‘ആറ്റിങ്ങൽ വോട്ടർ പട്ടിക ക്രമക്കേടിന് പിന്നിൽ സിപിഎമ്മും ബിജെപിയും’; അടൂർ പ്രകാശ്
ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ നടന്ന ക്രമക്കേടിന് പിന്നിൽ സിപിഎമ്മും ബിജെപിയുമാണെന്ന് യു.ഡി.എഫ്. കൺവീനറും എം.പി.യുമായ അടൂർ പ്രകാശ്. വോട്ടർ പട്ടികയിൽ നടന്ന ക്രമക്കേടുകൾക്കെതിരെ ആവശ്യമെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുൽ ഗാന്ധി നേരത്തെതന്നെ ഈ വിഷയങ്ങൾ ജനങ്ങൾക്ക് മുന്നിലെത്തിച്ചിട്ടുണ്ടെന്നും ജനാധിപത്യത്തെ എങ്ങനെ തകർക്കാം എന്നതിൽ ഗവേഷണം നടത്തുകയാണ് മാർക്സിസ്റ്റ് പാർട്ടിയും ബിജെപിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോന്നിയിൽ മത്സരിക്കുന്ന കാര്യത്തിൽ പാർട്ടി തീരുമാനം എടുക്കുമെന്നും ഇതുവരെ തന്നോട് അഭിപ്രായം ചോദിച്ചിട്ടില്ലെന്നും അടൂർ പ്രകാശ് മാധ്യമങ്ങളോട്…
