‘പടക്കം വാങ്ങിത്തന്നിട്ട് എറിയാന്‍ വെല്ലുവിളിച്ചത് CPIM നേതാക്കള്‍ തന്നെ’; ഏരിയ കമ്മിറ്റി ഓഫിസിലേക്ക് പടക്കമെറിഞ്ഞ അഷ്‌റഫ്; നിഷേധിച്ച് നേതാക്കള്‍
തനിക്ക് പടക്കം വാങ്ങിത്തന്നത് സിപിഐഎം നേതാക്കള്‍ തന്നെയെന്ന് മണ്ണാര്‍ക്കാട് സിപിഐഎം ഏരിയ കമ്മിറ്റി ഓഫിസിലേക്ക് പടക്കമെറിഞ്ഞ അഷ്‌റഫ് കല്ലടി. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് വെള്ളപ്പാടവും സിപിഐഎം ലോക്കല്‍ സെക്രട്ടറി മന്‍സൂറുമാണ് ഇതിന് പിന്നിലെന്നും അഷ്‌റഫ് പറഞ്ഞു. ധൈര്യമുണ്ടെങ്കില്‍ പടക്കം പൊട്ടിക്കാന്‍ ഈ നേതാക്കള്‍ തന്നെ വെല്ലുവിളിച്ചെന്നാണ് ഇയാളുടെ ആരോപണം. സിപിഐഎം പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ തന്നെയാണ് പടക്കമെറിയാന്‍ നേതാക്കള്‍ തന്നെ വെല്ലുവിളിച്ചതെന്ന് അഷ്‌റഫ് പറയുന്നു. പടക്കം വാങ്ങിത്തന്നത് മന്‍സൂറാറെന്നും അഷ്‌റഫ് പറഞ്ഞു. എന്നാല്‍ ശ്രീരാജ് വെള്ളപ്പാടം ഈ…
