Headlines

Webdesk

കോണ്‍ഗ്രസ് വാക്കുപാലിച്ചു; എന്‍ എം വിജയന്റെ ബാങ്കിലെ കുടിശ്ശിക തീര്‍ത്തു; അടച്ചത് 60 ലക്ഷം രൂപ

ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ കുടുംബത്തിന്റെ ബാങ്കിലെ കുടിശ്ശിക തീര്‍ത്ത് കോണ്‍ഗ്രസ്. 60 ലക്ഷം രൂപ കെപിസിസി ബത്തേരി ബാങ്കില്‍ അടച്ചു. എന്‍ എം വിജയന്റെ ബാധ്യത സെപ്റ്റംബര്‍ 30ന് മുന്‍പായി അടച്ച് തീര്‍ത്തില്ലെങ്കില്‍ ഒക്ടോബര്‍ രണ്ട് മുതല്‍ സത്യഗ്രഹം നടത്തുമെന്ന് വിജയന്റെ കുടുംബം കോണ്‍ഗ്രസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. നടപടിക്രമങ്ങള്‍ക്ക് ശേഷം എന്‍ എം വിജയന്റെ ആധാരം ഉള്‍പ്പെടെയുള്ളവ തിരിച്ച് നല്‍കുമെന്ന് ബാങ്ക് പ്രസിഡന്റ് പറഞ്ഞു. കുടിശ്ശിക തീര്‍ക്കാന്‍ കോണ്‍ഗ്രസിന് നിയമപരമായ…

Read More

താഴേക്കിറങ്ങാതെ സ്വർണ വില; ഇന്ന് നേരിയ ആശ്വാസം; പവന് 240 രൂപ കുറഞ്ഞു

സ്വർണവിലയിൽ ഇന്ന് നേരിയ ആശ്വാസം. പവന് ഇന്ന് 240 രൂപയാണ് കുറഞ്ഞത്. 84,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 30 രൂപയും കുറഞ്ഞു. 10,575 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ട് തവണയാണ് സ്വർണവില വർധിച്ചത്. രാവിലെ 83,000 കടന്ന സ്വർണവില ഉച്ചയ്ക്ക് ആയിരം രൂപ കൂടെ കൂടി 84,000 കടന്നിരുന്നു. ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വര്‍ണവില. സെപ്തംബര്‍ 9 നാണ് സംസ്ഥാനത്തെ സ്വര്‍ണവില എണ്‍പതിനായിരം പിന്നിട്ടത്….

Read More

ഓപ്പറേഷൻ നംഖോർ: പിടിച്ചെടുത്ത വാഹനങ്ങൾ ഉടമകൾക്ക് വിട്ടു കൊടുക്കാൻ കസ്റ്റംസ്; സേഫ് കസ്റ്റഡിയിൽ സൂക്ഷിക്കാൻ നോട്ടീസ് നൽകും

ഭൂട്ടാനിൽ നിന്ന് കടത്തിയ ആഡംബര കാറുകൾ വാങ്ങിയ സംഭവത്തിൽ പിടിച്ചെടുത്ത വാഹനങ്ങൾ, ഉടമകൾക്ക് തന്നെ വിട്ടു കൊടുക്കാൻ കസ്റ്റംസ്. സേഫ് കസ്റ്റഡിയിൽ സൂക്ഷിക്കാൻ നോട്ടീസ് നൽകും. നിയമ നടപടികൾ അവസാനിക്കും വരെ ഉപയോഗിക്കാൻ അനുവദിക്കില്ല. കുറ്റം തെളിഞ്ഞാൽ വാഹനങ്ങൾ കണ്ടുകെട്ടും. ദുൽഖർ സൽമാന്റെ നിസാൻ പട്രോൾ കാർ പിടിച്ചെടുക്കും. ദുൽ‌ഖറിന്റെ രണ്ട് കാറുകളും സംശയ നിഴലിൽ എന്ന് കസ്റ്റംസ് അറിയിച്ചു. ഈ വാഹനങ്ങൾ ഇന്നലെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇവ രണ്ടും കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. നിലവിൽ പിടിച്ചെടുത്ത…

Read More

വട്ടപ്പാറ മരുതൂരില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചു; വാഹനങ്ങളുടെ മുന്‍ഭാഗങ്ങള്‍ പൂര്‍ണമായി തകര്‍ന്നു; 20 പേര്‍ക്ക് പരുക്ക്

തിരുവനന്തപുരം വട്ടപ്പാറ മരുതൂരില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. 20 പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. തിരുവനന്തപുരത്തുനിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ കെഎസ്ആര്‍ടിസി ബസിന്റേയും ലോറിയുടേയും മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. അപകടത്തില്‍ സാരമായി പരുക്കേറ്റ 13 പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരുക്കുകള്‍ ഗുരുതരമല്ലെന്ന് ഡോക്ടേഴ്‌സ് അറിയിച്ചു. ലോറി ഡ്രൈവറുടെ പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ മരുതൂരിലെ അപകടം നടന്ന സ്ഥലത്തുകൂടിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചിരിക്കുകയാണ്. എം സി റോഡിലേക്ക് കയറാനുള്ള…

