‘കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 260. 56 കോടി വയനാടിനുള്ള പ്രത്യേക സഹായമാണോ എന്ന് വ്യക്തമല്ല’; എം ബി രാജേഷ്
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 260. 56 കോടി വയനാടിനുള്ള പ്രത്യേക സഹായമാണോ എന്ന് വ്യക്തമല്ലെന്ന് മന്ത്രി എംബി രാജേഷ്. കേരളത്തിനുള്ള അധിക സഹായമാണോ എന്നതില്‍ സംശയമുണ്ട്. സമാനതകളില്ലാത്ത ദുരന്തത്തില്‍ കേരളത്തിന്റെ ആവശ്യം പ്രത്യേക സഹായമെന്നും മന്ത്രി പറഞ്ഞു. ഇത് കേരളത്തിനുള്ള അധിക സഹായമാണോ എന്ന കാര്യത്തില്‍ സംശയം തോന്നുന്നുണ്ട്. ദുരന്ത ലഘൂകരണ നിധിയില്‍ നിന്നുള്ള സഹായം എന്ന് പറയുമ്പോള്‍ സാധാരണ ഗതിയില്‍ തന്നെ കേരളത്തിന് അവകാശപ്പെട്ടതാണോ, അതോ വയനാടിനുള്ള പ്രത്യേകമായ അധിക…
