രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 32 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,151 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 32,34,475 ആയി ഉയർന്നു.
1059 പേരാണ് കഴിഞ്ഞ ഒരു ദിവസത്തിനിടെ മരിച്ചത്. ആകെ കൊവിഡ് മരണം 59,449 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 7,07,267 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 24,67,759 പേർ രോഗമുക്തി നേടി. രാജ്യത്തെ രോഗമുക്തി നിരക്ക് 76.30 ശതമാനമായി ഉയർന്നു
മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം ഏഴ് ലക്ഷം പിന്നിട്ടു. 22,794 പേർ സംസ്ഥാനത്ത് മരിച്ചു. തമിഴ്നാട്ടിൽ 3.91 ലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 6700 പേർ മരിച്ചു
ആന്ധ്രയിൽ 3.71 ലക്ഷം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കർണാടകയിൽ 2.91 ലക്ഷം പേർക്കാണ് രോഗബാധ.