ധനകാര്യവകുപ്പ് ശമ്പളത്തിനുള്ള അലോട്ട്‌മെന്റ് നടത്തുന്നില്ല; കോളജ് ഗസ്റ്റ് അധ്യാപകര്‍ക്ക് ശമ്പളമില്ലാതെ ജോലി ചെയ്യേണ്ട ഗതികേട്
സംസ്ഥാനത്ത് കോളേജ് ഗസ്റ്റ് അധ്യാപകര്‍ നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം. ഈ വര്‍ഷം നിയമിച്ച ഗസ്റ്റ് അധ്യാപകര്‍ക്ക് ശമ്പളം ലഭിക്കില്ലെന്ന് പരാതി. അധ്യാപകര്‍ക്ക് ശമ്പളത്തിനുള്ള അലോട്ട്‌മെന്റ് ധനകാര്യവകുപ്പ് നടത്താത്തതാണ് പ്രതിസന്ധിക്ക് കാരണം. സംസ്ഥാനത്തെ 200ലധികം കോളേജുകളില്‍ 6,000 ത്തിനും 10000 ഇടയില്‍ ഗസ്റ്റ് അധ്യാപകര്‍ ജോലി ചെയ്യുന്നുണ്ട്. 18,000 മുതല്‍ 25,000 വരെയാണ് ഓരോരുത്തരുടെയും ശമ്പളം. അതായത് അസോസിയേറ്റ് പ്രൊഫസര്‍മാരുടെ ശമ്പളത്തിന്റെ പത്തിലൊന്നും, അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ശമ്പളത്തിന്റെ അഞ്ചില്‍ ഒന്നുമാണ് ഗസ്റ്റ് അധ്യാപകരുടെ ശമ്പളമെന്നര്‍ത്ഥം. പക്ഷേ സംസ്ഥാനത്തെ…
