തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പിൻമാറ്റം; എംഎൽഎമാരുടെ ശമ്പളം വർധിപ്പിക്കില്ല, യൂ-ടേൺ അടിച്ച് സർക്കാർ
സംസ്ഥാനത്തെ എം എൽ എ മാരുടേയും മന്ത്രിമാരുടെയും ശമ്പളം വർധിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ യൂ-ടേൺ എടുത്തു. നടക്കാനിരിക്കുന്ന തദേശ തിരഞ്ഞെടുപ്പും ആറുമാസത്തിനുള്ളിൽ നിയമസഭ തിരഞ്ഞെടുപ്പും വരുമെന്നതിനാലാണ് ശമ്പള വർധന നീക്കം മുഖ്യമന്ത്രി ഇടപെട്ട് റദ്ദാക്കിക്കിയത്. മറ്റു സംസ്ഥാനങ്ങളിലെ എം എൽ എ മാരുടെ ശമ്പളവുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ കുറവാണ് എന്നായിരുന്നു വർധനയ്ക്കായി ശുപാർശ ചെയ്ത സമിതിയുടെ കണ്ടെത്തൽ. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ തമിഴ്‌നാട്ടിൽ എം എൽ എമാരുടെ ശമ്പളം 2018ൽ നേരെ ഇരട്ടിയാക്കിയിരുന്നു. 55000 രൂപയായിരുന്നു…
