Headlines

Webdesk

ഇന്ത്യയുമായുള്ള ബന്ധം നിർണായകമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി; മാർക്കോ റൂബിയോയുമായി ചർച്ച നടത്തി എസ് ജയശങ്കർ

യുഎൻ ആസ്ഥാനത്ത് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ചർച്ച നടത്തി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇരുരാജ്യങ്ങൾക്കുമിടയിൽ നിലവിലുള്ള പ്രശ്നങ്ങൾ ചർച്ചയായെന്ന് എസ് ജയങ്കർ. ഇന്ത്യയുമായുള്ള ബന്ധം അമേരിക്കക്ക് നിർണായകമെന്ന് മാർക്കോ റൂബിയോ പ്രതികരിച്ചു. അധിക തീരുവയും എച്ച്1 ബി വിസയും ഉൾപ്പെടെയുളള വിഷയങ്ങളിൽ ആശങ്ക നിലനിൽക്കെയാണ് ഇരുനേതാക്കളുമായുള്ള കൂടിക്കാഴ്ച നടന്നത്. വ്യാപാരം, ഊർജം, മരുന്ന്, ധാതുക്കൾ തുടങ്ങിയ വിഷയങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തു. ‘റൂബിയോയുമായി ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും അന്താരാഷ്ട്ര വിഷയങ്ങളിലും ചർച്ച നടന്നതായി വിദേശകാര്യമന്ത്രി…

Read More

കേരളത്തിൽ എത്തിയത് 20 വാഹനങ്ങൾ; ഭൂട്ടാൻ പട്ടാളം വാഹനം വിറ്റത് 5 ലക്ഷം രൂപയ്ക്ക്‌; ഓപ്പറേഷൻ നംഖോറിൽ വ്യാപക പരിശോധന

ഓപ്പറേഷൻ നംഖോറിൽ കേരളത്തിൽ വ്യാപക പരിശോധന. കസ്റ്റംസിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. ഭൂട്ടാൻ വഴി വാഹനങ്ങൾ നികുതി വെട്ടിച്ച് ഇന്ത്യയിൽ എത്തിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. ഭൂട്ടാൻ സൈന്യം ഉപയോ​ഗിച്ച വാഹനം ഇന്ത്യയിലേക്ക് കടത്തി ഹിമാചൽ പ്രദേശിൽ എത്തിച്ച് രജിസ്ട്രേഷൻ മാറ്റി വിൽപന നടത്തുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ വാഹനം ലഭിച്ചവരുടെ ലിസ്റ്റ് കസ്റ്റംസ് ശേഖരിച്ചിരുന്നു. ഈ പട്ടിക കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കേരളത്തിലേക്കും പരിശോധന എത്തിയത്. ഭൂട്ടാനിൽ നംഖോർ എന്നാൽ വാഹനം എന്നാണ് അർഥം. ഭൂട്ടാനിൽ നിന്ന്…

Read More

അള്‍ഷൈമേഴ്‌സ് ഉണ്ടോ എന്ന് ഇനി സാംസങ് ഫോണുകൾ പറയും ; പുതിയ കണ്ടെത്തലുമായി കമ്പനി

നിങ്ങൾക്ക് അള്‍ഷൈമേഴ്‌സ് രോഗം വരാനുള്ള സാധ്യത ഉണ്ടോ ഇല്ലയോ എന്ന് കണ്ടെത്താൻ ഇനി സാംസങ് ഫോണുകൾ സഹായിക്കും. സാംസങ് ഗ്യാലക്‌സി ഫോണുകളിലും വാച്ചുകളിലും ഈ പുത്തൻ ഫീച്ചർ കൊണ്ടുവരാൻ കമ്പനി തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ടുകൾ. ആപ്പുകളുടെ ഉപയോഗം, ടൈപ്പിംഗ് സ്പീഡ് , കോൾ ഫ്രീക്വൻസി, ഉറക്കം, ശബ്ദം, മെസ്സേജിങ് പാറ്റേൺ എന്നിവയുടെ അടിസ്ഥാനത്തിലാകും വിശകലനം നടത്തുക. ഇത് ട്രാക്ക് ചെയ്യുന്നതിനായി ഗവേഷകർ ഡിജിറ്റൽ ബയോമാർക്കർ വികസിപ്പിച്ചെടുത്തതായി കമ്പനി അവരുടെ ബ്ലോഗ് പോസ്റ്റിലൂടെ വ്യക്തമാക്കി. സ്മാർട്ട് ഫോണുകളും വാച്ചും ഉപയോഗിക്കുന്ന…

