Headlines

സുരക്ഷാ ക്രമീകരണങ്ങളിൽ പൂർണ്ണ തൃപ്‌തി; സ്റ്റേഡിയം നേരിൽ കണ്ട് അർജന്റീന ടീം മാനേജർ

ലയണൽ മെസ്സിയും അർജന്റീന ടീമും കേരളത്തിൽ എത്തുന്നതിന്റെ ഭാഗമായുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ കൊച്ചിയിൽ എത്തിയ അർജന്റീന ടീം മാനേജർ ഹെക്ടർ ഡാനിയൽ കബ്രേര ഇന്ന് തിരികെ അർജന്റീനയിലേക്ക് മടങ്ങും. സ്റ്റേഡിയം, താമസം, സുരക്ഷാ ക്രമീകരണങ്ങൾ തുടങ്ങിയവയെല്ലാം തൃപ്തികരമാണെന്ന് അദ്ദേഹം അറിയിച്ചു. സുരക്ഷാക്രമീകരണങ്ങളെക്കുറിച്ചും മത്സരത്തിനുള്ള ഒരുക്കങ്ങളെക്കുറിച്ചും കായികമന്ത്രി വി. അബ്ദുറഹ്മാനുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. മത്സരം നടത്തുന്ന കലൂർ ജവഹർലാൽ നെഹ്റു സ്‌റ്റേഡിയത്തിലെ സൗകര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് ടീം മാനേജർ മടങ്ങുന്നത്. സാധാരണക്കാർക്കും മെസിയെ കാണാൻ അവസരമൊരുക്കുന്ന രീതിയിൽ…

Read More

കേരളം പിടിക്കാന്‍ ഹൈക്കമാന്റ് നേരിട്ടിറങ്ങുന്നു; ദീപാദാസ് മുന്‍ഷി കേരളത്തില്‍ സ്ഥിരതാമസത്തിന്

സംസ്ഥാനഭരണം തിരിച്ചുപിടിക്കാനുള്ള തീവ്രപദ്ധതികളുമായി കോണ്‍ഗ്രസ് ഹൈക്കമാന്റ്. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള ഗ്രൂപ്പുപോര് കനത്തതോടെ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജന.സെക്രട്ടറി ദീപാദാസ് മുന്‍ഷിയോട് കേരളത്തില്‍ സ്ഥിരതാമസമാക്കാന്‍ ഹൈക്കമാന്റ് നിര്‍ദേശിക്കുകയായിരുന്നു. ഗ്രൂപ്പിസത്തില്‍ നിന്നും സംസ്ഥാന കോണ്‍ഗ്രസിനെ വീണ്ടെടുക്കാനും അധികാരത്തില്‍ എത്തിക്കുന്നതിനുമായാണ് ഹൈക്കമാന്റ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത.് കേരളത്തില്‍ യുഡിഎഫിനെ അധികാരത്തിലെത്തിക്കാനുള്ള കര്‍മ്മപദ്ധതിയാണ് എഐസിസി വിഭാവനം ചെയ്യുന്നത്. എന്ത് വിലകൊടുത്തും സംസ്ഥാനത്ത് അധികാരത്തിലെത്തുകയെന്നതാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. അടുത്ത തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ഏറ്റവും സാധ്യതയുള്ള സംസ്ഥാനമാണ് കേരളം. അഞ്ചുവര്‍ഷത്തെ…

Read More

എയിംസില്‍ കുരുങ്ങി ബി ജെ പി; സുരേഷ് ഗോപിയോട് വിയോജിച്ച് നേതൃത്വം

കേരളത്തില്‍ എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും ബി ജെ പി നേതൃത്വവും തമ്മില്‍ അഭിപ്രായ ഭിന്നത. പാര്‍ട്ടിയുമായി ആലോചിക്കാതെയാണ് ആലപ്പുഴയില്‍ എയിംസ് സ്ഥാപിക്കണമെന്ന് സുരേഷ് ഗോപിയുടെ അഭിപ്രായ പ്രകടനമെന്നാണ് ബി ജെ പിയുടെ ആരോപണം. ആലപ്പുഴ പിന്നോക്കാവസ്ഥയിലാണന്നും, രാഷ്ട്രീയ കാരണങ്ങളാല്‍ ആലപ്പുഴയില്‍ എയിംസ് വേണ്ടെന്നു വെച്ചാൽ തൃശൂരിൽ സ്ഥാപിക്കുമെന്നായിരുന്നു സുരേഷ് ഗോപിയുടെ കഴിഞ്ഞ ദിവസം പറഞ്ഞത്. പാര്‍ട്ടിയുമായി ചര്‍ച്ച നടത്താതെ കേന്ദ്രമന്ത്രിയെന്ന നിലയില്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ…

Read More

ഓപ്പറേഷൻ നംഖോർ; പ്രശ്നം തോന്നിയ വാഹനങ്ങളാണ് ഇന്ന് പിടിച്ചെടുത്തത്, രേഖകൾ ഇല്ലെങ്കിൽ നടപടി ഉണ്ടാകും; കസ്റ്റംസ് കമ്മീഷ്ണർ ഡോ. ടി ടിജു

