പിണറായിക്കെതിരെ കേസെടുക്കണമെന്ന ഇ ഡി റിപ്പോര്‍ട്ട്: അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കി ആഭ്യന്തരമന്ത്രി; പന്ത് ഡിജിപിയുടെ കോര്‍ട്ടില്‍

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഇ ഡി ശിപാര്‍ശയില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ ടി, ഭര്‍ത്താവും മുന്‍മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെയാണ് അന്വേഷണം. ഡിജിപിക്കാണ് ആഭ്യന്തരമന്ത്രി നിര്‍ദേശം നല്‍കിയത്. അന്വേഷണത്തിന്റെ സ്വഭാവം ഡിജിപി തീരുമാനിക്കും. പ്രാഥമിക അന്വേഷണം നടത്തണോ അതോ എഫ്‌ഐആര്‍ എടുത്ത ശേഷം അന്വേഷണം നടത്തണോ എന്ന് തീരുമാനിക്കാനുള്ള അധികാരമാണ് ഡിജിപിക്ക് നല്‍കിയിരിക്കുന്നത്. (home minister directs to investigate ed letter suggesting probe against pinarayi vijayan)