Headlines

Webdesk

കെപി പുന്നൂസിനെ കസ്റ്റഡിയിൽ എടുക്കാനെത്തിയത് പരാതിക്കാരന്റെ സഹോദരന്റെ കാറിൽ; പൊലീസിന്റെ കള്ളക്കളി പുറത്ത്

കൊല്ലം കണ്ണനല്ലൂരിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് കെപി പുന്നൂസിന്റെ കസ്റ്റഡിയിൽ പൊലീസിന്റെ കള്ളക്കളി പുറത്ത്. കെ പി പുന്നൂസിനെ കസ്റ്റഡിയിൽ എടുക്കാനെത്തിയത് പരാതിക്കാരന്റെ സഹോദരന്റെ കാറിൽ. പൊലീസ് ഉദ്യോഗസ്ഥർക്ക് ഒപ്പം കാറിൽ പരാതിക്കാരന്റെ ബന്ധുവുമുണ്ടായിരുന്നു. കെ പി പുന്നൂസിനെ ജാമ്യത്തിൽ വിടാൻ പരാതിക്കാരന് പണം കൊടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥർ വിളിച്ച ഫോൺ രേഖകൾ ലഭിച്ചു. കെ പി പുന്നൂസിനെ റിമാൻഡ് ചെയ്യുമെന്നും എന്തെങ്കിലും ചെയ്യുന്നെങ്കിൽ ചെയ്യാനും സഹോദരൻ ആവശ്യപ്പെടുന്ന വാട്സ് ആപ്പ് സന്ദേശവും പുറത്തുവന്നു. പരാതിക്കാരൻ്റെ…

Read More

ഗവർണർ സംസ്ഥാനത്തിൻ്റെ നാമമാത്ര തലവൻ’; ഗവർണറുടെ അധികാര പരിധി സംബന്ധിച്ച പാഠപുസ്തകം തയ്യാറായി

ഗവർണറുടെ അധികാര പരിധി സംബന്ധിച്ച പാഠഭാഗം തയ്യാറായി. പത്താം ക്ലാസ് സാമൂഹ്യ ശാസ്ത്രം രണ്ടാം ഭാഗത്തിലാണ് ഗവർണടെ അധികാരപരിധി വിവരിക്കുന്നത്. ഗവർണർ അധികാരങ്ങൾ നിർവഹിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശപ്രകാരമെന്ന് പാഠഭാഗത്തിൽ പറയുന്നു. ‘ജനാധിപത്യം; ഒരു ഇന്ത്യൻ അനുഭവം’ എന്ന പാഠഭാഗത്തിലാണ് ​ഗവർണറുടെ അധികാര പരിധി വിവരിക്കുന്നത്. ഗവർണർക്കുള്ള അധികാരം, അധികാര പരിധി, ചുമതലകൾ എന്നിവ പാഠഭാഗങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗവർണർ സംസ്ഥാനത്തിൻ്റെ നാമമാത്ര തലവനാണെന്നും യഥാർത്ഥ കാര്യനിർവഹണ അധികാരം മുഖ്യമന്ത്രി തലവനായ മന്ത്രി സഭയിലാണെന്നും പാഠഭാ​ഗത്തിൽ പറയുന്നു. ഗവർണർമാർക്ക് മുഖ്യമന്ത്രിയുടെ…

Read More

ഓപ്പറേഷൻ നംഖോർ; ദുൽഖർ സൽമാന് ഇന്ന് കസ്റ്റംസ് നോട്ടീസ് നൽകും

ഭൂട്ടാനിൽ നിന്ന് കടത്തിയ വാഹനങ്ങൾ വാങ്ങിയതിൽ, നടൻ ദുൽഖർ സൽമാന് ഇന്ന് കസ്റ്റംസ് നോട്ടീസ് നൽകും. പിടിച്ചെടുത്ത വാഹനങ്ങളുടെ രേഖകൾ നേരിട്ട് ഹാജരാക്കാൻ നിർദ്ദേശിക്കും. ദുൽഖറിന്റെ കൂടുതൽ വാഹനങ്ങൾ നിരീക്ഷണത്തിലാണ്. വാഹനങ്ങളുടെ രേഖകളിൽ അവ്യക്തത തുടരുന്നതിനാലാണ് കസ്റ്റംസ് നടപടി. അമിത് ചക്കാലയ്ക്കലിനെ വീണ്ടും ചോദ്യം ചെയ്തേക്കും. ഇന്നലെ വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. പരിശോധന ഊർജിതമാക്കാൻ കസ്റ്റംസ് നീക്കം. ഭൂട്ടാനിൽ നിന്ന് ഇരുന്നൂറോളം വാഹനങ്ങളാണ് കേരളത്തിലേക്ക് എത്തിയത്. 35 ഇടങ്ങളിൽ കസ്റ്റംസ് നടത്തിയ പരിശോധനയിൽ 36 വാഹനങ്ങൾ പിടികൂടി….