ഓപ്പറേഷൻ നംഖോറിന്റെ ഭാഗമായി കസ്റ്റംസ് കേരളത്തിലെ 35 സ്ഥലങ്ങളിൽ പരിശോധന നടത്തിയെന്ന് കസ്റ്റംസ് കമ്മീഷ്ണർ ഡോ. ടി ടിജു വാർത്താസമ്മേളനത്തിൽ പറഞ്ഞു. 36 വാഹനങ്ങളാണ് പിടിച്ചെടുത്തിരിക്കുന്നത്. ഭൂട്ടാനിൽ നിന്നുള്ള ഇരുനൂറിലേറെ വാഹനങ്ങളാണ് കേരളത്തിൽ ഉള്ളത്. ഇന്ത്യൻ ആർമിയുടെ വരെ ഡോക്യുമെൻ്റ്സ് കൃത്രിമമായി ഉണ്ടാക്കി. അങ്ങിനെയാണ് വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതെല്ലാം പരിവാഹൻ വെബ്സൈറ്റിൽ നോക്കുമ്പോൾ അവിടെ പോലും കൃത്രിമത്വം നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യൻ എംബസി, അമേരിക്കൻ എംബസി എന്നിവയുടെയും കൃത്രിമ രേഖകൾ ഉണ്ടാക്കി. ആറുമാസത്തോളം കസ്റ്റംസ് നടത്തിയ…

Read More

തിളങ്ങി ഉര്‍വശിയും വിജയരാഘവനും; മലയാളത്തിന് അഞ്ച് പുരസ്‌കാരങ്ങള്‍; ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങി അഭിനേതാക്കള്‍

71-ാം ദേശീയ ചലച്ചിത്ര പുരസ്‌കാരം രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് ഏറ്റുവാങ്ങി അഭിനേതാക്കള്‍. ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് മലയാളത്തിന്റെ മോഹന്‍ലാല്‍ ഏറ്റുവാങ്ങി. ഇതുകൂടാതെ അഞ്ച് പുരസ്‌കാരങ്ങളാണ് മലയാള സിനിമയ്ക്ക് ലഭിച്ചത്. മികച്ച സഹനടിയ്ക്കുള്ള പുരസ്‌കാരം ഉര്‍വശിയും സഹനടനുള്ള പുരസ്‌കാരം വിജയരാഘവനും ഏറ്റുവാങ്ങി. മികച്ച മലയാള ചിത്രം ഉള്ളൊഴുക്കിന്റെ സംവിധായകന്‍ ക്രിസ്റ്റോ ടോമി, പൂക്കാലം എന്ന സിനിമയിലൂടെ മികച്ച എഡിറ്റര്‍ക്കുള്ള അവാര്‍ഡ് നേടിയ മിഥുന്‍ മുരളി, നോണ്‍ ഫീചര്‍ സിനിമ വിഭാഗത്തില്‍ എം കെ രാംദാസ് തുടങ്ങിയവര്‍…

Read More

‘പല മെഡിക്കൽ കോളജുകളിലും ഡോക്ടർമാർ ഇല്ല, പൊതുജനാരോഗ്യം മെച്ചപ്പെടണം എന്ന ലക്ഷ്യം മാത്രമാണ് ഉള്ളത്’: ഡോ. ഹാരിസ് ചിറക്കൽ

സംസ്ഥാനത്തെ പല മെഡിക്കൽ കോളജുകളിലും സീനിയർ ഡോക്ടർമാരില്ലെന്ന് ഡോ. ഹാരിസ് ചിറക്കൽ. പുതിയ മെഡിക്കൽ കോളേജുകൾ തുടങ്ങുന്നത് നല്ലതാണ്. എന്നാൽ നമ്മുടെ ആരോഗ്യ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിന് മെഡിക്കൽ കോളജുകൾ മാത്രം അല്ല വേണ്ടത്. ജില്ലാ, താലൂക്ക് ആശുപത്രികളാണ് പ്രധാനമായും വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ട്രോമ കെയർ സെന്ററുകൾ അടക്കം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡിഎംഇ ഓഫീസിലേക്ക് കെജിഎംസിടിഎ നടത്തിയ ധർണയിലാണ് ഹാരിസ് ചിറക്കൽ ഇക്കാര്യം പറഞ്ഞത്. പുതിയ മെഡിക്കൽ കോളേജുകൾ മാത്രം അല്ല ഡോക്ടർമാരും വേണം….