Read More

38 ദിവസങ്ങള്‍ക്ക് ശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ മണ്ഡലത്തില്‍; ജനാധിപത്യപരമായ പ്രതിഷേധങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്ന് രാഹുല്‍

രാഹുലിനൊപ്പം കെഎസ്‌യു ജില്ലാ അധ്യക്ഷന്‍ നിഖില്‍ കണ്ണാടിയും യൂത്ത് കോണ്‍ഗ്രസ് നേതാവ് പ്രശോഭുമുണ്ട്. കൂടുതല്‍ പ്രവര്‍ത്തകരോട് എംഎല്‍എ ഓഫിസിലേക്ക് എത്തണമെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം നിര്‍ദേശിച്ചതായാണ് ലഭിക്കുന്ന വിവരം. രാഹുലിനെതിരെ ഉണ്ടാകാനിടയുള്ള പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് എംഎല്‍എക്ക് സംരക്ഷണം ഒരുക്കാനാണ് കൂടുതല്‍ പ്രവര്‍ത്തകരെ വിളിച്ചുവരുത്തുന്നത് എന്നാണ് സൂചന. ജനാധിപത്യപരമായ പ്രതിഷേധങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും താന്‍ മാധ്യമങ്ങളെ കാണുമെന്നും രാഹുല്‍ പറഞ്ഞു. യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു എന്നതുള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ മണ്ഡലത്തില്‍ നിന്ന് വിട്ടുനിന്ന രാഹുല്‍ മാങ്കൂട്ടത്തില്‍…

Read More

ആർട്ടെമിസ് 2 ദൗത്യത്തിനൊരുങ്ങി നാസ; നാല് ബഹിരാകാശ യാത്രികർ ചന്ദ്രനെച്ചുറ്റി തിരികെയെത്തും

ചന്ദ്രനിൽ മനുഷ്യനെ ഇറക്കുന്നതിന് മുന്നോടിയായി ആർട്ടെമിസ് 2 ദൗത്യത്തിനൊരുങ്ങി നാസ. ദൗത്യത്തിന്‍റെ ഭാഗമായി നാല് ബഹിരാകാശ യാത്രികർ ചന്ദ്രനെച്ചുറ്റി തിരികെയെത്തും. അൻപത് വർഷത്തിനുശേഷം ഇതാദ്യമായാണ് മനുഷ്യനേയും വഹിച്ചുകൊണ്ടുള്ള നാസയുടെ ചാന്ദ്രദൗത്യം 2026 ഫെബ്രുവരിയിൽ 10 ദിവസം നീളുന്ന ദൌത്യം ലക്ഷ്യം കാണുമെന്ന് നാസ അറിയിച്ചു. ചന്ദ്രനിൽ നേരിട്ട് ഇറങ്ങാതെയുള്ള ദൗത്യമാണ് ആർട്ടെമിസ് -2. റോക്കറ്റിന്റെയും ബഹിരാകാശ പേടകത്തിന്‍റെയും ശേഷി പരീക്ഷിച്ച് ഭാവിയിൽ ചന്ദ്രനിൽ ലാൻഡ് ചെയ്യുന്നതിനുള്ള സാഹചര്യങ്ങൾ പഠിക്കുകയാണ് ലക്ഷ്യം. നാസയുടെ ബഹിരാകാശ ഗവേഷകരായ റീഡ് വൈസ്മാൻ,…

Read More

ആചാര സംരക്ഷണത്തിനായി കോണ്‍ഗ്രസ് ഒന്നും ചെയ്തില്ലെന്ന എന്‍എസ്എസ് നിലപാട്; പിണക്കം മാറ്റാന്‍ നീക്കങ്ങളുമായി കോണ്‍ഗ്രസ്

ആഗോള അയ്യപ്പ സംഗമത്തിന്റെ പശ്ചാത്തലത്തില്‍ ഇടതുപക്ഷത്തോട് അടുത്ത എന്‍എസ്എസിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്. വിശ്വാസ സംബന്ധിയായ കാര്യങ്ങളില്‍ കോണ്‍ഗ്രസിന്റെ ഉറച്ച നിലപാട് വിശദീകരിക്കും. എന്‍എസിഎസിനെ ഒരു കാരണവശാലും പിണക്കേണ്ടതില്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്. ഇതിനാല്‍ വിശ്വാസികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ പാര്‍ട്ടിക്കുള്ള നിലപാട് പ്രധാന നേതാക്കള്‍ തന്നെ എന്‍എസ്എസിനെ അറിയിക്കും. വിശ്വാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും കാര്യമായി ഒന്നും ചെയ്തില്ലെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് തിരക്കിട്ട അനുനയ നീക്കങ്ങള്‍ക്ക് പദ്ധതിയിടുന്നത്. വിശ്വാസി…

Read More

BJPയെ അകറ്റി നിർത്താൻ കേരളത്തിലടക്കം കോൺഗ്രസിനെ പിന്തുണയ്ക്കുന്നതിൽ തെറ്റില്ല’; CPI പാർട്ടി കോൺഗ്രസിൽ അഭിപ്രായം

