കെ ജെ ഷൈന്‍ നല്‍കിയ അധിക്ഷേപ പരാതി; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സി കെ ഗോപാലകൃഷ്ണന്‍

സിപിഐഎം നേതാവ് കെ ജെ ഷൈന്‍ നല്‍കിയ അധിക്ഷേപ പരാതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഒന്നാം പ്രതി സി കെ ഗോപാലകൃഷ്ണന്‍ കോടതിയില്‍. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. പിടിച്ചെടുത്ത ഫോണിലെ വിവരങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചു.

ഇന്നലെ ഉച്ചയോടെ ഗോപാലകൃഷ്ണന്റെ പറവൂരിലെ വീട്ടില്‍ പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു. വീട്ടില്‍നിന്നാണ് ഗോപാലകൃഷ്ണന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഫോണ്‍ പൊലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും.

രണ്ടാംപ്രതി കെ എം ഷാജഹാന് ഇന്ന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം ആലുവ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. രാത്രി 9 മണിയോടെയാണ് പറവൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘം കെഎം ഷാജഹാന്റെ തിരുവനന്തപുരം ഉള്ളൂര്‍ ചെറുവയ്ക്കല്‍ വീട്ടില്‍ റൈഡ് നടത്തിയത്. പിന്നാലെ ഇന്ന് രാവിലെയോടെ ഷാജഹാനെതിരെ തിരുവന്തപുരത്തെ വീടിന് മുന്നില്‍ ഫക്ല് ബോര്‍ഡുകളും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. ഷാജഹാന്‍ യൂട്യൂബ് ചാനലില്‍ വീഡിയോ അപ് ലോഡ് ചെയ്യാന്‍ ഉപയോഗിക്കുന്ന ഐഫോണ്‍ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തിരുന്നു.