ശരീയത്ത് നിയമത്തിന് വിരുദ്ധം; അഫ്ഗാനിസ്ഥാനിലെ സർവകലാശാലയിൽ സ്ത്രീകൾ എഴുതിയ പുസ്തകങ്ങൾ നീക്കം ചെയ്ത് താലിബാൻ

അഫ്ഗാനിസ്ഥാനിലെ സർവകലാശാലാ അധ്യാപനത്തിൽ നിന്നും സ്ത്രീകൾ എഴുതിയ പുസ്തകങ്ങൾ നീക്കം ചെയ്ത് താലിബാൻ. സ്ത്രീകളെഴുതിയ 140 പുസ്തകങ്ങളാണ് നീക്കം ചെയ്തത്. ശരീയത്ത് നിയമത്തിന് വിരുദ്ധമായതും താലിബൻ നയങ്ങളുമായി യോജിക്കാത്തതുമായ പുസ്തകങ്ങളാണ് അവയെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. പതിനെട്ട് വിഷയങ്ങൾ പഠിപ്പിക്കുന്നതിനും താലിബാൻ സർവകലാശാലകളിൽ വിലക്ക് ഏർപ്പെടുത്തി.

ലിംഗഭേദവും വികസനവും ആശയവിനിമയത്തിൽ സ്ത്രീകൾക്കുള്ള പങ്ക് എന്നിവ നിരോധിച്ച വിഷയങ്ങളിൽ ഉൾപ്പെടുന്നു. 18 വിഷയങ്ങൾ ഇനി പഠിപ്പിക്കാൻ സർവകലാശാലകൾക്ക് അനുവാദമില്ലെന്നും താലിബാൻ പറഞ്ഞു. നിരോധിക്കപ്പെട്ട 18 വിഷയങ്ങളിൽ ആറെണ്ണം പ്രത്യേകിച്ച് സ്ത്രീകളെക്കുറിച്ചാണ്. പറഞ്ഞു.

നാല് വർഷം മുമ്പ് അധികാരത്തിൽ തിരിച്ചെത്തിയതിനുശേഷം താലിബാൻ കൊണ്ടുവന്ന നിരവധി നിയന്ത്രണങ്ങളിലെ ഏറ്റവും പുതിയതാണ് ഈ ഉത്തരവ്. നേരത്തെ ആറാം ക്ലാസിന് മുകളിലുള്ള വിദ്യാഭ്യാസം നേടുന്നതിൽ നിന്ന് പെൺകുട്ടികളെ വിലക്കി ഉത്തരവിറക്കിയിരുന്നു.