ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവര് ഗൂഢാലോചനയില്‍ പങ്കാളിയായെന്ന് എസ്ഐടിയുടെ കണ്ടെത്തല്‍. കട്ടിളപ്പാളി കേസിലാണ് തന്ത്രിയുടെ അറസ്റ്റ്. കേസില്‍ തന്ത്രി 13-ാം പ്രതിയാണ്. കട്ടിള പാളിയിലെ സ്വര്‍ണ്ണം, പ്രഭാപാളി, എന്നിവ കൊണ്ടുപോയിട്ടും തന്ത്രി ഇടപെടിട്ടില്ലെന്നും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. എസ്ഐടി റിപ്പോര്‍ട്ട് ട്വന്റിഫോറിന് ലഭിച്ചു. (details of sit report against kandararu rajeevaru).ആചാരലംഘനത്തിന് തന്ത്രി കണ്ഠരര് രാജീവര് കൂട്ടുനിന്നുവെന്നാണ് എസ്ഐടിയുടെ മറ്റൊരു ഗുരുതരമായ കണ്ടെത്തല്‍. ഉണ്ണികൃഷ്ണന് പോറ്റി ഉള്‍പ്പെടെയുള്ളവരുമായി ചേര്‍ന്ന് തന്ത്രി ലാഭമുണ്ടാക്കി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് തന്ത്രി കനത്ത നഷ്ടമുണ്ടാക്കിയെന്നും എസ്ഐടിയുടെ റിപ്പോര്‍ട്ടിലുണ്ട്.
തന്ത്രിയ്ക്ക് ഉണ്ണികൃഷ്ണന് പോറ്റിയുമായുള്ള ബന്ധത്തിന് തെളിവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എസ്ഐടി അറസ്റ്റിലേക്ക് കടന്നത്. ഇരുവരും പല തവണ കൂടിക്കാഴ്ച നടത്തി. 2018 മുതല്‍ നിരവധി കൂടിക്കാഴ്ച ഇരവരും നടത്തി. ഉണ്ണികൃഷ്ണന് പോറ്റിയെ ശബരിമലയിലേക്ക് കൊണ്ടുവന്നതും, സ്വാധീനം ഉണ്ടാക്കി കൊടുത്തതും തന്ത്രിയെന്ന് എസ്ഐടിക്ക് വിവരം ലഭിച്ചെന്നാണ് വിവരം.ഉണ്ണികൃഷ്ണന് പലപ്പോഴും നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നതിനായി തന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സ്വര്‍ണപ്പാളികള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ ഉണ്ണികൃഷ്ണന് പോറ്റി പറയുന്നതനുസരിച്ച് തന്ത്രി ഒത്താശ ചെയ്തുവെന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍. ഗൂഢാലോചനയില്‍ കൃത്യമായ പങ്ക് തന്ത്രി കണ്ഠരര് രാജീവരിന് ഉണ്ടെന്നാണ് എസ്ഐടി പറയുന്നത്. സ്വര്‍ണക്കൊള്ളയില്‍ തന്ത്രിക്ക് അറിവും സമ്മതവും ഉണ്ടായിരുന്നു.









