ആരോഗ്യമന്ത്രി പങ്കുവെച്ച പഠന റിപ്പോര്‍ട്ടില്‍ വിവാദം; ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്തെ റിപ്പോര്‍ട്ട് എന്ന് മന്ത്രി; പ്രസിദ്ധീകരിച്ചത് 2018ലെന്ന് സോഷ്യല്‍മീഡിയ
ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ തിരുത്തി സോഷ്യല്‍ മീഡിയ. 2013ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ രണ്ട് ഡോക്ടര്‍മാര്‍ അമീബയുമായി ബന്ധപ്പെട്ട് നടത്തിയ പഠന റിപ്പോര്‍ട്ട് മന്ത്രി കഴിഞ്ഞദിവസം പങ്കുവെച്ചിരുന്നു. ഇതില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നായിരുന്നു മന്ത്രിയുടെ വിമര്‍ശനം. 2013ല്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പഠനം നടത്തിയെങ്കിലും റിപ്പോര്‍ട്ട് 2018 ലാണ് പ്രസിദ്ധീകരിച്ചത്. അതായത്, എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്. ഇത് മറച്ചുവെച്ച് മന്ത്രി തെറ്റിദ്ധാരണ പരത്തുകയാണ് ചെയ്തതെന്ന് സമൂഹമാധ്യമത്തില്‍ വിമര്‍ശനം ഉയര്‍ന്നു. കുറിപ്പിന്റെ പൂര്‍ണരൂപം: പ്രിയപ്പെട്ടവരെ ഇന്ന് ഒരു…
