സിഎംആര്‍എല്‍ മാസപ്പടി ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതു താത്പര്യ ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയന്, മകള്‍ ടി, വീണ, സിഎംആര്‍എല്‍ എന്നിവര്‍ക്കെതിരെ സിബിഐ അന്വേഷണം വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
മാധ്യമപ്രവര്‍ത്തകനായ എംആര്‍ അജയനാണ് പൊതുതാത്പര്യ ഹര്‍ജിയുമായി നേരത്തെ ഹൈക്കോടതിയെ സമീപിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി മുഖ്യമന്ത്രിക്കും കള്‍ വീണയ്ക്കും സിഎംആര്‍എല്ലിനും നോട്ടീസ് നല്‍കിയിരുന്നു. അവര്‍ എതിര് സത്യവാങ്മൂവം നല്‍കുകയും ചെയ്തു. ഹര്‍ജി രാഷ്ട്രീയ പ്രേരിതം എന്നായിരുന്നു മുഖ്യമന്ത്രിയുടെയും മകളുടെയും മറുപടി. കേസില്‍ കക്ഷി ചേര്‍ത്ത എല്ലാവരും മറുപടി സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്.
ഈ പശ്ചാത്തലത്തില്‍ ഹര്‍ജി പരിഗണിക്കുമ്പോള്‍ കോടതി സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാണ്. ചീഫ് ജസ്റ്റിസിന്റെ ബെഞ്ചായിരിക്കും ഹര്‍ജി പരിഗണിക്കുക. രാവിലെ തന്നെ പരിഗണിക്കുമെന്നാണ് വിവരം.