ഫിഫ അണ്ടര്‍ -17 ഫുടോബോള്‍ ലോകകപ്പില്‍ നിന്ന് ബ്രസീല്‍ പുറത്തായി. ആവേശം നിറഞ്ഞുനിന്ന രണ്ടാം സെമി പോരാട്ടത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബ്രസീലിനെതിരെ 6-5ന് ജയിച്ചാണ് പോര്‍ച്ചുഗല്‍ കലാശപ്പോരിലേക്കെത്തുന്നത്. നിശ്ചിത സമയത്ത് ഇരുടീമുകള്‍ക്കും ഗോള്‍ നേടാനാകാതെ വന്നതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ആദ്യ അഞ്ച് ഷോട്ടുകളും ഇരു ടീമുകളും ലക്ഷ്യത്തിലെത്തിച്ചതോടെ മത്സരം സഡന്‍ ഡെത്തിലേക്ക് നീങ്ങുകയായിരുന്നു.
നേരത്തെ ഇറ്റലിയെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് ആസ്ട്രിയ ഫൈനലില്‍ പ്രവേശിച്ചത്. മൂന്നാം സ്ഥാനക്കാക്കായുള്ള മത്സരവും ഫൈനല്‍ മത്സരവും വ്യഴാഴ്ച നടക്കും.
ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനത്തേക്ക് എത്തിയ പോര്‍ച്ചുഗല്‍ മൂന്ന് മത്സരങ്ങളില്‍ രണ്ടിലും വിജയിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെയാണ് തോല്‍പ്പിച്ചത്. മൂന്ന് മത്സരങ്ങളില്‍ രണ്ട് വിജയവും ഒരു സമനിലയും നേടിയ ബ്രസീല്‍ ഗ്രൂപ്പ് എയില്‍ ഒന്നാമതെത്തിയിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കോയെ തോല്‍പ്പിച്ചാണ് സെമിഫൈനലിലേക്ക് യോഗ്യത നേടിയത്.
മറുവശത്ത് ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വിയറിയാതെയായിരുന്നു ഇറ്റലിയുടെ മുന്നേറ്റം. കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ചു. ഓസ്ട്രിയയും മൂന്ന് മത്സരങ്ങളും വിജയിച്ചാണ് ഫൈനല്‍ വരെ എത്തിയിരിക്കുന്നത്.






