൈവർ കം കണ്ടക്ടർ തസ്തികയിൽ ആദ്യദിവസം കരാറൊപ്പിട്ടത് 103 പേർ. ഇവരുടെ സർട്ടിഫിക്കറ്റ് പരിശോധനയും പൂർത്തിയായി. യോഗ്യതാ പട്ടികയിൽ ഉൾപ്പെട്ട ആദ്യത്തെ 250 പേരെക്കൊണ്ട് കരാർ ഒപ്പിടീക്കണമെന്ന ഉത്തരവ് കഴിഞ്ഞ ദിവസം നൽകിയിരുന്നു. അതിൽ നിന്നുള്ള ആദ്യ 125 പേരെയാണ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്യാൻ അറിയിച്ചിരുന്നത്. അതിൽ 103 പേരാണ് കരാർ ഒപ്പിട്ടത്. അടുത്ത 125 പേരുടെ കരാറൊപ്പിടൽ ശനിയാഴ്ച നടക്കും. കരാർ ഒപ്പിട്ടവർക്കുള്ള പരിശീലന പരിപാടികൾ ഉടൻ ആരംഭിക്കുമെന്ന് സ്വിഫ്റ്റ് മാനേജ്മെന്റ്…
