ഡൽഹി: ഇഡിയുടെ പ്രതിപക്ഷ വേട്ടയിൽ മോദി സർക്കാരുമായി കേരള സർക്കാർ ചേർന്ന് പ്രവർത്തിക്കുകയാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. ഇക്കാര്യത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം വിശദീകരിക്കണം. ഇഡിയുടെ കാര്യത്തിൽ കർണാടകയിലും കേരളത്തിലും കോൺഗ്രസിന് വ്യത്യസ്ത നിലപാട്. പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും എം എ ബേബി ആവർത്തിച്ചു.
ഇഡിയെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ബിജെപി ഉപയോഗിക്കുന്നുവെന്ന് എംഎ ബേബി കുറ്റപ്പെടുത്തി. സിപിഐഎം പാർട്ടി ബന്ധം ഉപേക്ഷിച്ച് ബിജെപിയുടെ ഭാഗമാകില്ല. കോൺഗ്രസിൻ്റെ അഖിലേന്ത്യ നേതൃത്വം കേരളത്തിലെ സർക്കാർ നിലപാടിനെ അംഗീകരിക്കുമോ എന്ന് അറിയണം. വീണയ്ക്ക് അടക്കം എതിരായ കേസ് പിണറായിയുടെ മകൾ ആയതുകൊണ്ടാണ്. വീണാ വിജയനെ ലക്ഷ്യമിടുന്നത് പിണറായി വിജയനെ ലക്ഷ്യമിടുന്നതിൻ്റെ ഭാഗമാണിതെന്ന് എംഎ ബേബി പറഞ്ഞു.
സർവകലാശാല കാവിവൽക്കരിക്കുന്നതിൽ പ്രതികരിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന് എംഎ ബേബി വിമർശിച്ചു. ഇഡി റിപ്പോർട്ടിൽ പറയുന്നത് നിയമജ്ഞനായ എംഎൽഎ സുപ്രീംകോടതി വരെ പോയി. അന്ന് കോടതി വിമർശനം ഉന്നയിച്ചു. അന്ന് ഒരു തർക്കവും ഇല്ലാതെ പിൻവലിക്കുകയാണ് ചെയ്തതെന്ന് എംഎ ബേബി ചൂണ്ടിക്കാട്ടി.
മാസപ്പടി കേസിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഇ ഡി ശിപാർശയിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് നിർദേശം നൽകിയിരുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണ ടി, ഭർത്താവും മുൻമന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെയാണ് അന്വേഷണം. ഡിജിപിക്കാണ് ആഭ്യന്തരമന്ത്രി നിർദേശം നൽകിയത്. അന്വേഷണത്തിന്റെ സ്വഭാവം ഡിജിപി തീരുമാനിക്കും. പ്രാഥമിക അന്വേഷണം നടത്തണോ അതോ എഫ്‌ഐആർ എടുത്ത ശേഷം അന്വേഷണം നടത്തണോ എന്ന് തീരുമാനിക്കാനുള്ള അധികാരമാണ് ഡിജിപിക്ക് നൽകിയിരിക്കുന്നത്.









