ബിനാമി ഇടപാടിൽ നിർണായക വിവരങ്ങൾ ലഭിച്ചു; പി വി അൻവറിന് നോട്ടീസ് അയച്ച് ഇ ഡി, ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം

പി വി അൻവറിന് നോട്ടീസ് അയച്ച് ഇ ഡി. ബുധനാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണം. കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. ഫിനാൻഷ്യൽ കോർപ്പറേഷൻ വായ്പ തട്ടിപ്പിലാണ് ഇ ഡി അന്വേഷണം. നേരത്തെ അൻവറിന്റെ സ്ഥാപനങ്ങളിൽ അടക്കം ആറിടത്ത് ഇ ഡി പരിശോധന നടത്തിയിരുന്നു. ബിനാമി ഇടപാടിൽ നിർണായക വിവരങ്ങൾ ലഭിച്ചെന്നു ഇ ഡി വ്യക്തമാക്കി.

അന്‍വര്‍ ബിനാമി ഇടപാട് നടത്തിയെന്നാണ് ഇഡി കണ്ടെത്തല്‍. റെയ്ഡില്‍ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പിഎംഎല്‍എ വകുപ്പ് പ്രകാരമാണ് നടപടി.2016ല്‍ 14.38 കോടി ആയിരുന്ന പി വി അന്‍വറിന്റെ ആസ്തി 2021ല്‍ 64.14 കോടിയായി വര്‍ധിച്ചു. അന്‍വറിന് പണം നല്‍കിയവരിലേക്കും അന്വേഷണം എത്തും. ആസ്തി വര്‍ധനവ് എങ്ങനെ എന്നതിന് പി വി അന്‍വറിന് കൃത്യമായ വിശദീകരണമില്ല.