Headlines

Webdesk

ക്രിസ്ത്യൻ രാജ്യത്ത് ഹിന്ദു ദൈവത്തിന്റെ പ്രതിമ സ്ഥാപിക്കാൻ എന്തിനാണ് അനുവദിക്കുന്നത്’; റിപ്പബ്ലിക്കൻ നേതാവ്

യുഎസിലെ ഹനുമാൻ പ്രതിമക്കെതിരെ വിമർശനവുമായി റിപ്പബ്ലിക്കൻ നേതാവ് അലക്സാണ്ടർ ഡങ്കൻ. ക്രിസ്ത്യൻ രാജ്യത്ത് വ്യാജ ഹിന്ദു ദൈവത്തിന്റെ പ്രതിമ സ്ഥാപിക്കാൻ എന്തിനാണ് അനുവദിക്കുന്നതെന്നായിരുന്നു അലക്സാണ്ടറിന്റെ പരാമർശം. ടെക്സസിലെ 90 അടി ഉയരമുള്ള ഹനുമാൻ പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിയനെതിരെയായിരുന്നു വിവാദ പരാമർശം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് ഹനുമാൻ‌ പ്രതിമയ്‌ക്കെതിരായി വിവാദ പരാമർശം നടത്തിയത്. “ടെക്സസിൽ ഒരു വ്യാജ ഹിന്ദു ദൈവത്തിന്റെ വ്യാജ പ്രതിമ സ്ഥാപിക്കാൻ നമ്മൾ എന്തിനാണ് അനുവദിക്കുന്നത്? നമ്മൾ ഒരു ക്രിസ്ത്യൻ രാഷ്ട്രമാണ്” എന്നായിരുന്നു…

Read More

പാലക്കാടിന് നാഥനില്ലെന്ന കാര്യം ഉടൻ പരിഹരിക്കപ്പെടും, രാഹുൽ മാങ്കൂട്ടത്തിൽ തിരിച്ചു വരും;UDF പാലക്കാട് ജില്ലാ ചെയർമാൻ

പാലക്കാട്ടേക്ക് രാഹുൽ മാങ്കൂട്ടത്തിൽ തിരിച്ചു വരും. പാലക്കാടിന് നാഥനില്ലെന്ന കാര്യം ഉടൻ പരിഹരിക്കപ്പെടും. രാഹുൽ വിഷയം വോട്ടർമാരെ ബാധിക്കില്ല. ജനങ്ങൾക്ക് ഇടയിൽ ഈ വിഷയം ചർച്ച ആയിട്ടില്ല. തിരഞ്ഞെടുപ്പിനെ രാഹുൽ വിവാദം ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.രാഹുല്‍ മണ്ഡലത്തിൽ എത്തുമ്പോള്‍ സംരക്ഷണം ഒരുക്കണമോയെന്ന് യു ഡി എഫ് തീരുമാനിച്ചിട്ടില്ലെന്നും മരക്കാര്‍ മാരായമംഗലം പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയെ പാലക്കാട്ടേക്ക് സ്വാഗതം ചെയ്ത് യു ഡി എഫ്. മുന്നണിയുടെ പാലക്കാട് ജില്ലാ ചെയര്‍മാന്‍ മരക്കാര്‍ മാരായമംഗലമാണ് രാഹുലിനെ…

Read More

സൗദി ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുൽ അസീസ് ആലുശൈഖ് അന്തരിച്ചു

സൗദി ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുൽ അസീസ് ആലുശൈഖ് അന്തരിച്ചു. 82 വയസ്സ് ആയിരുന്നു. ഉന്നത പണ്ഡിത സഭ ചെയർമാൻ, ഫത്വ കമ്മിറ്റി പ്രസിഡൻറ്, മുസ്ലിം വേൾഡ് ലീഗ് സുപ്രീം കൌൺസിൽ മേധാവി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിരുന്നു. ഖബറടക്കം ഇന്ന് വൈകുന്നേരം റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല പള്ളിയിൽ നടക്കും. മുസ്ലിം ലോകത്തിന് തന്നെ കനത്ത നഷ്ടമാണ് ഗ്രാൻഡ് മുഫ്തിയുടെ മരണത്തിലൂടെ ഉണ്ടായതെന്ന് സൗദി റോയൽ കോർട്ട് പറഞ്ഞു മരണത്തിൽ സൽമാൻ രാജാവും, കിരീടാവകാശി മുഹമ്മദ്…

Read More

കഴിച്ചവര്‍ക്ക് ശാരീരിക അസ്വസ്ഥത; ക്ലാപ്പന പഞ്ചായത്തില്‍ രക്ത സമ്മര്‍ദത്തിനുള്ള ഗുളികകളുടെ വിതരണം മരവിപ്പിച്ചു

