കെപിസിസി, ഡിസിസി പുനഃസംഘടനയില്‍ തീരുമാനമായില്ല; നേതാക്കള്‍ ഡല്‍ഹിയില്‍ തുടരുന്നു
കോണ്‍ഗ്രസില്‍ ഭാരവാഹികളെ നിശ്ചയിക്കുന്നതും മാറ്റുന്നതും എന്നും ദുര്‍ഘടം പിടിച്ച പരിപാടിയാണ്. അത് കെപിസിസി അധ്യക്ഷസ്ഥാനം മുതല്‍ ബൂത്ത് പ്രസിഡന്റിനെവരെ മാറ്റണമെങ്കില്‍ വലിയ ചര്‍ച്ചയും അനുരജ്ഞനവും ഒക്കെ ആവശ്യമാണ്. തീരുമാനമായില്ലെങ്കില്‍ പിന്നെ ഹൈക്കമാന്റ് പ്രഖ്യാപനമാണെന്ന് പറഞ്ഞ് ഭാരവാഹികളെ പ്രഖ്യാപിക്കും. ഇതോടെ ഭാരവാഹിത്വം നഷ്ടമാവുന്നവര്‍ പാര്‍ട്ടിയില്‍ എതിരാളികളാവും, ചിലരൊക്കെ പാര്‍ട്ടി വിട്ടുപോയ ചരിത്രവുമുണ്ട്. തിരഞ്ഞെടുപ്പുകാലത്ത് സീറ്റു കിട്ടാത്തവര്‍ പാര്‍ട്ടി വിടുന്നതും പതിവാണ് ഇത്തരം ഭീഷണികളുടെ പശ്ചാത്തലത്തിലാണ് ഡിസിസി ഭാരവാഹി നിര്‍ണയ ചര്‍ച്ച അനന്തമായി നീളാന്‍ കാരണം. കെപിസിസി അധ്യക്ഷനെ മാറ്റുന്നതിനൊപ്പം…