Read More

സംസ്ഥാനത്ത് എംബിബിഎസ് സീറ്റുകളുടെ എണ്ണം വീണ്ടും ഉയര്‍ത്തി; 500 സീറ്റുകള്‍ കൂടി അധികമായി അനുവദിച്ചു

സംസ്ഥാനത്ത് എംബിബിഎസ് സീറ്റുകളുടെ എണ്ണം വീണ്ടും ഉയര്‍ത്തി. 500 എംബിബിഎസ് സീറ്റുകള്‍ കൂടി അധികമായി അനുവദിച്ചു. സംസ്ഥാനത്തെ ഏഴ് സ്വകാര്യ മെഡിക്കല്‍ കോളേജുകളിലായാണ് സീറ്റുകള്‍ അധികമായി അനുവദിച്ചത്. ദേശീയ മെഡിക്കല്‍ കമ്മീഷന്റെ അനുമതിയോടെ സംസ്ഥാനത്തെ ആരോഗ്യ സര്‍വകലാശാലയാണ് സീറ്റുകള്‍ ഉയര്‍ത്തിയത്. മുന്‍പ് നൂറ് മെഡിക്കല്‍ സീറ്റുകള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ അധികമായി അനുവദിച്ചിരുന്നു. ഇതോടെ ഈ അക്കാദമിക് വര്‍ഷം സംസ്ഥാനത്തെ മെഡിക്കല്‍ സീറ്റുകളില്‍ 600 സീറ്റുകളുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ ആകെ എംബിബിഎസ് സീറ്റുകളുടെ എണ്ണം 5155…

Read More

ഇന്ത്യയും ചൈനയും റഷ്യയുടെ യുക്രൈന്‍ യുദ്ധത്തിന് പണം നല്‍കുന്നു; യുഎന്‍ പൊതുസഭയില്‍ ട്രംപ്

ഇന്ത്യയും ചൈനയുമാണ് റഷ്യയുടെ യുക്രൈന്‍ യുദ്ധത്തിന് പണം നല്‍കുന്നതെന്ന ആരോപണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ റഷ്യക്ക് മേല്‍ ഇനിയും ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ട്രംപ് പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും റഷ്യക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. യുന്‍ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്. പലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. മാത്രമല്ല പലസ്തീനെ സ്വതന്ത്രരാജ്യമായി അംഗീകരിച്ച പാശ്ചാത്യരാജ്യങ്ങളുടെ നിലപാടിനെ ട്രംപ് ശക്തമായി അപലപിക്കുകയും ചെയ്തു. ഇത്തരം നീക്കങ്ങള്‍ ഹമാസിന്റെ…

Read More

കണ്ണനെല്ലൂര്‍ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ കുഴഞ്ഞുവീണ വയോധികന്റെ ആരോഗ്യനില ഗുരുതരം; കസ്റ്റഡിയിലെടുത്തതിന്റെ രേഖകള്‍ ഹാജരാക്കണമെന്ന് കോടതി

കൊല്ലം കണ്ണനെല്ലൂരില്‍ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ കുഴഞ്ഞുവീണ വയോധികന്റെ ആരോഗ്യനില ഗുരുതരം. ശനിയാഴ്ച ഉച്ചയ്ക്ക് കോട്ടയത്ത് നിന്ന് കസ്റ്റഡിയിലെടുത്ത നിരണം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ പി പുന്നൂസിനെ 24 മണിക്കൂര്‍ കഴിഞ്ഞിട്ടും കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. പുന്നൂസിനെ കസ്റ്റഡിയിലെടുത്തത് സംബന്ധിച്ച രേഖകള്‍ ഹാജരാക്കണമെന്ന് പൊലീസിനോട് കോടതി നിര്‍ദേശിച്ചു. കെ പി പുന്നൂസിനെ അനധികൃതമായി കസ്റ്റഡിയിലെടുത്തു എന്ന പരാതിയില്‍ കൊട്ടാരക്കര കോടതി ഇന്ന് വിശദമായ വാദം കേള്‍ക്കും. കഴിഞ്ഞ ശനിയാഴ്ചയാണ് ചെക്ക് കേസില്‍ കെ പി പുന്നൂസിനെ കണ്ണനെല്ലൂര്‍ പൊലീസ്…

Read More

രണ്ട് ദിവസത്തേക്ക് മഴയുണ്ട്; എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വരുന്ന രണ്ടുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് ആണ്. വരും മണിക്കൂറുകളില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ഇടത്തരം മഴയുണ്ടാകുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു പശ്ചിമ ബംഗാള്‍, വടക്കന്‍ ഒഡിഷ, വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് ദുര്‍ബലമാകാന്‍ സാധ്യതയുണ്ട്. നാളെ മധ്യ കിഴക്കന്‍ – വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി മറ്റൊരു പുതിയ ന്യൂനമര്‍ദ്ദം…