കൊല്ലം ക്ലാപ്പന പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രം വഴി വിതരണം ചെയ്ത രക്ത സമ്മര്‍ദത്തിനുള്ള ഗുളികകളുടെ വിതരണം മരവിപ്പിച്ചു. കെഎംഎസ്‌സിഎല്ലിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി. മരുന്ന് കഴിച്ചവര്‍ക്ക് ശാരീരിക അസ്വസ്തതകള്‍ ഉണ്ടായി. ഈ സാഹചര്യത്തിലാണ് നടപടി. ഗുളികയുമായി ബന്ധപ്പെട്ട പരാതി ഉയര്‍ന്നതോടെ വിതരണം ക്ലാപ്പനയില്‍ പ്രാഥമികമായി തന്നെ നിര്‍ത്തി വച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജില്ലാ കേന്ദ്രങ്ങളിലടക്കം പരിശോധന നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. രക്തസമ്മര്‍ദ്ധo കുറയ്ക്കാനുള്ള മെറ്റോപ്രൊലലോള്‍ സക്‌സിനേറ്റെന്ന ഗുളിക സംബന്ധിച്ചാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. സംസ്ഥാനത്ത് മറ്റ് ഇടങ്ങളിലും…

Read More

ആഗോള അയ്യപ്പ സംഗമത്തിന് പിന്നാലെ പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം നടത്താൻ സർക്കാർ

ആഗോള അയ്യപ്പ സംഗമത്തിന് പിന്നാലെ പലസ്തീൻ ഐക്യദാർഢ്യ സമ്മേളനവുമായി സർക്കാർ. പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം നടത്താൻ സംസ്ഥാന സർക്കാർ. ഈ മാസം 29 ന് തിരുവനന്തപുരത്താണ് സമ്മേളനം നടക്കുക. പലസ്തീൻ അംബാസിഡർ മുഖ്യ അതിഥിയാകും. കേരള മീഡിയ അക്കാദമിയാണ് പരിപാടിയുടെ സംഘാടകർ.ഈ മാസം 30 ന് പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 29ന് ഫോട്ടൊ എക്സിബിഷൻ നടക്കും. ‘ഇന്റർനാഷണൽ മീഡിയ ഫെസ്റ്റിവൽ ഓഫ് കേരള’ എന്ന പേരിലുള്ള മാധ്യമോത്സവം സെപ്തംബർ 30ന് വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയൻ…

Read More

പ്രതിപക്ഷ നേതാവുമായുള്ള പിണകം മാറി, പിണക്കം വെച്ചു കൊണ്ട് ഇരിക്കേണ്ട ആവശ്യം ഇല്ലല്ലോ’: പി വി അൻവർ

ശബരിമല ആഗോള അയ്യപ്പ സംഗമത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്ന് പി വി അൻവർ. മതം ജാതി എന്നിവ ദുരുപയോഗം ചെയ്ത് മൂന്നാമതും അധികാരത്തിൽ വരാനാണ് പിണറായി വിജയൻ്റെ ശ്രമം. നാടിനെ വർഗീയവത്കരിക്കാനുള്ള ശ്രമത്തെ നേരത്തെ ജനങ്ങൾ പരാജയപ്പെടുത്തിയാണ്. ഇതിന് ഇടതുപക്ഷവും മുമ്പ് നിലപാട് എടുത്തിട്ടുണ്ടെന്നും അൻവർ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായുള്ള പിണകം മാറിയെന്ന് പി വി അൻവർ. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ അത് കഴിഞ്ഞു. അങ്ങനെ പിണക്കം വെച്ചു കൊണ്ട് ഇരിക്കേണ്ട ആവശ്യം ഇല്ലല്ലോ…

Read More

പുതിയ എകെജി സെന്ററിന് വേണ്ടി ഭൂമി വാങ്ങിയത് കേസില്‍പ്പെട്ട ഭൂമിയാണെന്ന് അറിഞ്ഞുതന്നെ; തെളിവ് പുറത്ത്