ബിജെപിയെ അകറ്റി നിർത്താൻ കേരളത്തിലടക്കം കോൺഗ്രസിനെ പിന്തുണയ്ക്കുന്നതിൽ തെറ്റില്ലെന്ന് സിപിഐ പാർട്ടി കോൺഗ്രസ് ചർച്ചയിൽ അഭിപ്രായം. തദ്ദേശ സ്ഥാപനങ്ങളിൽ ബിജെപിയെ തടയാൻ ആവശ്യമെങ്കിൽ കോൺഗ്രസിനെ പിന്തുണക്കണമെന്നാണ് ചർച്ചയിൽ അഭിപ്രായമുയർന്നു. വിശാല ഇടത് പാർട്ടികളുടെ പുനരേകീകരണത്തിന് സിപിഐ മുൻകൈ എടുക്കണമെന്നും ചർച്ചയിൽ ആവശ്യമുയർന്നു. ദേശീയ തലത്തിൽ കോൺഗ്രസുമായി സഖ്യമുണ്ട്. കേരളത്തിൽ പിന്തുണച്ചാൽ നടപടി എടുക്കില്ലേയെന്ന ചോദ്യം ഉന്നയിച്ചുകൊണ്ടാണ് പ്രതിനിധി ഇക്കാര്യം ഉന്നയിച്ചത്. കേരളത്തിൽ 10 വർഷത്തിനപ്പുറമുള്ള സാഹചര്യം മുന്നിൽ കണ്ട് പ്രവർത്തിക്കണം. സിപിഐ പാർട്ടി കോൺഗ്രസിൽ അഭിപ്രായം ഉയർന്നു….

Read More

ശരീരത്തിലെ 22 മുറിവുകള്‍ മരണകാരണമായോ? മഹേഷിനെ ആശുപത്രി ജീവനക്കാര്‍ മര്‍ദിച്ച് കൊന്നെന്ന കുടുംബത്തിന്റെ ആരോപണം സ്ഥിരീകരിക്കാനാകാതെ പൊലീസ്

തിരുവനന്തപുരം വെള്ളായണിയിലെ നൃത്താധ്യാപകന്‍ മഹേഷിന്റെ മരണത്തില്‍ നിയമനടപടിക്കൊരുങ്ങി കുടുംബം. പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും മറ്റൊരു ഏജന്‍സിയിലേക്ക് അന്വേഷണം മാറ്റണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും സിറ്റി പൊലീസ് കമ്മീഷണര്‍ക്കും കുടുംബം പരാതി നല്‍കും. മഹേഷ് ക്രൂരമര്‍ദനത്തിന് ഇരയായെന്ന് ആരോപണം ഉയര്‍ത്തിയിട്ടും കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ല എന്നുള്‍പ്പെടെ ആരോപിച്ചാണ് കുടുംബം പരാതി നല്‍കാന്‍ തയ്യാറെടുക്കുന്നത് കഴിഞ്ഞ മാസം 12-ാം തിയതിയാണ് തിരുവനന്തപുരം ശ്രീരാമകൃഷ്ണമിഷന്‍ ആശുപത്രിയില്‍ വച്ച് മഹേഷിന്റെ മരണം സംഭവിക്കുന്നത്. ചില മാനസിക ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് ചികിത്സയ്‌ക്കെത്തിയതായിരുന്നു അദ്ദേഹം….

Read More

ആഘോഷങ്ങൾക്ക് സമ്മാനം നൽകാൻ പൊതുപണം ഉപയോഗിക്കരുത്; കേന്ദ്ര വകുപ്പുകൾക്ക് ധനമന്ത്രാലയത്തിന്റെ നിർദേശം

ആഘോഷങ്ങൾക്ക് സമ്മാനം നൽകാൻ പൊതുപണം ഉപയോഗിക്കരുതെന്ന് കേന്ദ്ര വകുപ്പുകൾക്ക് കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിർദേശം. ദീപാവലിക്കോ മറ്റ് ആഘോഷങ്ങൾക്കോ പൊതു പണം ഉപയോഗിച്ച് സമ്മാനം നൽകരുത്. അനാവശ്യ ചെലവുകൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. സാമ്പത്തിക അച്ചടക്കം ഉറപ്പാക്കുന്നതിനും അത്യാവശ്യമല്ലാത്ത ചെലവുകൾ നിയന്ത്രിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് ധനമന്ത്രാലയം അറിയിച്ചു. “ദീപാവലി, മറ്റ് ഉത്സവങ്ങൾ എന്നിവയ്ക്കുള്ള സമ്മാനങ്ങൾക്കും അനുബന്ധ വസ്തുക്കൾക്കും മന്ത്രാലയങ്ങൾ/വകുപ്പുകൾ എന്നിവ പൊതു പണം ചെലവാക്കരുത്,” സർക്കുലറിൽ പറയുന്നു. സെക്രട്ടറി അംഗീകരിച്ച ഈ നിർദ്ദേശം ഉടനടി…

Read More