Read More

സുരക്ഷാ ക്രമീകരണങ്ങളിൽ പൂർണ്ണ തൃപ്‌തി; സ്റ്റേഡിയം നേരിൽ കണ്ട് അർജന്റീന ടീം മാനേജർ

ലയണൽ മെസ്സിയും അർജന്റീന ടീമും കേരളത്തിൽ എത്തുന്നതിന്റെ ഭാഗമായുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ കൊച്ചിയിൽ എത്തിയ അർജന്റീന ടീം മാനേജർ ഹെക്ടർ ഡാനിയൽ കബ്രേര ഇന്ന് തിരികെ അർജന്റീനയിലേക്ക് മടങ്ങും. സ്റ്റേഡിയം, താമസം, സുരക്ഷാ ക്രമീകരണങ്ങൾ തുടങ്ങിയവയെല്ലാം തൃപ്തികരമാണെന്ന് അദ്ദേഹം അറിയിച്ചു. സുരക്ഷാക്രമീകരണങ്ങളെക്കുറിച്ചും മത്സരത്തിനുള്ള ഒരുക്കങ്ങളെക്കുറിച്ചും കായികമന്ത്രി വി. അബ്ദുറഹ്മാനുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. മത്സരം നടത്തുന്ന കലൂർ ജവഹർലാൽ നെഹ്റു സ്‌റ്റേഡിയത്തിലെ സൗകര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് ടീം മാനേജർ മടങ്ങുന്നത്. സാധാരണക്കാർക്കും മെസിയെ കാണാൻ അവസരമൊരുക്കുന്ന രീതിയിൽ…

Read More

കേരളം പിടിക്കാന്‍ ഹൈക്കമാന്റ് നേരിട്ടിറങ്ങുന്നു; ദീപാദാസ് മുന്‍ഷി കേരളത്തില്‍ സ്ഥിരതാമസത്തിന്

സംസ്ഥാനഭരണം തിരിച്ചുപിടിക്കാനുള്ള തീവ്രപദ്ധതികളുമായി കോണ്‍ഗ്രസ് ഹൈക്കമാന്റ്. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള ഗ്രൂപ്പുപോര് കനത്തതോടെ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജന.സെക്രട്ടറി ദീപാദാസ് മുന്‍ഷിയോട് കേരളത്തില്‍ സ്ഥിരതാമസമാക്കാന്‍ ഹൈക്കമാന്റ് നിര്‍ദേശിക്കുകയായിരുന്നു. ഗ്രൂപ്പിസത്തില്‍ നിന്നും സംസ്ഥാന കോണ്‍ഗ്രസിനെ വീണ്ടെടുക്കാനും അധികാരത്തില്‍ എത്തിക്കുന്നതിനുമായാണ് ഹൈക്കമാന്റ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത.് കേരളത്തില്‍ യുഡിഎഫിനെ അധികാരത്തിലെത്തിക്കാനുള്ള കര്‍മ്മപദ്ധതിയാണ് എഐസിസി വിഭാവനം ചെയ്യുന്നത്. എന്ത് വിലകൊടുത്തും സംസ്ഥാനത്ത് അധികാരത്തിലെത്തുകയെന്നതാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. അടുത്ത തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ഏറ്റവും സാധ്യതയുള്ള സംസ്ഥാനമാണ് കേരളം. അഞ്ചുവര്‍ഷത്തെ…

Read More

എയിംസില്‍ കുരുങ്ങി ബി ജെ പി; സുരേഷ് ഗോപിയോട് വിയോജിച്ച് നേതൃത്വം

കേരളത്തില്‍ എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും ബി ജെ പി നേതൃത്വവും തമ്മില്‍ അഭിപ്രായ ഭിന്നത. പാര്‍ട്ടിയുമായി ആലോചിക്കാതെയാണ് ആലപ്പുഴയില്‍ എയിംസ് സ്ഥാപിക്കണമെന്ന് സുരേഷ് ഗോപിയുടെ അഭിപ്രായ പ്രകടനമെന്നാണ് ബി ജെ പിയുടെ ആരോപണം. ആലപ്പുഴ പിന്നോക്കാവസ്ഥയിലാണന്നും, രാഷ്ട്രീയ കാരണങ്ങളാല്‍ ആലപ്പുഴയില്‍ എയിംസ് വേണ്ടെന്നു വെച്ചാൽ തൃശൂരിൽ സ്ഥാപിക്കുമെന്നായിരുന്നു സുരേഷ് ഗോപിയുടെ കഴിഞ്ഞ ദിവസം പറഞ്ഞത്. പാര്‍ട്ടിയുമായി ചര്‍ച്ച നടത്താതെ കേന്ദ്രമന്ത്രിയെന്ന നിലയില്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ…

Read More