പുതിയ എകെജി സെന്ററിന് വേണ്ടി സിപിഐഎം ഭൂമി വാങ്ങിയത് കേസില്‍പ്പെട്ട ഭൂമിയാണെന്ന് അറിഞ്ഞുതന്നെ. ഭൂമി രജിസ്റ്റര്‍ ചെയ്യുന്നതിന് മൂന്ന് മാസം മുന്‍പ് തന്നെ കേസുളള വിവരം സിപിഐഎമ്മിന്റെ ശ്രദ്ധയില്‍പെടുത്തിയതിന്റെ തെളിവ് പുറത്തുവന്നു. ഭൂമിയില്‍ ഉടമസ്ഥാവകാശം ഉന്നയിച്ച് സുപ്രിംകോടതിയെ സമീപിച്ച വിഎസ്എസ്സി ശാസ്ത്രജ്ഞ ഇന്ദുഗോപന്‍ അന്നത്തെ പാര്‍ട്ടി സെക്രട്ടറിക്കയച്ച കത്ത് പുറത്ത് വന്നതോടെയാണ് തെളിവുകള്‍ വെളിപ്പെട്ടത്. 2020 സെപ്റ്റംബര്‍ 25നാണ് പുതിയ എകെജി സെന്ററിന് വേണ്ടി സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ പേരില്‍ ഭൂമി രജിസ്റ്റര്‍ ചെയ്യുന്നത്. 2020 ജൂണ്‍…

Read More

ഏഴ് ക്വിന്റൽ ബീഫുമായി പോയ ലോറി കത്തിച്ചു; കർണാടകയിൽ ബീഫ് കടത്ത് ആരോപിച്ച് ലോറിക്ക് തീയിട്ടു

ഗോമാംസം കടത്തിയെന്ന് ആരോപിച്ച് കർണാടകയിൽ ലോറിക്ക് തീയിട്ടു. ബലഗാവിയിലെ ഐനപൂരിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇരുവിഭാഗത്തിനും എതിരെ പൊലീസ് കേസെടുത്തു. ലോറി ഉടമ, ഡ്രൈവർ, എന്നിവർക്കെതിരെ ഗോവധ നിരോധന നിയമപ്രകാരം കേസെടുത്തു. ലോറി തീയിട്ടത്തിന് 6 പേർക്ക് എതിരെയാണ് കേസ് എടുത്തത്. അഞ്ച് യുവാക്കൾ നിലവില്‍ കസ്റ്റഡിയിലാണ്. എഴ് ക്വിന്റൽ ബീഫുമായി പോയ ലോറിയാണ് കത്തിച്ചത്. ലോറി കത്തിച്ചത് കൂടാതെ ലോറി ഡ്രൈവറെ ക്രൂരമായി മർദ്ദിച്ചു. റായ്ബാഗിൽ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ലോറിയാണ് സംഘം കത്തിച്ചതെന്നാണ് വിവരം….

Read More

കൊല്ലത്ത് പൊലീസ് കസ്റ്റഡിയിലായിരിക്കെ വയോധികൻ കുഴഞ്ഞുവീണു; വെന്റിലേറ്ററിൽ ഗുരുതരാവസ്ഥയിൽ

കൊല്ലം കണ്ണനല്ലൂരിൽ പൊലീസ് ക്രൂരതയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പൊലീസ് കസ്റ്റഡിയിലായിരിക്കെ കുഴഞ്ഞുവീണ വയോധികൻ വെന്റിലേറ്ററിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നു. ചെക്ക് കേസിൽ ശനിയാഴ്ച അറസ്റ്റ് ചെയ്ത നിരണം പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ പി പുന്നൂസിനെ 24 മണിക്കൂർ കഴിഞ്ഞിട്ടും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയിരുന്നില്ല. കസ്റ്റഡിയിൽ നിന്ന് വിടാൻ 10 ലക്ഷം രൂപ പരാതിക്കാരന് നൽകാൻ പൊലീസ് ആവശ്യപ്പെട്ടെന്ന് പുന്നൂസിന്റെ സുഹൃത്തായ അഭിഭാഷകൻ സതീശ് പറഞ്ഞു. 72 വയസിന് മുകളിൽ പ്രായമുണ്ട് കെപി പുന്നൂസിന്. കോട്ടയത്ത് നിന്നാണ്…

Read More

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍ – ഡിസംബര്‍ മാസങ്ങളില്‍; വോട്ടര്‍ പട്ടിക ഒരു തവണകൂടി പുതുക്കും

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍ – ഡിസംബര്‍ മാസങ്ങളില്‍ നടക്കും. വോട്ടര്‍ പട്ടിക ഒരു തവണകൂടി പുതുക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കറുമായി എ ഷാജഹാന്‍ കൂടിക്കാഴ്ച നടത്തി. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഇലക്ഷന്‍ നടക്കുന്നത് നവംബര്‍ ഡിസംബര്‍ മാസങ്ങളിലാണ്. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ കമ്മിഷന്‍ പൂര്‍ത്തിയാക്കി വരികയാണ് – എ ഷാജഹാന്‍ പറഞ്ഞു. കേരളത്തില്‍ സമഗ്ര വോട്ടര്‍ പട്ടിക…

Read More