Headlines

Webdesk

‘പൊലീസുകാര്‍ പിന്നെ ബിരിയാണി വാങ്ങി കൊടുക്കുമോ’; കസ്റ്റഡി മര്‍ദനത്തെ ന്യായീകരിച്ച് സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി

കസ്റ്റഡി മര്‍ദനത്തെ ന്യായീകരിച്ച് സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ വി അബ്ദുല്‍ ഖാദര്‍. പൊലീസുകാര്‍ പിന്നെ ബിരിയാണി വാങ്ങി കൊടുക്കുമോയെന്നാണ് ജില്ലാ സെക്രട്ടറിയുടെ ചോദ്യം. മദ്യപാന സംഘത്തില്‍ ഉള്‍പ്പെട്ട ആളായിരുന്നു സുജിത്ത് വിഎസ് എന്നും തുടര്‍ന്നാണ് പൊലീസ് നടപടി എടുത്തതെന്നും കെവി അബ്ദുല്‍ ഖാദര്‍ പറഞ്ഞു. ഇന്നലെ തൃശൂരില്‍ നടന്ന പൊതുപരിപാടിയിലാണ് ജില്ലാ സെക്രട്ടറിയുടെ പരാമര്‍ശം. കാണിപ്പയ്യൂര്‍ തെരുവില്‍ വച്ച് മദ്യപിച്ച് ബഹളമുണ്ടാക്കിയ നാലംഗ മദ്യപ സംഘത്തെ അവിടുത്തെ പൊലീസ് പിടിച്ച് ജീപ്പില്‍ കയറ്റി. സുജിത്ത്…

Read More

സംസ്ഥാനത്ത് ആശങ്കയായി അമീബിക് മസ്തിഷ്ക ജ്വരം; രണ്ടുപേർ കൂടി മരിച്ചു

സംസ്ഥാനത്ത് ആശങ്കയായി അമീബിക് മസ്തിഷ്ക ജ്വരം.കഴിഞ്ഞദിവസം രണ്ടു പേർ മരിച്ചത് അമീബിക് മസ്തിഷ്കജ്വരത്തെ തുടർന്നെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം, കൊല്ലം സ്വദേശികളുടെ മരണമാണ് സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 19 ആയി. ഈ വർഷം ഇതുവരെ 66 പേർക്ക് രോഗം ബാധിച്ചുവെന്ന് നേരത്തെ ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജതമാക്കിയിരിക്കുകയാണ് ആരോഗ്യ തദ്ദേശ വകുപ്പുകൾ. വിവിധ ഇടങ്ങളിലെ നീന്തൽ കുളങ്ങളും കിണറുകളും പൊതു കുളങ്ങളും തോടുകളും…

Read More

എസ്എച്ച്ഒ ഓടിച്ച വാഹനം ഇടിച്ച് വയോധികൻ മരിച്ച സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

തിരുവനന്തപുരം കിളിമാനൂരിൽ എസ്എച്ച്ഒ ഓടിച്ച വാഹനം ഇടിച്ച് വയോധികൻ മരിച്ച കേസിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. തിരുവനന്തപുരം ജില്ല ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി വിനു കുമാറിനാണ് അന്വേഷണ ചുമതല. വകുപ്പ് തല നടപടികളുമായി ബന്ധപ്പെട്ട തുടർ അന്വേഷണത്തിന് നാർക്കോട്ടിക് സെൽ ഡിവൈഎസ്‍പി പ്രദീപിനെ ചുമതലപ്പെടുത്തി. അപകടത്തിന് ശേഷം കാർ അറ്റകുറ്റപണി നടത്തിയതായി കണ്ടെത്തിയിരുന്നു. പാറശാലയിലെ വർക് ഷോപ്പിലാണ് പണി നടത്തിയത്. തെളിവ് നശിപ്പിക്കലിൻ്റെ ഭാഗമായി അറ്റകുറ്റപണി നടത്തിയതാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. മരിച്ച സംഭവത്തില്‍ പാറശ്ശാല എസ്എച്ച്ഒ അനില്‍…

Read More

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുക്കില്ല; നിയമനടപടികളുമായി മുന്നോട്ടുപോകാൻ താല്പര്യമില്ലെന്ന് യുവ നടി

രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ യുവ നടിയുടെ മൊഴിയിൽ കേസെടുക്കേണ്ടതില്ലെന്ന് അന്വേഷണസംഘം. നിയമനടപടികളുമായി മുന്നോട്ടുപോകാൻ യുവ നടിക്ക് താല്പര്യമില്ല.പരാതിക്കാരിക്ക് താല്പര്യമില്ലാതെ കേസെടുത്താൽ കോടതിയിൽ തിരിച്ചടി ഉണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. യുവനടിയെ കേസിലെ സാക്ഷിയാക്കാനാണ് നീക്കം. രാഹുൽ പിന്തുടർന്ന് ശല്യം ചെയ്തെന്ന് യുവ നടിയുടെ മൊഴി നൽകിയിരുന്നു.ചാറ്റുകളുടെ സ്ക്രീൻഷോട്ടും അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. അതേസമയം മണ്ഡലത്തിൽ സജീവമാകാൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. റവന്യൂ അസംബ്ലിയിൽ പരിഗണിക്കേണ്ട വിഷയങ്ങൾ ചൂണ്ടിക്കാട്ടി റവന്യൂ മന്ത്രിക്ക് കത്ത് നൽകി. പാലക്കാട് സുന്ദരം ഉന്നതിയിലെ…

Read More

ഇന്ത്യ-യുഎസ് സ്വതന്ത്ര വ്യാപാര കരാർ; ആറാംഘട്ട ചർച്ചകൾ ഇന്നുമുതൽ പുനരാരംഭിക്കും

ഇന്ത്യ-യുഎസ് സ്വതന്ത്ര വ്യാപാര കരാർ ആറാംഘട്ട ചർച്ചകൾ ഇന്നുമുതൽ പുനരാരംഭിക്കും. ഉഭയകക്ഷി ചർച്ചകൾക്കായി യുഎസ് വ്യപാര പ്രതിനിധി ബ്രെൻഡൻ ലിഞ്ച്, ഇന്ത്യയിലെത്തി. ഇന്ത്യയെ പ്രതിനിധീകരിച്ച് വാണിജ്യ വകുപ്പിലെ സ്​പെഷ്യൽ സെക്രട്ടറി രാജേഷ് അഗർവാൾ ചർച്ചയിൽ പങ്കെടുക്കും. ഇതിനിടെ ഇന്ത്യ–യുഎസ് വ്യാപാര ചർച്ചകൾ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ഇന്ത്യയ്‌‌ക്കെതിരെ പ്രസ്‌താവനയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ രംഗത്തെത്തി. ‘യുക്രെയ്‌നിൽ റഷ്യൻ അധിനിവേശം ആരംഭിച്ചതിനു പിന്നാലെ ഇന്ത്യൻ ശുദ്ധീകരണശാലകൾ റഷ്യൻ ശുദ്ധീകരണശാലകളുമായി കൈകോർത്ത്…

Read More

വിജിൽ നരഹത്യാക്കേസ്; മൂന്ന് പ്രതികളുടെയും രക്ത സാമ്പിൾ പരിശോധിക്കും

കോഴിക്കോട് വിജിൽ നരഹത്യാക്കേസിലെ മൂന്ന് പ്രതികളുടെയും രക്ത സാമ്പിൾ എടുക്കും. രാസലഹരിയുടെ അംശം കണ്ടെത്താനാണ് പൊലീസ് നീക്കം. ഒരുമിച്ചു ലഹരി ഉപയോഗിക്കുന്നതിന് ഇടയിലാണ് വിജിൽ നരഹത്യയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പ്രതികൾക്കായി എലത്തൂർ പൊലീസ് ഇന്ന് കൊയിലാണ്ടി കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിക്കും. തെലങ്കാനയിലെ ഖമ്മത്ത് നിന്ന് പിടിയിലായ രഞ്ജിത്തിനെ ഇന്നലെ കോടതി റിമാൻഡ് ചെയ്തിരുന്നു. സരോവരത്തെ ചതുപ്പിൽ നിന്ന് ലഭിച്ച, വിജിലിന്റെതെന്ന് സംശയിക്കുന്ന അസ്ഥികൂടത്തിൽ നിന്നുള്ള സാമ്പിളുകൾ ഡിഎൻഎ പരിശോധനയ്ക്കായി കണ്ണൂരിലെ റീജിയണൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക്…

Read More

‘ഇസ്രയേലിനെതിരെ ഒന്നിച്ചു നീങ്ങാം’; അറബ് -ഇസ്ലാമിക് ഉച്ചകോടിയിൽ ആഹ്വാനം

ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ ഖത്തറിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് അറബ് -ഇസ്ലാമിക് ഉച്ചകോടി സമാപിച്ചു. ഇസ്രയേലിനെതിരെ ഒന്നിച്ചു നീങ്ങാന്‍ ഉച്ചകോടിയില്‍ നേതാക്കള്‍ ആഹ്വാനം ചെയ്തു. മധ്യസ്ഥ രാജ്യത്തെ ആക്രമിക്കുന്നത് സമാധാന ശ്രമങ്ങൾക്ക് തുരങ്കംവയ്ക്കുന്ന നടപടിയെന്ന് നേതാക്കളുടെ സംയുക്ത പ്രസ്താവന. ഇസ്രയേൽ നടത്തുന്ന അന്താരാഷ്ട്ര നിയമലംഘനങ്ങൾ അക്കമിട്ട് നിരത്തുന്നതും അതിൽ നടപടി ആവശ്യപ്പെടുന്നതുമാണ് അറബ് – ഇസ്ലാമിക ഉച്ചകോടി പാസാക്കിയ പ്രമേയം. ഇസ്രയേലിനെ ഒന്നിച്ച് നേരിടാൻ ഉച്ചകോടി ആഹ്വാനം ചെയ്തു. ഇസ്രയേലുമായുള്ള സാമ്പത്തിക – നയതന്ത്ര ബന്ധങ്ങളിൽ അംഗരാഷ്ട്രങ്ങൾ…

