Headlines

Webdesk

ഏഷ്യ കപ്പ്: ഒമാന്‍ പുറത്ത്; സൂപ്പര്‍ഫോറില്‍ കയറുന്ന ആദ്യടീമായി ഇന്ത്യ

ഏഷ്യകപ്പിന്റെ അവസാന നാലിലേക്ക് ആദ്യം യോഗ്യത ഉറപ്പിച്ച് ടീം ഇന്ത്യ. തിങ്കളാഴ്ച നടന്ന യുഎഇ-ഒമാന്‍ മാച്ചില്‍ ഒമാന്‍ പരാജയപ്പെട്ടതോടെയാണ് 2025 ഏഷ്യ കപ്പിന്റെ സൂപ്പര്‍-4 ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി മാറിയത്. വരാനിരിക്കുന്ന ഇന്ത്യയുടെ മത്സരഫലങ്ങള്‍ എന്ത് തന്നെയായാലും ഇന്ത്യ ഗ്രൂപ്പില്‍ ഒന്നാമതായി നില്‍ക്കും. ഗ്രൂപ്പ് ഘട്ടത്തില്‍ നടന്ന രണ്ട് മത്സരങ്ങളിലും തിളങ്ങുന്ന വിജയം ഇന്ത്യ സ്വന്തമാക്കിയിരുന്നു. യുഎഇക്കെതിരായ ആദ്യ മത്സരത്തില്‍ വെറും 57 റണ്‍സാണ് യുഎഇക്ക് എടുക്കാനായത്. കുല്‍ദീപ് യാദവും ശിവം ദുബെയും നടത്തിയ…

Read More

ഇനി ഖത്തറിനെ ആക്രമിക്കില്ലെന്ന് ട്രംപ്; ഹമാസ് നേതാക്കള്‍ എവിടെയായാലും അവിടെ ആക്രമിക്കുമെന്ന് നെതന്യാഹു

ഇനി ഖത്തറിനെ ആക്രമിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇക്കാര്യം ഉറപ്പു നല്‍കിയെന്നും ട്രപിന്റെ അവകാശവാദം. ഖത്തറിനെതിരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെക്കുറിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി തന്നെ മുന്‍കൂട്ടി അറിയിച്ചിരുന്നില്ല എന്ന നിലപാട് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിച്ചു. ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു ഖത്തറിലെ ആക്രമണത്തിന് മുന്‍പ് ഡോണള്‍ഡ് ട്രംപിനെ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ഇസ്രയേലിന്റെ കര ആക്രമണത്തിന്റെ മനുഷ്യ കവചമായി ഉപയോഗിക്കുന്നതിന് ബന്ദികളെ ഹമാസ്…

Read More

കുന്നംകുളത്ത് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ഏറ്റുമുട്ടി; ഒരാള്‍ക്ക് പരുക്ക്

കുന്നംകുളത്ത് ആംബുലന്‍സ് ഡ്രൈവേഴ്‌സ് തമ്മില്‍ സംഘര്‍ഷം. ഒരാള്‍ക്ക് പരുക്കേറ്റു. പാലപ്പെട്ടി അല്‍ഫാസ ആംബുലന്‍സ് ഡ്രൈവര്‍ അണ്ടത്തോട് വീട്ടില്‍ ഹനീഫക്കാണ് പരുക്കേറ്റത്. അണ്ടത്തോട് മുസ്തഫ ചാരിറ്റബിള്‍ ട്രസ്റ്റ് ആംബുലന്‍സ് ഡ്രൈവര്‍ നിസാറാണ് ആക്രമിച്ചതെന്ന് ഹനീഫ പറഞ്ഞു. ഇന്നലെ രാത്രി കുന്നംകുളം മലങ്കര ആശുപത്രിയില്‍ വെച്ചാണ് സംഘര്‍ഷമുണ്ടായത്. ഇരുവരും തമ്മില്‍ നേരത്തെ തര്‍ക്കം നിലനിന്നിരുന്നു. ഇതേതുടര്‍ന്നുള്ള വൈരാഗ്യത്തിലാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ കുന്നംകുളം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ ഏഴരയോടെയാണ് ആക്രമണം നടക്കുന്നത്. സംഘര്‍ഷം നടക്കുന്ന സമയത്ത് ആംബുലന്‍സിനുള്ളില്‍ രോഗികള്‍…

