കേരള സര്‍വകലാശാലയില്‍ ഭരണ പ്രതിസന്ധി രൂക്ഷം; രജിസ്ട്രാര്‍ അനില്‍ കുമാറിന്റെ ശമ്പളം തടയണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി വി സി
കേരള സര്‍വകലാശാല ഭരണ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായി. രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിനെതിരെയുള്ള നടപടികള്‍ കടുപ്പിച്ച് വി.സി ഡോക്ടര്‍ മോഹനന്‍ കുന്നുമ്മല്‍. അനില്‍ കുമാറിന്റെ ശമ്പളം തടയണമെന്ന കര്‍ശന നിര്‍ദേശം ഫൈനാന്‍സ് ഓഫീസര്‍ക്ക് നല്‍കി. ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി അനില്‍കുമാറിന് ശമ്പളം അനുവദിച്ചാല്‍ നടപടി സ്വീകരിക്കുമെന്നാണ് താക്കീത്. പ്രശ്‌നപരിഹാരത്തിനായി സിന്‍ഡിക്കേറ്റ് യോഗം വിളിക്കാനും വി.സി തയ്യാറായിട്ടില്ല. സെപ്റ്റംബര്‍ ആദ്യവാരം യോഗം വിളിക്കാമെന്ന നിലപാടിലാണ് മോഹനന്‍ കുന്നുമ്മല്‍. സമവായത്തിന് സര്‍ക്കാര്‍ ശ്രമിച്ചിട്ടും വി.സി വിട്ട് വീഴ്ചയ്ക്ക്…
