Headlines

പ്രതിപക്ഷ നേതാവുമായുള്ള പിണകം മാറി, പിണക്കം വെച്ചു കൊണ്ട് ഇരിക്കേണ്ട ആവശ്യം ഇല്ലല്ലോ’: പി വി അൻവർ

ശബരിമല ആഗോള അയ്യപ്പ സംഗമത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്ന് പി വി അൻവർ. മതം ജാതി എന്നിവ ദുരുപയോഗം ചെയ്ത് മൂന്നാമതും അധികാരത്തിൽ വരാനാണ് പിണറായി വിജയൻ്റെ ശ്രമം. നാടിനെ വർഗീയവത്കരിക്കാനുള്ള ശ്രമത്തെ നേരത്തെ ജനങ്ങൾ പരാജയപ്പെടുത്തിയാണ്. ഇതിന് ഇടതുപക്ഷവും മുമ്പ് നിലപാട് എടുത്തിട്ടുണ്ടെന്നും അൻവർ വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായുള്ള പിണകം മാറിയെന്ന് പി വി അൻവർ. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ അത് കഴിഞ്ഞു. അങ്ങനെ പിണക്കം വെച്ചു കൊണ്ട് ഇരിക്കേണ്ട ആവശ്യം ഇല്ലല്ലോ എന്നും പി വി അൻവർ വ്യക്തമാക്കി.

യോഗി ആദിത്യനാഥ് ഉൾപ്പെടെ എടുത്ത രാഷ്ട്രീയം പിണറായിയും ഏറ്റെടുക്കുന്നു. രാഷ്ട്രീയ നാടകം എന്നറിഞ്ഞിട്ടും സാമുദായിക നേതാക്കൾ പങ്കെടുത്തു. എന്നാൽ യഥാർഥ ഭക്തർ പങ്കെടുത്തില്ല. വെള്ളാപ്പള്ളി നടേശൻ കേരളത്തിന് ഉൾക്കൊള്ളാൻ കഴിയാത്ത വർഗീയ പരാമർശം നടത്തിയ ആളാണ്.
മലപ്പുറത്തെ കുറിച്ച് വർഗീയ പരാമർശം നടത്തി. അവിടെ ജീവിക്കാൻ കഴിയുന്നില്ല, ഒരു സമുദായം പെറ്റ് കൂട്ടുന്നു എന്നൊക്കെയായിരുന്നു പരാമർശം. കോട്ടയത്തും സമാന പരാമർശം മറ്റൊരു സമുദായത്തിന് എതിരെ പറഞ്ഞു. ദൗത്യത്തിന്റെ അമ്പാസഡർ ആണ് വെള്ളാപ്പള്ളി നടേശൻ. എന്നാല്‍ കേരളത്തില്‍ ഈ വര്‍ഗീയത ഏല്‍ക്കില്ല. അത് ഇന്നലത്തെ സംഗമം തെളിയിച്ചു.

യോഗിയെ ക്ഷണിച്ചത് ആഘോഷമാക്കുകയാണ് ഇവിടെ. മുഴുവന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും അണിനിരത്തിയിട്ടും പരിപാടി പരാജയപ്പെട്ടെന്ന് എല്ലാവ‍ർക്കും അറിയാം. അയ്യപ്പ സംഗമം തുടങ്ങി ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സദസില്‍ ഉണ്ടായിരുന്നത് അഞ്ഞൂറില്‍ താഴെ ആളുകള്‍ മാത്രമാണെന്നും അൻവർ പരിഹസിച്ചു.