Read More

അമീബിക് മസ്തിഷ്ക ജ്വരം; രണ്ടുപേരുടെ മരണം കൂടി സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വിവിധ ആശുപത്രികളിലായി അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിൽ കഴിയുന്നത് 26 രോഗികൾ ആണ്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നത് 10 രോഗികളും ആർസിസിയിൽ ഒരാളും സ്വകാര്യ ആശുപത്രിയിൽ രണ്ടുപേരും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുണ്ട്. തൃശ്ശൂർ മെഡിക്കൽ കോളജിൽ മൂന്ന് പേരാണ് ചികിത്സയിൽ. കോഴിക്കോട് മെഡിക്കൽ കോളജിൽ 10 പേരും രോഗബാധിതരായി കഴിയുന്നു. ഇതുവരെയുള്ള ആക്ടീവ് കേസുകളുടെ എണ്ണമാണ് ആരോഗ്യവകുപ്പ് നൽകിയത്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് രണ്ടുപേരുടെ കൂടി മരണം സ്ഥിരീകരിച്ചു….

Read More

സംസ്ഥാനത്തെ പൊലീസ് അതിക്രമം: പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ഉന്നയിക്കും

സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങള്‍ പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ഉന്നയിക്കും. കുന്നംകുളം പൊലീസ് സ്റ്റേഷനിലില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന് മര്‍ദ്ദനമേറ്റ സംഭവം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനായിരിക്കും പ്രതിപക്ഷത്തിന്റെ ശ്രമം. ശൂന്യവേളയില്‍ വിഷയം ഉന്നയിക്കാന്‍ ശ്രമിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ പ്രതികരണം ഉണ്ടായേക്കും. സഭ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യാന്‍ നോട്ടീസ് നല്‍കും. അനുവദിച്ചാലും ഇല്ലെങ്കിലും മുഖ്യമന്ത്രി മറുപടി പറയുമെന്നാണ് വിവരം. നിയമസഭാ സമ്മേളനം ഇന്നലെ ആരംഭിച്ചെങ്കിലും സഭ പ്രക്ഷുബ്ദമാകാന്‍ പോകുന്നത് ഇന്ന് മുതലാണ്. ഇന്നലെ സഭ ചേരുകയും അന്തരിച്ച പ്രധാനപ്പെട്ട…

Read More

‘തടവുകാരുടെ വിസിറ്റേഴ്സായി എത്തും’; കണ്ണൂർ സെൻട്രൽ ജയിലിലേക്ക് വീണ്ടും ലഹരിയേർ, മുഖ്യപ്രതി പിടിയിൽ

കണ്ണൂർ സെൻട്രൽ ജയിലിലേക്ക് വീണ്ടും ലഹരിയേർ. 8 കെട്ട് ബീഡിയാണ് മൂന്നംഗ സംഘം എറിഞ്ഞു നൽകിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ലഹരിയെത്തിക്കാൻ ശ്രമം നടന്നത്. ഉദ്യോഗസ്ഥരെ കണ്ടതും ഇവർ ഓടി രക്ഷപ്പെട്ടു.ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ ഇവർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിനിടെ കഴിഞ്ഞ മാസം ജയിലിലേക്ക് ലഹരിയെത്തിച്ച കേസിൽ ഒരാൾ കൂടി പിടിയിലായി.സംഘത്തിലെ പ്രധാനി മജീഫ് ആണ് പിടിയിലായത്. നിരവധി ലഹരി കേസുകളിലെ പ്രതിയാണ് മജീഫ്. മൊബൈൽ ഫോണും, ലഹരി മരുന്നുകളും, മദ്യവും ജയിലിൽ…

Read More

KSU പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ച് എസ്എച്ച്ഒ കോടതിയിൽ എത്തിച്ച സംഭവം; മനുഷ്യാവകാശ കമ്മിഷന് പരാതി നൽകി

കെഎസ്‌യു പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ എത്തിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷന് പരാതി. കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. നിഹാൽ റഹ്മാൻ ആണ് പരാതി നൽകിയത്. ദേശീയ മനുഷ്യാവകാശ കമ്മീഷനും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുമാണ് പരാതി നൽകിയത്. എസ്എച്ച്ഒ ഷാജഹാനെതിരെ നടപടിയെടുക്കണം എന്നാണ് ആവശ്യം. എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ച കേസിലെ പ്രതികളായ ഗണേഷ്, അസ്‌ലം, അൽ അമീൻ എന്നിവരെയാണ് മുഖംമൂടി ധരിപ്പിച്ച് വടക്കാഞ്ചേരി എസ്എച്ച്ഒ ഷാജഹാൻ കോടതിയിൽ ഹാജരാക്കിയത്. സംഭവത്തിൽ ഷാജഹാനെ സ്ഥലംമാറ്റികൊണ്ട് വകുപ്പ് തല…

