ഡോ. ഹാരിസിന്റെ പ്രതികരണങ്ങള്‍ ഫലം കണ്ടു? തിരു. മെഡിക്കല്‍ കോളജിലെ യൂറോളജി വകുപ്പിലേക്ക് പുതിയ ഉപകരണം വാങ്ങാന്‍ ഭരണാനുമതി
തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ യൂറോളജി വകുപ്പിലേക്ക് മൂത്രാശയക്കല്ല് പൊടിക്കുന്ന ഉപകരണം വാങ്ങാന്‍ ഭരണാനുമതി. 2023 മുതല്‍ ഉപകരണത്തിന്റെ കാലാവധി കഴിഞ്ഞുവെന്ന് വകുപ്പ് മേധാവി ഡോ. ഹാരിസ് ഹസന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ശസ്ത്രക്രിയ ഉപകരണങ്ങള്‍ കുറവാണെന്ന് ഉള്‍പ്പെടെയുള്ള ഡോ. ഹാരിസ് ഹസന്റെ പരാതികള്‍ ശരിവയ്ക്കുന്നതാണ് ആരോഗ്യവകുപ്പിന്റെ ഉത്തരവ്. നിലവില്‍ യൂറോളജി വിഭാഗത്തിലുള്ള മൂത്രാശയക്കല്ല് പൊടിക്കുന്ന ഉപകരണത്തിന് 13 വര്‍ഷത്തെ പഴക്കമുണ്ട്. കാലാവധി കഴിഞ്ഞ ഉപകരണം മാറ്റണമെന്ന് രണ്ട് വര്‍ഷത്തോളമായി ഡോ. ഹാരിസ് ആവശ്യപ്പെട്ട് വരികയാണ്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഇതുമായി…
