Headlines

പോക്സോ കേസ് അട്ടിമറിക്കാൻ ശ്രമിച്ചു; ശിശുക്ഷേമ സമിതി അധ്യക്ഷൻ അഡ്വ. എൻ രാജീവനെ സസ്പെൻഡ് ചെയ്തു

പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതി അധ്യക്ഷൻ അഡ്വ. എൻ രാജീവനെ സസ്പെൻഡ് ചെയ്തു. അഭിഭാഷകൻ പ്രതിയായ പോക്സോ കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്നും മറ്റൊരു കേസിൽ അതിജീവിതയുടെ വിവരങ്ങൾ മാധ്യമങ്ങളോട് പങ്കുവെച്ചെന്നും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ജില്ലാ കളക്ടറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ ഉത്തരവ്.
വനിത ശിശുവികസനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് സസ്പെൻഷൻ ഉത്തരവ് ഇറക്കിയത്.

ഹൈക്കോടതി അഭിഭാഷകൻ 17കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നതാണ് കേസ്. സംഭവത്തിൽ സജീവന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് കണ്ടെത്തൽ. പ്രതിയായ അഭിഭാഷകൻ മുമ്പും പത്തനംതിട്ട ചൈൽഡ് വെൽഫയർ കമ്മിറ്റി ഓഫിസിലെത്തി അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിച്ചതായി ആഭ്യന്തരവകുപ്പും കണ്ടെത്തിയിരുന്നു. കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയതിന് കോന്നി ഡി.വൈ.എസ്.പി, എസ്.എച്ച്.ഒ എന്നിവരെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്.