കേരള സര്‍വകലാശാലയില്‍ പ്രതിസന്ധി ഒഴിയുന്നില്ല; സൂപ്പര്‍ അഡ്മിന്‍ ആക്‌സസ് വിസിക്ക് മാത്രം ആക്കണമെന്ന ആവശ്യം തള്ളി
കേരള സര്‍വകലാശാലയില്‍ ഫയലുകള്‍ നിയന്ത്രണത്തിലാക്കാനുള്ള വൈസ് ചാന്‍സലറുടെ നീക്കത്തിന് തിരിച്ചടി. വൈസ് ചാന്‍സിലറുടെ നിര്‍ദേശം അംഗീകരിക്കാതെ ഇ-ഫയലിംഗ് പ്രൊവൈഡേഴ്‌സ്. സൂപ്പര്‍ അഡ്മിന്‍ ആക്‌സസ്, വിസിക്ക് മാത്രം ആക്കണമെന്ന ആവശ്യം തള്ളി. ഡിജിറ്റല്‍ ഫയലിംഗ് പൂര്‍ണമായി തന്റെ നിയന്ത്രണത്തില്‍ വേണമെന്ന ആവശ്യമാണ് വിസി ഉയര്‍ത്തുന്നത്. സര്‍വകലാശാലയുമായി കരാര്‍ ഒപ്പിട്ട കെല്‍ട്രോണിന്റെ അനുമതി വേണമെന്ന് കമ്പനി പറയുന്നു. കഴിഞ്ഞ ദിവസം വിസി ചുമതലപ്പെടുത്തിയ രജിസ്ട്രാറായ മിനി കാപ്പന് ഫയലുകള്‍ അയക്കണമെന്ന നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ഇത് നടപ്പിലായില്ല. പകരം കെ എസ്…