Read More

‘മൈ ഫ്രണ്ട് നെതന്യാഹു, ഷാനാ ടോവ’; ഇസ്രയേൽ ജനതയ്ക്കും ജൂത സമൂഹത്തിനും പുതുവത്സരാശംസകള്‍ നേര്‍ന്ന് നരേന്ദ്ര മോദി

ഇസ്രയേൽ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിനും ആഗോള ജൂത സമൂഹത്തിനും പുതുവത്സര ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി . എക്സിലൂടയായിരുന്നു ജൂത പുതുവത്സരമായ റോഷ് ഹഷാനയുടെ വേളയിൽ മോദി ആശംസകള്‍ നേര്‍ന്നത്.നെതന്യാഹുവിനെ ‘ മൈ ഫ്രണ്ട്’ എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു മോദിയുടെ ആശംസ. പുതിയ വർഷം സമാധാനവും, പ്രതീക്ഷയും, നല്ല ആരോഗ്യവും നിറഞ്ഞതാകട്ടെ എന്ന് പ്രധാനമന്ത്രി മോദി എക്സിൽ കുറിച്ചു. ‘ഷാനാ തോവ! എന്റെ സുഹൃത്ത് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും, ഇസ്രായേൽ ജനതയ്ക്കും, ലോകമെമ്പാടുമുള്ള ജൂത സമൂഹത്തിനും റോഷ് ഹഷാന ആശംസകൾ….

Read More

‘യോഗി ആദിത്യനാഥിന്റെ ആശംസ വായിച്ചതിൽ വി.ഡി സതീശന് എന്താണ് പ്രശ്നം?’; മന്ത്രി സജി ചെറിയാൻ

ആഗോള അയ്യപ്പ സംഗമത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആശംസ വായിച്ചതിൽ പ്രതിപക്ഷ നേതാവ് വിഡി സതീശന് എന്താണ് പ്രശ്നമെന്ന് മന്ത്രി സജി ചെറിയാൻ. എല്ലാ മുഖ്യമന്ത്രിമാർക്കും കത്ത് അയച്ചു.മറുപടി ലഭിച്ചത് വായിച്ചു. യോഗി ആദിത്യനാഥന്റെ പേര് പറഞ്ഞാൽ മതന്യൂനപക്ഷങ്ങൾ പിന്തുണയ്ക്കുമെന്ന് വി ഡി സതീശൻ തെറ്റിദ്ധരിക്കുന്നെന്നും സജി ചെറിയാൻ പറഞ്ഞു. കോൺഗ്രസ് എത്ര രൂപ ചെലവാക്കിയെന്നും ശബരിമലയ്ക്ക് വേണ്ടി എന്ത് ചെയ്തുവെന്നും സജി ചെറിയാൻ ചോദിച്ചു. ശബരിമലയ്ക്ക് കേന്ദ്രം ഒരു രൂപ തന്നോ?, ഒരു റോഡ്…

Read More

‘ഓപ്പറേഷന്‍ നംഖോർ’; ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്ത്, പൃഥ്വിരാജിന്റെയും ദുൽഖറിന്റെയും വീടുകളിൽ റെയ്ഡ്

ദുല്‍ഖര്‍, പൃഥ്വിരാജ് എന്നിവരുടെ വീട്ടിൽ കസ്റ്റംസ് പരിശോധന. രാജ്യാവ്യാപകമായി നടക്കുന്ന ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി നടൻമാരായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ റെയ്ഡ്. ഭൂട്ടാൻ വഴി വാഹനങ്ങൾ നികുതി വെട്ടിച്ച് ഇന്ത്യയിൽ എത്തിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. കേരളത്തിലെ അഞ്ച് ജില്ലകളിലായി 30 ഇടങ്ങളിൽ പരിശോധന നടക്കുന്നു. കേരളത്തിൽ 30 ഇടങ്ങളിൽ പരിശോധന നടക്കുന്നുണ്ട്. തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട്, മലപ്പുറം, ജില്ലകളിലെ 30 കേന്ദ്രങ്ങളിലാണ് പരിശോധന. നടന്മാരായ പൃഥ്വിരാജിന്‍റെയും ദുല്‍ഖറിന്‍റെയും വീട്ടില്‍ പരിശോധന നടക്കുന്നുണ്ട്. പൃഥ്വിരാജിന്റെ…

