സൂര്യകുമാര്‍ യാദവ് ‘പന്നി’, മാച്ച് റഫറിയെ സ്വാധീനിച്ച് വിജയം തട്ടിയെടുത്തു; അധിക്ഷേപ പരാമർശവുമായി പാക് താരം മുഹമ്മദ് യൂസഫ്
ഞായറാഴ്ച ദുബായിൽ നടന്ന 2025 ഏഷ്യാ കപ്പിൽ ഇന്ത്യയോട് ടീം ഏഴ് വിക്കറ്റിന് തോറ്റതിന് ശേഷം, ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിനെ വ്യക്തിപരമായി അധിക്ഷേപിച്ച് പാക് താരം മുഹമ്മദ് യൂസഫ്.. ഇന്ത്യൻ ക്യാപ്റ്റനെ തുടര്‍ച്ചയായി പന്നിയെന്ന് വിളിച്ചാണ് മുഹമ്മദ് യൂസഫ് അധിക്ഷേപിച്ചത്. ചര്‍ച്ച നയിച്ച അവതാരക വിലക്കിയിട്ടും മുഹമ്മദ് യൂസഫ് സൂര്യകുമാറിനെതിരെ അധിക്ഷേപ വാക്കുകള്‍ തുടര്‍ന്നു. യൂസഫ് മനഃപൂർവ്വം സൂര്യകുമാറിന്റെ പേര് പന്നി എന്ന് ആവർത്തിച്ച് വിളിച്ചു. അവതാരകൻ ഇന്ത്യൻ നായകന്റെ യഥാർത്ഥ പേര് ഓർമ്മിപ്പിക്കാൻ ശ്രമിച്ചു….
