‘ബിന്ദുവിന്റേത് മനഃപൂർവമല്ലാത്ത നരഹത്യ; യൂത്ത് കോൺഗ്രസ് നടത്തുന്നത് ജനകീയ പ്രതിഷേധം’; സണ്ണി ജോസഫ്
കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ, ബോധപൂർവം ചെയ്യേണ്ട കാര്യങ്ങൾ തക്കസമയത്ത് ചെയ്തില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ബിന്ദുവിന്റേത് മനഃപൂർവമല്ലാത്ത നരഹത്യയാണ്. വിഷയത്തിൽ യൂത്ത് കോൺഗ്രസ് നടത്തുന്നത് ജനകീയ പ്രതിഷേധമാണെന്നും സണ്ണി ജോസഫ് പറഞ്ഞു. അമ്മയെ കാണാനില്ല എന്ന് മകൾ പറഞ്ഞിട്ടും മന്ത്രിമാർ ന്യായീകരിക്കാൻ ശ്രമിച്ചു. ഇത് രക്ഷാപ്രവർത്തനതെ ബാധിച്ചു. നേരത്തെ രക്ഷാപ്രവർത്തനം നടത്തിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു. പരാതി പറഞ്ഞ ഡോക്ടറോട് മുഖ്യമന്ത്രി ഭീഷണിയുടെ ഭാഷയിലാണ് സംസാരിച്ചത്. വനംമന്ത്രി പറഞ്ഞ വിഡ്ഢിത്തം കോൺഗ്രസ് പറയില്ലെന്ന് സണ്ണി ജോസഫ്…
