മൂവാറ്റുപുഴ എംഎൽഎയുടെ ആവശ്യപ്രകാരം റോഡ് ഉദ്ഘാടനം ചെയ്ത ട്രാഫിക് എസ്ഐയെ സസ്പെൻഡ് ചെയ്തു. മൂവാറ്റുപുഴ ട്രാഫിക് എസ് എച്ച് ഒ – കെ പി സിദ്ദിഖിനെ ആണ് സസ്പെൻഡ് ചെയ്തത്. മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ഉദ്ഘാടനത്തിൽ പങ്കെടുത്തതിനാണ് നടപടി. പൊലീസ് ഉദ്യോഗസ്ഥൻ രാഷ്ട്രീയ നാടകം കളിച്ചു എന്ന് കാണിച്ച് സിപിഐഎം മൂവാറ്റുപുഴ ഏരിയ സെക്രട്ടറി അനീഷ് എം മാത്യു മുഖ്യമന്ത്രിക്കും ഡി ജി പി ക്കും പരാതി നൽകിയിരുന്നു. രാഷ്ട്രീയ അജണ്ടയ്ക്ക് ഉദ്യോഗസ്ഥർ കൂട്ടുനിന്നു എന്ന് സിപിഐഎം വിമർശനം ഉന്നയിച്ചിരുന്നു. നിർമാണംണം പൂർത്തിയാകാത്ത റോഡാണ് കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്തത്.
The Best Online Portal in Malayalam