‘കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല സംരക്ഷിക്കുകയാണ് ഈ സര്‍ക്കാര്‍’; രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉന്നംവച്ച് മന്ത്രി വീണാ ജോര്‍ജ്
ആരോഗ്യവകുപ്പ് കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല സംരക്ഷിക്കുകയാണെന്ന് മന്ത്രി വീണാ ജോര്‍ജ്. രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉന്നം വെച്ചായിരുന്നു മന്ത്രി വീണാ ജോര്‍ജിന്റെ സഭയിലെ പ്രസ്താവന. ഗര്‍ഭാവസ്ഥ മുതല്‍ മികച്ച പരിചരണമാണ് നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. ശിശുമരണ നിരക്ക് കുറയ്ക്കാന്‍ നടത്തിയ ഇടപെടലുകളെ കുറിച്ചും മന്ത്രി എടുത്തു പറഞ്ഞു. അതേസമയം, ആരോഗ്യവകുപ്പിലെ പരാതികളില്‍ നിയമസഭാ ചോദ്യോത്തര വേളയില്‍ തര്‍ക്കം നടന്നു. പ്രതിപക്ഷനേതാവ് വി ഡി സതീശനും ആരോഗ്യമന്ത്രി വീണാ ജോര്‍ജും തമ്മിലായിരുന്നു വാക്‌പോര്. എ പി അനില്‍കുമാറാണ് ആരോഗ്യവകുപ്പിലെ വീഴ്ചകള്‍ ചോദ്യോത്തര…