Read More

പോത്തൻകോട് KSRTC ബസ്റ്റാൻഡിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു

തിരുവനന്തപുരം പോത്തൻകോട് കെഎസ്ആർടിസി ബസ്റ്റാൻഡിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. കുത്തേറ്റ വിദ്യാർഥിയെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് സംഘർഷം ഉണ്ടായത്. എന്നാൽ കുത്തേറ്റ് വിദ്യാർത്ഥിയുടെ വിവരം പൊലീസിന് ഇതുവരെയും വിവരം ലഭ്യമായിട്ടില്ല. ഇന്നലെ വൈകിട്ടും വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിൽപ്പെട്ട വിദ്യാർത്ഥികളെ പോലീസ് പിടികൂടി രക്ഷകർത്താക്കൾക്ക് ഒപ്പം വിട്ടയച്ചിരുന്നു. ഇന്നലെ ഉണ്ടായ സംഘർ‌ഷത്തിന്റെ തുടർക്കഥയാണ് ഇന്നത്തെ സംഘർഷം എന്നാണ് പൊലീസ് കരുതുന്നത്. കുത്തേറ്റ വിദ്യാർഥിയുടെ നില ​ഗുരുതരമല്ലെന്നാണ് വിവരം. പൊലീസ് സ്ഥലത്തെത്തും മുൻപ് തന്നെ…

Read More

കെ ജെ ഷൈന്‍ നല്‍കിയ അധിക്ഷേപ പരാതി; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സി കെ ഗോപാലകൃഷ്ണന്‍

സിപിഐഎം നേതാവ് കെ ജെ ഷൈന്‍ നല്‍കിയ അധിക്ഷേപ പരാതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഒന്നാം പ്രതി സി കെ ഗോപാലകൃഷ്ണന്‍ കോടതിയില്‍. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. പിടിച്ചെടുത്ത ഫോണിലെ വിവരങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചു. ഇന്നലെ ഉച്ചയോടെ ഗോപാലകൃഷ്ണന്റെ പറവൂരിലെ വീട്ടില്‍ പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു. വീട്ടില്‍നിന്നാണ് ഗോപാലകൃഷ്ണന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഫോണ്‍ പൊലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. രണ്ടാംപ്രതി കെ എം ഷാജഹാന് ഇന്ന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉച്ചയ്ക്ക്…

Read More

സ്വര്‍ണവില സർവകാല റെക്കോഡിൽ; പവന് ഇന്ന് കൂടിയത് 920 രൂപ

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഇന്ന് 83,000 കടന്ന് 84000ലേക്ക് അടുത്തിരിക്കുകയാണ് സ്വര്‍ണവില. പവന് 920 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. 83,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 115 രൂപയാണ് വര്‍ധിച്ചത്. 10,480 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടു തവണയായി 680 രൂപയാണ് വര്‍ധിച്ചത്. ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വര്‍ണവില. സെപ്തംബര്‍ 9 നാണ്…

Read More

കേരളത്തില്‍ സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം മാറ്റിവെച്ചേക്കും; മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ആവശ്യത്തില്‍ അനുകൂല തീരുമാനത്തിന് സാധ്യത

കേരളത്തില്‍ സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം മാറ്റിവെച്ചേക്കും. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ആവശ്യത്തില്‍ കമ്മീഷന്‍ അനുകൂല തീരുമാനം എടുക്കുമെന്നാണ് സൂചന. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പരിഷ്‌കരണം നീട്ടണമെന്ന് ആവശ്യപ്പെട്ട് ഇന്നലെയാണ് കത്ത് നല്‍കിയത്. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് പരിഷ്‌കരണം നീട്ടുന്നത്. വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനും തദ്ദേശ തിരഞ്ഞെടുപ്പിനും ഒരേ സംവിധാനം തന്നെയാണ് പ്രവര്‍ത്തിക്കേണ്ടത്. ഇപ്പോള്‍ പരിഷ്‌കരണ നടപടികള്‍. തുടങ്ങിയാല്‍ തദ്ദേശ തിരഞ്ഞെടുപ്പ് താളം തെറ്റുമെന്നാണ് വിലയിരുത്തല്‍. രാജ്യവ്യാപക എസ്‌ഐആര്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ…

Read More