Read More

കാസര്‍ഗോഡ് 16കാരനെ പീഡിപ്പിച്ച കേസ്; ഉന്നതര്‍ പ്രതികള്‍; കുട്ടി പ്രതികളുടെ വലയില്‍ അകപ്പെട്ടത് GRINDR ആപ്പ് വഴി

കാസര്‍ഗോഡ് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ എഇഒ, യൂത്ത് ലീഗ് നേതാവ്, ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രതികള്‍. പിടിയിലാകാനുള്ള പ്രതികളില്‍ ചിലര്‍ ഒളിവിലാണ്. അന്വേഷണം ജില്ലയുടെ പുറത്തേക്കും വ്യാപിപ്പിക്കും. 16 വയസുകാരനുമായി ഡേറ്റിംഗ് ആപ്പ് വഴി ബന്ധം സ്ഥാപിച്ച പ്രതികള്‍ രണ്ടുവര്‍ഷമായി കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു. കാസര്‍ഗോഡ് ജില്ലയിലും, ജില്ലയ്ക്ക് പുറത്തുമായാണ് പ്രതികള്‍ ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. കുട്ടി പ്രതികളുടെ വലയില്‍ അകപ്പെട്ടത് GRINDR (GAY DATING AND CHAT) ആപ്പ് വഴിയെന്നാണ് വിവരം. 18 വയസ്സായെന്ന്…

Read More

സിഎംആര്‍എല്‍ മാസപ്പടി ആരോപണം: അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും

സിഎംആര്‍എല്‍ മാസപ്പടി ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതു താത്പര്യ ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ ടി, വീണ, സിഎംആര്‍എല്‍ എന്നിവര്‍ക്കെതിരെ സിബിഐ അന്വേഷണം വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. മാധ്യമപ്രവര്‍ത്തകനായ എംആര്‍ അജയനാണ് പൊതുതാത്പര്യ ഹര്‍ജിയുമായി നേരത്തെ ഹൈക്കോടതിയെ സമീപിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി മുഖ്യമന്ത്രിക്കും കള്‍ വീണയ്ക്കും സിഎംആര്‍എല്ലിനും നോട്ടീസ് നല്‍കിയിരുന്നു. അവര്‍ എതിര്‍ സത്യവാങ്മൂവം നല്‍കുകയും ചെയ്തു. ഹര്‍ജി രാഷ്ട്രീയ പ്രേരിതം എന്നായിരുന്നു മുഖ്യമന്ത്രിയുടെയും മകളുടെയും മറുപടി. കേസില്‍ കക്ഷി…

Read More

രജിസ്ട്രാര്‍ ജനറലിന്റെ അനുമതിയില്ലാതെ പണം മാറ്റി; തിരു.താലൂക്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സഹകരണസംഘത്തിലെ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്ത്

തിരുവനന്തപുരം താലൂക്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സഹകരണസംഘത്തിലെ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്ത്. രജിസ്ട്രാര്‍ ജനറലിന്റെ അനുമതിയില്ലാതെ ഒന്നേകാല്‍കോടി മറ്റൊരു ബാങ്കിലേക്ക് മാറ്റിയെന്ന് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. സിപിഐഎം ഭരിക്കുന്ന കല്ലിയൂര്‍ സഹകരണ ബാങ്കിലേക്കാണ് ഒന്നേകാല്‍കോടി നിക്ഷേപം നടത്തിയത്. സംഘത്തില്‍ നിന്ന് വാഹന വായ്പകള്‍ നല്‍കിയതില്‍ രേഖകള്‍ സൂക്ഷിച്ചിട്ടില്ല. എംഡിഎസ് ചിട്ടികള്‍ക്ക് ജാമ്യം നല്‍കിയ സ്വര്‍ണം സംബന്ധിച്ച് വിവരം സ്റ്റോക്ക് രജിസ്റ്ററില്‍ ഇല്ലന്നും കണ്ടെത്തിയിട്ടുണ്ട്. സ്റ്റാഫ് ഹൗസിങ് ലോണില്‍ 10 ലക്ഷം പരിധി ലംഘിച്ച്…

Read More