Read More

പത്തനംതിട്ട ഹണിട്രാപ്പ്; ജയേഷ് പോക്‌സോ കേസിലും പ്രതി

പത്തനംതിട്ട പുല്ലാട് യുവാക്കളെ ഹണി ട്രാപ്പിൽ കുടുക്കി ക്രൂരമായി മർദിച്ച സംഭവത്തിൽ ജയേഷ് സ്ഥിരം കുറ്റവാളിയെന്ന് പൊലീസ്. 2016 ൽ പതിനാറുകാരിയെ പീഡിപ്പിച്ച പോക്‌സോ കേസിൽ വിചാരണ നേരിടുന്ന പ്രതിയാണ് ജയേഷ്. ഇയാൾക്കെതിരെ കോയിപ്രം സ്റ്റേഷനിൽ തന്നെ പോക്സോ കേസ് ഉള്ളതായി പൊലീസ് വ്യക്തമാക്കി. ഇയാളുടെ പിൻകാല ചരിത്രം പരിശോധിച്ച് വരികയാണ് പൊലീസ്. അന്വേഷണത്തോട് സഹകരിക്കാത്ത ജയേഷ് ഇതുവരെ ഫോണിന്റെ പാസ്സ്‌വേർഡ് പൊലീസിന് നൽകിയിട്ടില്ല. കസ്റ്റഡിയിലുള്ള മൊബൈൽ ഫോൺ ഉടൻ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. ജയേഷിനെ കസ്റ്റഡിയിൽ…

Read More

‘രാഹുല്‍ വിഷയത്തില്‍ നിലപാട് ആവര്‍ത്തിച്ച് പറഞ്ഞത് പ്രതിപക്ഷ നേതാവ് മാത്രം, ഇത് സംശയമുണ്ടാക്കി’; കെപിസിസി യോഗത്തില്‍ വിമര്‍ശനം

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം സജീവ ചര്‍ച്ചയായി കെ.പി.സി.സി ഭാരവാഹി യോഗം. രാഹുല്‍ വിഷയത്തില്‍ നേതാക്കളുടെ അഭിപ്രായങ്ങളില്‍ ക്ലാരിറ്റി കുറവുണ്ടെന്നാണ് വിമര്‍ശനം. സൈബര്‍ ആക്രമണം അവസാനിപ്പിക്കാനും പാര്‍ട്ടി നിര്‍ദേശിച്ചു. മണിക്കൂറുകള്‍ നീണ്ട കെപിസിസി ഭാരവാഹി യോഗത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയവും അനുബന്ധ വിവാദങ്ങളും തന്നെയാണ് സജീവ ചര്‍ച്ചയായത്. രാഹുലിന്റെ നിയമസഭയിലേക്കുള്ള വരവും യോഗത്തില്‍ ചര്‍ച്ചയായി. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍ നേമം ഷജീര്‍ സഭയില്‍ എത്തിയതും യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഷജീറിന്റെ സാന്നിധ്യം നേതാക്കളുടെ പിന്തുണയോടെയെന്ന് ആരെങ്കിലും…

Read More

‘പൊലീസ് അതിക്രമങ്ങള്‍ ഒറ്റപ്പെട്ട സംഭവം’;എല്‍ഡിഎഫ് യോഗത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി

സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ മാത്രമാണ് പുറത്തുവന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ച് വരികയാണെന്നും പൊലീസിന്റെ ഭാഗത്തുനിന്ന് തെറ്റായ ഒന്നുമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്നണി യോഗത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ( എല്‍ഡിഎഫ് യോഗത്തില്‍ ഏകദേശം 40 മിനിറ്റ് സമയമെടുത്ത് മുഖ്യമന്ത്രി പൊലീസ് അതിക്രമത്തെക്കുറിച്ച് സ്വമേധയാ വിശദമായ മറുപടി നല്‍കുകയായിരുന്നു. മുന്‍പ് സംഭവിച്ച ചില കാര്യങ്ങളെക്കുറിച്ച് പരാതി ഇപ്പോള്‍ ഉയരുന്നുവെന്നും ഉടനടി തന്നെ ആരോപണ വിധേയരായ…

Read More