Read More

വാഹനമിടിച്ച് വയോധികൻ മരിച്ച സംഭവം; പാറശ്ശാല മുൻ എസ് എച്ച് ഒ അനിൽകുമാറിന് ജാമ്യം

തിരുവനന്തപുരം കിളിമാനൂരിൽ വാഹനമിടിച്ച് വയോധികൻ മരിച്ച സംഭവത്തിൽ പാറശ്ശാല മുൻ എസ് എച്ച് ഒ അനിൽകുമാറിന് ജാമ്യം. ആറ്റിങ്ങൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കാൻ നിർദ്ദേശം നൽകികൊണ്ടായിരുന്നു ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം ഫാസ്റ്റ് ട്രാക്ക് കോടതി 3 അനിൽകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്നലെ തീർപ്പാക്കിയിരുന്നു. തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അഭാവത്തിൽ ജാമ്യമില്ലാത്ത വകുപ്പുകൾ നിലനിൽക്കില്ലെന്നായിരുന്നു കോടതി ചൂണ്ടികാട്ടിയിരുന്നത്. അനിൽകുമാർ ആണ് വാഹനമാണ് ഇടിച്ചത് എന്നതിന് തെളിവുകളില്ല. സിസിടിവി ദൃശ്യങ്ങളും ഇല്ല. സംഭവം നടന്ന 50…

Read More

ദുൽഖർ സൽമാന്റെ കാർ കസ്റ്റഡിയിൽ; പരിശോധന തുടര്‍ന്ന് കസ്റ്റംസ്

ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചുള്ള തട്ടിപ്പിൽ സംസ്ഥാന വ്യാപകമായി കസ്റ്റംസ് പരിശോധന തുടരുകയാണ്. ദുൽഖർ സൽമാന്റെ വാഹനവും കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട് രജിസ്ട്രേഷൻ വാഹനമാണ് കസ്റ്റഡിയിലെടുത്തത്. ലാൻഡ് റോവർ ഡിഫൻഡർ വാഹനമാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ദുല്‍ഖര്‍ സല്‍മാന്റെ രണ്ട് വാഹനങ്ങളും കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നായി 11 വാഹനങ്ങളും പിടിച്ചെടുത്തു. ദുല്‍ഖര്‍ സല്‍മാന്റെ കാറുകള്‍ പിടിച്ചെടുത്തതിന് പുറമെ, കൂടുതല്‍ വാഹനങ്ങള്‍ ഉണ്ടെങ്കില്‍ ഹാജരാക്കണമെന്ന് അറിയിച്ച് സമന്‍സും നല്‍കി. നേരത്തെ പരിശോധനയുടെ ഭാഗമായി…

Read More

‘എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമ, ഈ നിമിഷം എന്റേത് മാത്രമല്ല…’; ദാദാ സാഹേബ് പുരസ്‌കാരം ഏറ്റുവാങ്ങി മോഹന്‍ലാല്‍

ദാദാ സാഹേബ് ഫാല്‍കെ അവാര്‍ഡ് ഏറ്റുവാങ്ങി മലയാളത്തിന്റെ മോഹന്‍ലാല്‍. എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമയെന്നും പുരസ്‌കാരം മലയാള സിനിമയ്ക്കാകെ സമര്‍പ്പിക്കുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഈ നിമിഷം തന്റേത് മാത്രമല്ലെന്നും ഇത് മലയാള സിനിമ കുടുംബത്തിന്റേതാകെയാണെന്നും പറഞ്ഞ മോഹന്‍ലാല്‍ അവാര്‍ഡ് തന്റെ ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നുവെന്നും പറഞ്ഞു. ഇത് അഭിമാനത്തിന്റേയും കൃതജ്ഞതയുടേയും നിമിഷമാണെന്ന് പറഞ്ഞുകൊണ്ടാണ് അവാര്‍ഡ് ഏറ്റുവാങ്ങിയതിന് ശേഷമുള്ള പ്രസംഗം മോഹന്‍ലാല്‍ ആരംഭിച്ചത്. ഈ അവാര്‍ഡ് ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് താനെന്നും കേരളത്തില്‍ നിന്നും ഈ പുരസ്‌കാരത്തിന്…

Read More

മികച്ച മലയാള ചിത്രം ഉള്ളൊഴുക്ക് ; ദേശീയ പുരസ്ക്കാരം ഏറ്റുവാങ്ങി സംവിധായകൻ ക്രിസ്റ്റോ ടോമി

71 -ാം മത് ദേശീയ അവാർഡ് ഏറ്റുവാങ്ങി ഉള്ളൊഴുക്ക് സിനിമയുടെ സംവിധായകൻ ക്രിസ്റ്റോ ടോമിയും നിർമാതാവും. രാഷ്ട്രപതി ദ്രൗപതി മുർമുവാണ് പുരസ്‌കാരം സമ്മാനിച്ചത്. മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരമാണ് ഉള്ളൊഴുക്കിന് ലഭിച്ചത്. മികച്ച സഹനടിയായി ഉർവശിയും ദേശീയ പുരസ്‌കാരം സ്വന്തമാക്കി. 2023ൽ പുറത്തിറങ്ങിയ സിനിമകൾ പരി​ഗണിച്ചാണ് പുരസ്കാരം നിർണയിച്ചത്. കൊവിഡ് മഹാമാരിയെ തുടർന്ന് 2021-22ൽ പുരസ്കാര വിതരണത്തെ ബാധിച്ചിരുന്നു. അതിനാൽ കഴിഞ്ഞ വർഷം 2022ലെ ചിത്രങ്ങൾക്കാണ് പുരസ്കാരം നൽകിയിരുന്നത്. 332 ചിത്രങ്ങൾ പുരസ്കാരത്തിനായി പരി​ഗണിച്ചു. കുട്ടനാട്ടിലെ…

Read More